Home
Mobile

ഡിസ്കൗണ്ട് ബഹളത്തിൽ ഇത് കണ്ടില്ലേ! റിയൽമി GT 8 പ്രോ 5000 രൂപ ഡിസ്കൗണ്ടിൽ വിൽക്കുന്നു

റിപ്പബ്ലിക് ഡേ സെയിലിനെ തുടർന്ന് സ്മാർട്ട്ഫോൺ വിപണിയിൽ ഉണ്ടായ വിലക്കുറവിന്റെ ബഹളങ്ങളൊക്കെ ഇപ്പോൾ ഒന്ന് ഒതുങ്ങിയിരിക്കുകയാണ്. എന്നാൽ റിപ്പബ്ലിക് ഡേ സെയിൽ നടന്ന സമയത്ത് നമ്മൾ കാര്യമായി ശ്രദ്ധിക്കാതെ പോയ ഒരു മികച്ച പ്രീമിയം സ്മാർട്ട്ഫോൺ മോഡലാണ് റിയൽമി ജിടി 8 പ്രോ (realme GT 8 Pro). ഇന്നത്തെ കാലത്തെ ട്രെൻഡുകളോട് ചേർന്ന് നിൽക്കുന്ന ഒരു സ്മാർട്ട്ഫോൺ മോഡൽ എന്ന് ഇതിനെ വിശേഷിപ്പിക്കാം. പല ഡിസ്കൗണ്ട് സെയിലുകളും അ‌വസാനിച്ചു എങ്കിലും റിയൽമി ജിടി 8 പ്രോയ്ക്ക് ലഭ്യമായിരുന്ന ഡിസ്കൗണ്ട് അ‌വസാനിച്ചിട്ടില്ല.

ഇന്നത്തെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾ വ്യത്യസ്തത ആഗ്രഹിക്കുന്നവരും മികച്ച ക്യാമറ സജ്ജീകരണം ആഗ്രഹിക്കുന്നവരും കിടിലൻ ലുക്ക് ആഗ്രഹിക്കുന്നവരും പെർഫോമൻസ് ആഗ്രഹിക്കുന്നവരും ഇതിനെല്ലാമപ്പുറം ഡിസ്കൗണ്ട് ആഗ്രഹിക്കുന്നവരുമാണ്. ഈ പറഞ്ഞ ആഗ്രഹങ്ങളോടെല്ലാം ചേരുന്നതാണ് റിയൽമി ജിടി 8 പ്രോ. വ്യത്യസ്തത ആഗ്രഹിക്കുന്നവർക്കായി ഇതിൽ സ്വിച്ചബിൾ ക്യാമറ ബമ്പ് ഉണ്ട്. അ‌തായത് ക്യാമറ മൊഡ്യൂളിന്റെ ഷെയ്പ്പ് നമുക്ക് തന്നെ ഇഷ്ടമുള്ളതുപോലെ മാറ്റാനാകും.

ഇത് കണ്ടില്ലേ! റിയൽമി GT 8 പ്രോ 5000 രൂപ ഡിസ്കൗണ്ടിൽ വിൽക്കുന്നു

ഇതിലെ ബിൽഡിംഗ് ബ്ലോക്കുകൾ പോലുള്ള ക്യാമറ മൊഡ്യൂളുകൾ അഴിച്ചുമാറ്റാനും സ്വാപ്പ് ചെയ്യാനും വീണ്ടും അറ്റാച്ചുചെയ്യാനും കഴിയും. റൗണ്ട്, സ്ക്വയർ, റോബോട്ട്-തീം ഓപ്ഷനുകളിലുള്ള ബമ്പുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഓരോന്നും ഫോണി​ന് പ്രത്യേകം ലുക്ക് നൽകുന്നു. ഇന്ന് റൗണ്ട് ക്യാമറയുള്ള ഫോൺ ആണെങ്കിൽ നാളെ അ‌തിനെ സ്ക്വയർ ക്യാമറ മൊഡ്യൂൾ ഉള്ളതാക്കി കൊണ്ടുനടക്കാനാകും.

ശക്തമായ ക്യാമറ സജ്ജീകരണമാണ് റിയൽമി ജിടി 8 പ്രോയുടെ മറ്റൊരു ആകർഷണം. റിക്കോ ഇമേജിംഗ് കമ്പനിയുമായുള്ള സഹകരണത്തിലാണ് ഇതിലെ ക്യാമറകൾ ഒരുക്കിയിരിക്കുന്നത്. റിക്കോയുടെ GR സീരീസിൽ നിന്നുള്ള ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ട് തയാറാക്കപ്പെട്ട ഒരു ക്യാമറ സിസ്റ്റം അവതരിപ്പിക്കുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ എന്ന പ്രത്യേകത റിയൽമി GT8 പ്രോയ്ക്ക് അ‌വകാശപ്പെട്ടതാണ്.

ഇത് കണ്ടില്ലേ! റിയൽമി GT 8 പ്രോ 5000 രൂപ ഡിസ്കൗണ്ടിൽ വിൽക്കുന്നു

200MP 3x ടെലിഫോട്ടോ ലെൻസ് അവതരിപ്പിക്കുന്ന ആദ്യത്തെ റിയൽമി ഫോൺ എന്നതാണ് GT8 പ്രോയുടെ മറ്റൊരു പ്രത്യേകത. ഈ ഫോണിലെ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/1.56″ സെൻസറുള്ള 50MP റിക്കോ GR ആന്റി-ഗ്ലെയർ മെയിൻ ക്യാമറ, 50MP 116° അൾട്രാ-വൈഡ് ക്യാമറ, 200MP 1/1.4″ സാംസങ് HP5 സെൻസർ, 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (6x ലോസ്‌ലെസ് സൂം, 120x വരെ ഹൈബ്രിഡ് സൂം) എന്നിവ അ‌ടങ്ങുന്നു.

സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും ഇതിലുണ്ട്. അ‌തിനാൽ ക്യാമറ മികവിന്റെ കാര്യത്തിലും ഇത് സെറ്റാണ്. ഇനി ലുക്കിന്റെ കാര്യമെടുത്താലും ആകർഷകമാണ്, 161.80×76.87×8.2mm (വെള്ള) / 8.3mm (നീല) വലിപ്പവും 214g (നീല) / 218g (വെള്ള) ഭാരവും റിയൽമി ജിടി 8 പ്രോയ്ക്ക് ഉണ്ട്.

മികച്ച പെർഫോമൻസ് ആഗ്രഹിക്കുന്നവരെയും ഈ റിയൽമി ഫോൺ നിരാശപ്പെടുത്തുന്നില്ല. പല ബ്രാൻഡുകളുടെയും പ്രീമിയം മോഡലുകൾക്ക് കരുത്ത് പകരുന്ന അ‌തേ ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm ചിപ്സെറ്റ് തന്നെയാണ് ഈ ഫോണിന്റെയും കരുത്ത്. 6.79-ഇഞ്ച് (1440 x 3136 പിക്സൽസ്) 2K+ OLED ഡിസ്പ്ലേ, 7000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയും ഇതിലുണ്ട്.

ഇത് കണ്ടില്ലേ! റിയൽമി GT 8 പ്രോ 5000 രൂപ ഡിസ്കൗണ്ടിൽ വിൽക്കുന്നു

120W ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗ് എന്നിവയുള്ള 7000mAh ബാറ്ററിയുള്ളതിനാൽ ബാറ്ററി ശേഷിയും മികച്ചതാണ്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള realme UI 7.0-ൽ ആണ് ഈ ഫോൺ എത്തിയിരിക്കുന്നത്. 4 വർഷത്തെ OS പതിപ്പ് അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് ലഭിക്കും. അ‌തിനാൽ ദീർഘകാല ഉപയോത്തെക്കുറിച്ചും ആശങ്കപ്പെടേണ്ടതില്ല.

ഡിസ്കൗണ്ട്

എന്തൊക്കെ ഫീച്ചറുകൾ ഉണ്ടെന്ന് പറഞ്ഞാലും വാങ്ങുന്ന ഫോണിന് കിടിലൻ ഡിസ്കൗണ്ട് കിട്ടുന്നത് ഉപയോക്താവിന് ഒരു പ്രത്യേക സന്തോഷം സമ്മാനിക്കാറുണ്ട്. റിയൽമി ജിടി 8 പ്രോയുടെ 12+256 ​അ‌ടിസ്ഥാന വേരിയന്റിന് 72,999 രൂപയും 16+512 വേരിയന്റിന് 78,999 രൂപയുമാണ് വില. ഇതേ വിലയിലാണ് ഇത് ഔദ്യോഗിക വെബ്​സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ബാങ്ക് ഓഫർ എന്ന നിലയിൽ 5000 രൂപയുടെ ഡിസ്കൗണ്ട് റിയൽമി ജിടി 8 പ്രോയ്ക്ക് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 67999 രൂപ വിലയിൽ ഇതിന്റെ അ‌ടിസ്ഥാന മോഡൽ സ്വന്തമാക്കാനാകും. ലോഞ്ചിന് ശേഷം ഈ ഫോണിന്റെ വിൽപ്പന ആരംഭിച്ചിട്ട് കുറച്ച് ആയതിനാൽ ഏത് സമയം വേണമെങ്കിലും ഈ ഡിസ്കൗണ്ട് പിൻവലിക്കപ്പെടാനോ കുറയാനോ സാധ്യതയുണ്ട് എന്നകാര്യം ശ്രദ്ധിക്കുക.

More from GizBot

Best Mobiles in India

English summary
The Realme GT 8 Pro 5G is still available with a bank discount of Rs 5,000. The Realme GT 8 Pro's 12+256 base variant is priced at Rs 72,999 and the 16+512 variant is priced at Rs 78,999. It is listed at the same price on the official website. If you take advantage of the bank discount, you can buy the base model for Rs 67,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X