'ചീറിപ്പായും' പെർഫോമൻസ്! റിയൽമി GT8 പ്രോ ആസ്റ്റൺ മാർട്ടിൻ F1 ലിമിറ്റഡ് എഡിഷൻ ലോഞ്ച് ചെയ്തു
റിയൽമി വാഗ്ദാനം ചെയ്തതുപോലെ തന്നെ ജിടി 8 പ്രോയുടെ സ്പെഷൽ എഡിഷൻ സ്മാർട്ട്ഫോൺ ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. ഇതിനകം തന്നെ ലോഞ്ച് ചെയ്ത ജിടി 8 പ്രോ സ്മാർട്ട്ഫോൺ ആസ്റ്റൺ മാർട്ടിൻ ഫോർമുല വൺ ടീമുമായി സഹകരിച്ച് ലിമിറ്റഡ് എഡിഷനായി റിയൽമി GT8 പ്രോ ആസ്റ്റൺ മാർട്ടിൻ F1 ലിമിറ്റഡ് എഡിഷൻ (realme GT8 Pro Aston Martin F1 Limited Edition) എന്ന പേരിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ആസ്റ്റൺ മാർട്ടിൻ F1 ലിമിറ്റഡ് എഡിഷൻ ഡെക്കോ ഡിസൈനുകളും (ചതുരവും വൃത്താകൃതിയും) അനുബന്ധ കസ്റ്റം ഫോൺ കേസുകളും സഹിതമാണിത് എത്തിയിരിക്കുന്നത്.
മെക്കാനിക്കൽ അസംബ്ലി ഡിസൈൻ, കാർബൺ ഫൈബർ ടെക്സ്ചർ ചെയ്ത ചതുരവും വൃത്താകൃതിയിലുള്ള ഡെക്കോ (ക്യാമറ ഡെക്കറേഷൻ) എന്നിവയുള്ള ഒരു കസ്റ്റം ലെൻസ് മൊഡ്യൂൾ ഈ ഫോണിൽ ഉണ്ട്. കൂടാതെ F1 ടീമിന്റെ അതേ സിൽവർ വിംഗ് ലോഗോയും സജ്ജീകരിച്ചിരിക്കുന്നു. പുതുതായി ചേർത്ത കോൺകേവ് പ്രോസസ് ട്രാൻസിഷനോടുകൂടിയ ഇരട്ട വിംഗ് എയറോഡൈനാമിക് കർവുകൾ ഗ്രിപ്പിനെ കൂടുതൽ സുഖകരമാക്കുന്നു.

ഈ ലിമിറ്റഡ് എഡിഷൻ ഫോണിന്റെ സിം കാർഡ് എജക്ടർ ടൂൾ പോലും ഇഷ്ടാനുസൃതമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. പുതിയ ഫോണിൽ കസ്റ്റമൈസ് ചെയ്ത റേസിംഗ്-തീം UI, ഒരു എക്സ്ക്ലൂസീവ് ക്യാമറ വാട്ടർമാർക്ക് എന്നിവയും ഉണ്ട്. റേസിംഗ് മെറ്റാലിക് പെയിന്റ് ഗ്ലാസ് ബാക്ക് കവർ, ഒരേ നിറത്തിലുള്ള വൺ-പീസ് മെറ്റൽ ഫ്രെയിം എന്നിവയും ഈ ലിമിറ്റഡ് എഡിഷന്റെ പ്രത്യേകതകളാണ്.
പ്രധാന ഫീച്ചറുകൾ
ഡിസൈനിൽ അടിമുടി മാറ്റം കാണാമെങ്കിലും ഇതിനകം ലോഞ്ച് ചെയ്ത ജിടി 8 പ്രോയുടെ അതേ ഹാർഡ്വെയർ ഫീച്ചറുകൾ തന്നെയാണ് ഈ ലിമിറ്റഡ് എഡിഷൻ മോഡലിലും ഉള്ളത്. ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm ചിപ് ആണ് ഈ ഫോണിന്റെ കരുത്ത്. ഇതിനൊപ്പം അഡ്രിനോ 840 GPU, R1 ഗ്രാഫിക്സ് ചിപ്പ് എന്നിവയും ഉണ്ട്.

6.79- ഇഞ്ച് (1440 x 3136 പിക്സലുകൾ) 2K+ OLED ഡിസ്പ്ലേ, 7000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, 3200Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, ഡോൾബി വിഷൻ, 100% DCI-P3 കളർ ഗാമട്ട്, ഹാർഡ്‌വെയർ-ലെവൽ DC ഡിമ്മിംഗ് എന്നീ ഫീച്ചറുകളും ഈ സ്മാർട്ട്ഫോണിലുണ്ട്.
ക്യാമറകളുടെ കാര്യമെടുത്താൽ, 1/1.56″ സെൻസറുള്ള 50MP റിക്കോ GR ആന്റി-ഗ്ലെയർ മെയിൻ ക്യാമറ (OIS, f/1.8 അപ്പർച്ചർ), 50MP 116° അൾട്രാ-വൈഡ് ക്യാമറ (f/2.0 അപ്പർച്ചർ), 200MP 1/1.4″ സാംസങ് HP5 സെൻസർ, 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ( f/2.6 അപ്പേർച്ചർ), 6x ലോസ്‌ലെസ് സൂം, 120x വരെ ഹൈബ്രിഡ് സൂം എന്നീ ഫീച്ചറുകളോടെ ഇതിലെ റിയർ ക്യാമറ സജ്ജീകരണം എത്തുന്നു.
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.4 അപ്പേർച്ചറുള്ള 32MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും ഇതിലുണ്ട്. 16GB LPDDR5X റാം, 1TB UFS 4.1 സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ഈ ലിമിറ്റഡ് എഡിഷൻ മോഡൽ ലഭ്യമാകുക. ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66+IP68+IP69 റേറ്റിങ് എന്നിവ ഇതിലുണ്ട്.

USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, 5G SA/ NSA, ഡ്യുവൽ 4G VoLTE, 100W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗ് ഫീച്ചറുകളും ഇതിലുണ്ട്. 161.80×76.87×8.2mm വലിപ്പവും 218 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.
വിലയും ലഭ്യതയും
റിയൽമി GT8 പ്രോ ആസ്റ്റൺ മാർട്ടിൻ F1 ലിമിറ്റഡ് എഡിഷൻ 16GB+1TB സിംഗിൾ മോഡലിന്റെ വില 5499 യുവാൻ (ഏകദേശം 67,910 രൂപ) ആണ്, ഇത് ഇതിനകം ചൈനയിൽ വിൽപ്പനയിലുണ്ട്. നവംബർ 20ന് ജിടി 8 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നുണ്ട്. ഇതോടൊപ്പം ഈ സ്പെഷൽ എഡിഷൻ മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോയെന്ന് ഇപ്പോൾ വ്യക്തമല്ല.


Click it and Unblock the Notifications







