ഹോളി വന്നതുകൊണ്ട് രക്ഷപ്പെട്ടു! റിയൽമിയുടെ ഏറ്റവും അടിപൊളി ഫോണിന് 5000 രൂപ ഡിസ്കൗണ്ട്
ഹോളി ആഘോഷങ്ങൾക്ക് തയാറെടുക്കുന്ന ഇന്ത്യക്കാർക്ക് ആവേശം പകർന്നുകൊണ്ട് റിയൽമി ഇപ്പോൾ തങ്ങളുടെ ഓൺലൈൻ സ്റ്റോറിൽ പ്രത്യേക ഹോളി സെയിൽ ആരംഭിച്ചിരിക്കുന്നു. എല്ലാ ബ്രാൻഡുകളും തങ്ങളുടെ ജനപ്രിയ മോഡലുകൾക്ക് അടുത്തിടെ വലിയ തോതിൽ വില കൂട്ടിയിരുന്നു. റിയൽമിയും അടുത്തിടെ ഇറങ്ങിയ റിയൽമി 16 പ്രോ സീരീസിന് ഉൾപ്പെടെ വില കൂട്ടി. ഇവ റിയൽമിയുടെ ഹോളി സെയിലിൽ കുറഞ്ഞ വിലയിൽ ഇപ്പോൾ വാങ്ങാൻ ലഭ്യമാണ്. എന്നാൽ അടുത്തിടെ വില കൂടിയതിനാൽ ഇവയ്ക്ക് ഇപ്പോൾ ഡിസ്കൗണ്ട് ലഭ്യമാണെങ്കിലും അത് അത്ര ലാഭകരമാണ് എന്ന് പറയാനാകില്ല.
റിയൽമി ഹോളി സെയിലിൽ മികച്ച ലാഭത്തോടെ വാങ്ങാൻ ലഭ്യമായ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ നിലവിൽ റിയൽമിയുടെ ഏറ്റവും കരുത്തുറ്റ സ്മാർട്ട്ഫോൺ ആയ റിയൽമി ജിടി 8 പ്രോ (realme GT 8 Pro) ആണ്. ലോഞ്ചിന് ശേഷം വില കൂടിയില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ലോഞ്ചിന് ശേഷം വില കൂടിയില്ല എന്നതിനാൽ തന്നെ ഇതിന്റെ ഹോളി ഡിസ്കൗണ്ട് നമുക്ക് പ്രയോജനപ്പെടും. അതേസമയം ലോഞ്ചിന് ശേഷം വില കൂടിയ റിയൽമി 16 പ്രോ മോഡൽ പോലുള്ളവയ്ക്ക് ഡിസ്കൗണ്ട് ഉണ്ടെങ്കിലും അത് പ്രയോജനപ്പെടുത്തിയാൽ വില ലോഞ്ച് വിലയുടെ അടുത്ത് എത്തും എന്നതല്ലാതെ വലിയ ലാഭം ഉണ്ടാകുന്നില്ല, പിന്നെ കൂടിയ വിലയ്ക്ക് വാങ്ങുന്നതിലും നല്ലത് ലോഞ്ച് വിലയിൽ എങ്കിലും കിട്ടുന്നതാണ് എന്നതിനാൽ അവയും പരിഗണിക്കാം.
പക്ഷേ റിയൽമി ജിടി8 പ്രോയ്ക്ക് വില കൂടിയില്ല എന്നതിനാൽ തന്നെ യഥാർഥ വിലയിൽ നിന്ന് ഹോളി ഡിസ്കൗണ്ട് കുറയ്ക്കുമ്പോൾ ഡിസ്കൗണ്ട് നമുക്ക് നേരിട്ട് കിട്ടുന്നുണ്ട്. അതായത് റിയൽമി ജിടി 8 പ്രോയുടെ 12+256 അടിസ്ഥാന വേരിയന്റിന് 72,999 രൂപയും 16+512 വേരിയന്റിന് 78,999 രൂപയും ആണ് വില. ഇതേ വിലയിലാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇപ്പോൾ ഹോളി ഓഫറിന്റെ ഭാഗമായി 5000 രൂപയുടെ ബാങ്ക്ഡിസ്കൗണ്ട് റിയൽമി ജിടി 8 പ്രോയ്ക്ക് ലഭ്യമാണ്. അതിനാൽ 67,999 രൂപ പ്രാരംഭ വിലയിൽ ഈ പ്രീമിയം മോഡൽ സ്വന്തമാക്കാൻ സാധിക്കും. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് ഒരു മികച്ച ഡീൽ ആണ്, പ്രത്യേകിച്ച് നിലവിലെ വില വർധനയുടെ സാഹചര്യത്തിൽ.
ലോകത്തിലെ ആദ്യത്തെ സ്വിച്ചബിൾ ക്യാമറ ബമ്പ് ഉള്ള സ്മാർട്ട്ഫോൺ ആണ് റിയൽമി ജിടി 8 പ്രോ. ഇതിലെ ക്യാമറ ബമ്പ് ഉപയോക്താവിന് ഇഷ്ടാനുസൃതം മാറ്റിവയ്ക്കാം. അതിനായി റൗണ്ട്, സ്ക്വയർ, റോബോട്ട്-തീം ഓപ്ഷനുകൾ ലഭ്യമാക്കിയിരിക്കുന്നു. ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.
200MP 3x ടെലിഫോട്ടോ ലെൻസ് അവതരിപ്പിക്കുന്ന ആദ്യത്തെ റിയൽമി ഫോൺ എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 1/1.56″ സെൻസറുള്ള 50MP റിക്കോ GR ആന്റി-ഗ്ലെയർ മെയിൻ ക്യാമറ, 50MP 116° അൾട്രാ-വൈഡ് ക്യാമറ, 200MP 1/1.4″ സാംസങ് HP5 സെൻസർ, 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (6x ലോസ്‌ലെസ് സൂം, 120x വരെ ഹൈബ്രിഡ് സൂം), 32MP ഫ്രണ്ട്-ഫേസിംഗ് ക്യാമറ എന്നിവ അടങ്ങുന്നതാണ് ഇതിലെ ക്യാമറ സജ്ജീകരണം.

7000 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്‌നസ്, 3200Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 360Hz ഫോർ-ഫിംഗർ സാമ്പിൾ റേറ്റ് എന്നിവയുള്ള 6.79: 2K 144Hz ഹൈപ്പർഗ്ലോ ഡിസ്‌പ്ലേയും ഇതിലുണ്ട്. 120W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 7000mAh സെക്കൻഡ് ജനറേഷൻ ബാറ്ററി ഈ പ്രീമിയം മോഡൽ വാഗ്ദാനം ചെയ്യുന്നു. മറ്റ് നിരവധി ഫീച്ചറുകളും ഇതിലുണ്ട്.


Click it and Unblock the Notifications








