Home
Mobile

ക്യാമറ മൊഡ്യൂളിന്റെ ഷെയ്പ്പ് മാറ്റാം! റിയൽമി GT8 പ്രോ എത്തുക ആദ്യ മെക്കാനിക്കൽ അസംബ്ലി ഡിസൈൻ സഹിതം

സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ ട്രെൻഡിന് തുടക്കമാകാൻ സാധ്യതയുള്ള ഒരു പുതിയ നീക്കം റിയൽമി ജിടി 8 പ്രോയിൽ അ‌വതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ച് റിയൽമി. ജിടി 8 സീരീസ് ഒക്ടോബർ 21 ന് ചൈനയിൽ അ‌വതരിപ്പിക്കുമെന്ന് കമ്പനി നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ അ‌തിലെ റിയൽമി ജിടി 8 പ്രോ മോഡലിന്റെ ഒരു പുതിയ ഫീച്ചർ സ്ഥിരീകരിച്ചുകൊണ്ട് വരാൻ പോകുന്ന ഫോണുകളെ ചുറ്റിപ്പറ്റിയുള്ള ആവേശത്തിന്റെ നില കമ്പനി ഇരട്ടിയാക്കിയിരിക്കുന്നു. പരസ്പരം മാറ്റാവുന്ന ലെൻസ് മൊഡ്യൂളുകൾ ഉള്ള മെക്കാനിക്കൽ അസംബ്ലി ഡിസൈൻ റിയൽമി ജിടി 8 പ്രോയിൽ ഉണ്ടാകും എന്ന് കമ്പനി ഇന്ന് സ്ഥിരീകരിച്ചു.

സ്മാർട്ട്ഫോൺ വിപണിയിൽ തന്നെ ഇതാദ്യമായാണ് ഒരു സ്മാർട്ട്ഫോൺ മെക്കാനിക്കൽ അസംബ്ലി ഡിസൈൻ അ‌വതരിപ്പിക്കുന്നത്. മൂന്ന് ലളിതമായ ഘട്ടങ്ങളിലൂടെ ഉപയോക്താക്കൾക്ക് ഫോണിന്റെ ഡെക്കോ ഘടകം മാറ്റിസ്ഥാപിക്കാൻ കഴിയും എന്നതാണ് ഈ ഡി​സൈന്റെ പ്രത്യേകത. ഇങ്ങനെ ഡെക്കോ മാറ്റുന്നതിലൂടെ, ഒരു ഫോണിന് വ്യത്യസ്ത ഡി​സൈനുകൾ സൃഷ്ടിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും.

റിയൽമി GT8 പ്രോ എത്തുക ആദ്യ മെക്കാനിക്കൽ അസംബ്ലി ഡിസൈൻ സഹിതം

ഇങ്ങനെ മാറ്റി സ്ഥാപിക്കാൻ കഴിയുന്ന ക്യാമറ മൊഡ്യൂളുകളിൽ ഒന്ന് വൃത്താകൃതിയിലും മറ്റൊന്ന് ചതുരാകൃതിയിലുമാണ് എത്തുക. ഇവയ്ക്ക് അ‌നുയോജ്യമായ ഡി​സൈൻ കേസും ഫോണിനൊപ്പം നൽകുമെന്ന് റിയൽമി സ്ഥിരീകരിച്ചിരിക്കുന്നു. ഫോൺ തുടക്കത്തിൽ തന്നെ വാങ്ങുന്നവർക്കാണ് സൗജന്യ മെറ്റൽ സ്ക്വയർ ലെൻസ് ഡെക്കറേഷനും ഫോൺ കേസ് സെറ്റും ലഭിക്കുക.

വെള്ളയ്ക്കും നീലയ്ക്കും പുറമേ, വ്യത്യസ്തമായ ക്യാമറ ഡെക്കോ ഉള്ള പച്ച നിറത്തിലുള്ള ഒരു ഫോണിന്റെ ഒരു ചിത്രവും റിയൽമി പോസ്റ്റ് ചെയ്തിട്ടുണ്ട്. റിയൽമി GT8 പ്രോയുടെ റിയർ പാനൽ പേപ്പർ പോലുള്ള പുനരുപയോഗ തുകൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ഓരോ യൂണിറ്റിനും ഒരു പ്രത്യേക അടയാളം നൽകുന്ന ഒരു യുണീക് പേപ്പർ പോലുള്ള ടെക്സ്ചർ ആണിത്.

റിയൽമി GT8 പ്രോ എത്തുക ആദ്യ മെക്കാനിക്കൽ അസംബ്ലി ഡിസൈൻ സഹിതം

ഗ്ലോബൽ റീസൈക്ലിംഗ് സ്റ്റാൻഡേർഡ് (GRS) സാക്ഷ്യപ്പെടുത്തിയ പേപ്പർ 2.0 ന്റെ സാങ്കേതിക പുനർജന്മമാണ് ഇത്. ഫോട്ടോൺ നാനോ-എൻഗ്രേവിംഗ് പ്രോസസിലൂടെയാണ് ഇത് സജ്ജമാക്കുന്നത്. റിയൽമി GT8 പ്രോയിൽ ആദ്യത്തെ റിക്കോ GR ഇമേജിംഗ് സിസ്റ്റം ഉണ്ടായിരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തുകയെന്നും ഉറപ്പിച്ചിട്ടുണ്ട്.

BOE-യിൽ നിന്നുള്ള 2K 144Hz സ്കൈ സ്‌ക്രീൻ റിയൽമി ജിടി 8 പ്രോയിൽ ഉണ്ടാകും എന്നതാണ് സ്ഥിരീകരിച്ച മറ്റൊരു വിവരം. ക്യാമറകളുടെ കാര്യമെടുത്താൽ, 200MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ ഈ പ്രോ മോഡലിൽ ഉണ്ടാകുമെന്ന് ചിത്രങ്ങൾ സ്ഥിരീകരിക്കുന്നു. മറ്റ് ക്യാമറകളെക്കുറിച്ച് നിലവിൽ വിവരമില്ല.

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 7.0 -ൽ ആണ് റിയൽമി ജിടി 8 സീരീസ് ഫോണുകൾ പ്രവർത്തിക്കുക. 7000mAh ബാറ്ററിയാണ് പ്രോ മോഡലിൽ ഉള്ളത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത് 120W വയർഡ്, 50W വയർലെസ് ചാർജിങ് പിന്തുണകളോടെ എത്തും.

റിയൽമി GT8 പ്രോ എത്തുക ആദ്യ മെക്കാനിക്കൽ അസംബ്ലി ഡിസൈൻ സഹിതം

വെള്ളം, പൊടി എന്നിവലെ പ്രതിരോധിക്കാൻ IP68 റേറ്റിങ്, 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ 115E സ്പീക്കറുകൾ, X-ആക്സിസ് ലീനിയർ മോട്ടോർ എന്നിവയും റിയൽമി ജിടി 8 പ്രോയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അ‌ടുത്ത ആഴ്ച ലോഞ്ച് ചെയ്യുന്നതിന് മുൻപ് ഈ സീരീസിലെ മോഡലുകളെ സംബന്ധിച്ച കൂടുതൽ ഡീറ്റെയിൽസ് പുറത്തുവരും. ​ചൈനയിലെ ലോഞ്ചിന് ശേഷം ഇന്ത്യയിലും ഈ ഫോണുകൾ അ‌വതരിപ്പിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.

More from GizBot

Best Mobiles in India

English summary
Realme GT8 Pro is set to launch in China on October 21. The company today announced that the GT8 Pro will feature an industry-first mechanical assembly design that allows for interchangeable lens modules. Users will be able to replace the phone's deco element in three simple steps.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X