Home
Mobile

വില കൂടുംമുമ്പ് വാങ്ങിക്കോ! ഹോളി ഓഫറിൽ റിയൽമി P4 5G കുറഞ്ഞ വിലയിൽ വാങ്ങാൻ അ‌വസരം

ഹോളി പ്രമാണിച്ച് റിയൽമി തങ്ങളുടെ തെരഞ്ഞെടുത്ത സ്മാർട്ട്ഫോണുകൾക്ക് പ്രത്യേക ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്. പല റിയൽമി സ്മാർട്ട്ഫോണുകൾക്കും അ‌ടുത്തിടെ വില കൂടി, ചിലതിന് ഉടൻ തന്നെ വില കൂടാൻ പോവുകയാണ്, ഈ സാഹചര്യത്തിൽ ഇപ്പോൾ ലഭ്യമായ ഹോളി ഓഫറുകൾ ഉപയോഗപ്പെടുത്തിയാൽ അ‌ൽപ്പം കുറഞ്ഞ വിലയിൽ റിയൽമി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ അ‌വസരമുണ്ട്, ഈ ഓഫർ സെയിൽ അ‌വസാനിച്ചുകഴിഞ്ഞാൽ കൂടിയ വിലയിലാകും പല മോഡലുകളും ലഭ്യമാകുക. ഇപ്പോൾ 20000 രൂപയിൽ താഴെ വിലയിൽ ഒരു റിയൽമി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അ‌തിന് അ‌നുയോജ്യമായ ഓപ്ഷനുകളിലൊന്ന് റിയൽമി പി4 5ജി ആണ്.

ഏതാണ്ട് ആറ് മാസം മുമ്പാണ് റിയൽമി പി4 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. അ‌ന്ന് ഇതിന്റെ 6GB+128GB അ‌ടിസ്ഥാന വേരിയന്റിന് 18,499 രൂപയും 8GB + 128GB വേരിയന്റിന് 19,499 രൂപയും 8GB + 256GB ടോപ് വേരിയന്റിന് 21,499 രൂപയും ആയിരുന്നു വില.

ഹോളി ഓഫറിൽ റിയൽമി P4 5G കുറഞ്ഞ വിലയിൽ വാങ്ങാൻ അ‌വസരം

പിന്നീട് റിയൽമി പി4 5ജിയുടെ വിലയിൽ ചെറിയ വില വർധനയുണ്ടായി. ഇപ്പോൾ യഥാക്രമം 19999 രൂപ, 21999 രൂപ, 23999 രൂപ എന്നീ വിലകളിലാണ് ഇത് ഔദ്യോഗിക വെബ്​സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഹോളി ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 17999 രൂപ പ്രാരംഭ വിലയിൽ ഇത് വാങ്ങാനാകും. ഫ്ലിപ്പ്കാർട്ടിലും ഈ ഫോൺ വാങ്ങാനാകും, എന്നാൽ ഡിസ്കൗണ്ടിൽ വ്യത്യാസമുണ്ട്.

നിലവിൽ ലോഞ്ച് വിലയെക്കാൾ അ‌ൽപ്പം ഉയർന്ന വിലയിലാണ് റിയൽമി പി4 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത് എങ്കിലും ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ലോഞ്ച് വിലയിലും കുറഞ്ഞ വിലയിൽ ഇത് വാങ്ങാം. എന്നാൽ അ‌ധികം ​വൈകാതെ വീണ്ടുമൊരു വില വർധന ഈ മോഡലിന് ഉണ്ടായേക്കാം. അ‌ങ്ങനെ സംഭവിച്ചാൽ ഡിസ്കൗണ്ട് ഉണ്ടെങ്കിൽപ്പോലും ലോഞ്ച് വിലയിലും കുറഞ്ഞ വിലയിൽ ഇത് വാങ്ങാൻ ലഭ്യമാകണമെന്നില്ല.

ഹോളി ഓഫറിൽ റിയൽമി P4 5G കുറഞ്ഞ വിലയിൽ വാങ്ങാൻ അ‌വസരം

വില കൂടാനുള്ള ഒരു സാഹചര്യം മുന്നിലുള്ളതിനാൽ ഈ മോഡൽ വാങ്ങാൻ താൽപര്യമുള്ളവർ നിലവിൽ ലഭ്യമായ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തുന്നത് നന്നായിരിക്കും. സ്റ്റീൽ ഗ്രേ, എഞ്ചിൻ ബ്ലൂ, ഫോർജ് റെഡ് എന്നീ കളർഓപ്ഷനുകളിലാണ് റിയൽമി പി4 5ജി വാങ്ങാനാകുക. ഡ്യുവൽ ചിപ് സിസ്റ്റം അ‌ടക്കം 20000 രൂപയിൽ താഴെ വിലയിൽ നിന്നുകൊണ്ട് നൽകാൻ കഴിയുന്ന ശക്തമായ ഫീച്ചറുകൾ ഈ റിയൽമി ഫോൺ വാഗ്ദാനം ചെയ്യുന്നു.

പ്രധാന ഫീച്ചറുകൾ

2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 4nm പ്രോസസർ, 6.77-ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഫുൾ HD AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 3840Hz വരെ PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.

​ഹൈപ്പർ വിഷൻ AI ചിപ്, മാലി-G615 MC2 GPU, 6GB / 8GB LPDDR4X റാം, 14GB വരെ വെർച്വൽ റാം, 128GB/256GB (UFS 3.1) സ്റ്റോറേജ് ഓപ്ഷനുകൾ, OV50D40 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവയടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, 16MP ഫ്രണ്ട് ക്യാമറ എന്നിവയും ഇതിലുണ്ട്.

ഹോളി ഓഫറിൽ റിയൽമി P4 5G കുറഞ്ഞ വിലയിൽ വാങ്ങാൻ അ‌വസരം

80W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി, ബൈപാസ് ചാർജിങ്, റിവേഴ്‌സ് ചാർജിങ്, IP65+IP66 റേറ്റിങ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (ബാൻഡുകൾ), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 (3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും) എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
As part of the Realme Holi offer, the Realme P4 5G will get a bank discount of Rs 2000. It is currently listed on the official website at prices of Rs 19,999, Rs 21,999, and Rs 23,999 respectively. The phone can be purchased on Realme's official website and Flipkart, but the discounts vary.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X