പഴയ വിലയിൽ തരാം, അതാണ് ഓഫർ! റിയൽമി നാർസോ 90X 5ജിക്ക് ഹോളി ഡിസ്കൗണ്ട്
റിയൽമി ഇപ്പോൾ ഹോളി പ്രമാണിച്ച് തങ്ങളുടെ ചില സ്മാർട്ട്ഫോൺ മോഡലുകൾക്ക് ഹോളി ഡിസ്കൗണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. അടുത്തിടെ പല ജനപ്രിയ റിയൽമി സ്മാർട്ട്ഫോണുകൾക്കും കമ്പനി വില വർധിപ്പിച്ചിരുന്നു. അങ്ങനെ വില കൂടിയ മോഡലുകൾ അൽപ്പം കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഈ ഹോളി ഓഫറുകൾ സഹായിക്കും. ഏതാണ്ട് മൂന്ന് മാസം മുമ്പ് റിയൽമി ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ മോഡലാണ് റിയൽമി നാർസോ 90x 5ജി (realme NARZO 90x 5G). അടുത്തിടെ ഈ റിയൽമി ഫോണിന്റെ വിലയും കമ്പനി കൂട്ടിയിരുന്നു.
ലോഞ്ച് ചെയ്യുമ്പോൾ റിയൽമി നാർസോ 90x 5ജിയുടെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 13,999 രൂപയും 8GB + 128GB വേരിയന്റിന് 15,499 രൂപയുമായിരുന്നു വില. എന്നാൽ അടുത്തിടെ വില വർധന ഉണ്ടായതോടെ അടിസ്ഥാന മോഡലിന് 15499 രൂപയും ടോപ് മോഡലിന് 16999 രൂപയുമായി വില.

എന്നാലിപ്പോൾ ഹോളി ഓഫറിന്റെ ഭാഗമായി റിയൽമി ഈ നാർസോ സീരീസ് സ്മാർട്ട്ഫോണിന് ഡിസ്കൗണ്ട് നൽകിയിരിക്കുന്നു. ഹോളി ഓഫറിന്റെ ഭാഗമായി പഴയ വിലയിൽ, അതായത് 13999 രൂപ പ്രാരംഭ വിലയിൽ റിയൽമി നാർസോ 90x 5ജി ഇപ്പോൾ ഔദ്യോഗിക വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഹോളി ഓഫർ അവസാനിക്കും വരെ മാത്രമായിരിക്കും ഈ വിലക്കുറവ് ലഭ്യമാകുക.
നേരത്തെ ലോഞ്ച് ഓഫറുകൾ സഹിതം ഈ റിയൽമി നാർസോ 90x 5ജി കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കുമായിരുന്നു. എന്നാൽ വില കൂടിയതോടെ ഡിസ്കൗണ്ട് ലഭിച്ചാലും വില കാര്യമായി കുറയാത്ത അവസ്ഥയുണ്ട്. ഇപ്പോൾത്തന്നെ ഹോളി ഡിസ്കൗണ്ട് ഉണ്ടെങ്കിലും പഴയ വില വച്ച് നോക്കുമ്പോൾ 13999 രൂപയ്ക്ക് ഇത് ലഭിക്കുന്നത് വലിയ കാര്യമല്ല, എന്നാൽ വില കൂടിയ സാഹചര്യത്തിൽ ഇത്രയെങ്കിലും വില കുറഞ്ഞുകിട്ടുന്നത് പലർക്കും ഒരാശ്വാസമാകും എന്നുമാത്രം.

റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നാർസോ 90x 5ജിക്ക് ഹോളി ഓഫറിന്റെ ഭാഗമായുള്ള വിലക്കുറവ് ദൃശ്യമാണ്. ആമസോണിലും 13999 രൂപ പ്രാരംഭ വിലയിൽ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നു, ഒപ്പം 699 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 13,300 രൂപ വിലയിൽ ആമസോണിൽ നിന്ന് ഇത് വാങ്ങാനാകും.
പ്രധാന ഫീച്ചറുകൾ
ഒക്ട-കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ ആണ് റിയൽമി നാർസോ 90x 5ജിയുടെ കരുത്ത്. 144Hz റിഫ്രഷ് റേറ്റുള്ള 6.8- ഇഞ്ച് (1570×720 പിക്‌സൽസ്) HD+ IPS LCD സ്‌ക്രീൻ, 180Hz വരെ ടച്ച് സാംപ്ലിംഗ് നിരക്ക്, 1200 nits വരെ പീക്ക് തെളിച്ചം, DT-Star D+ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
ആം മാലി-G57 MC2 ജിപിയു, 6GB / 8GB LPDDR4X റാം, 128GB (eMMC5.1) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, സൈഡ് മൌണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, 1115 അൾട്രാ-ലീനിയർ ബോട്ടം പോർട്ടഡ് സ്പീക്കർ, 400% അൾട്രാ വോളിയം ഓഡിയോ, IP65 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H സർട്ടിഫിക്കേഷൻ) എന്നിവ ഇതിലുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ, 1/1.95″ സോണി IMX852 സെൻസർ ഉള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ്, LED ഫ്ലാഷ്) നയിക്കുന്ന റിയർ ക്യാമറ സജ്ജീകരണവും 8MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ, 1080p 30fps വരെ വീഡിയോ റെക്കോർഡിംഗ്) നാർസോ 90x 5ജിയിലുണ്ട്.
2 ദിവസത്തെ ഉപയോഗം വാഗ്‌ദാനം ചെയ്യുന്ന 7000mAh ബാറ്ററിയാണ് ഇതിലുള്ളത്. ഇത് 60W ഫാസ്റ്റ് ചാർജിങ്, 6.5W റിവേഴ്സ് വയർഡ് ചാർജിങ് ഫീച്ചറുകൾ സഹിതം എത്തുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0 -ൽ ആണ് പ്രവർത്തനം. ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+നാനോ /മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE എന്നിവയും ഇതിലുണ്ട്.


Click it and Unblock the Notifications








