'കത്തുന്ന' ഐറ്റമാണ്, ഹോളിക്ക് ഇവൻ ബെസ്റ്റാ! പുത്തൻ റിയൽമി P3 പ്രോ 5G വാങ്ങാൻ ഹോളി ഡിസ്കൗണ്ട്
നിറങ്ങളുടെ ഉത്സവമായ ഹോളിക്ക് ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ അവസരത്തിൽ ഹോളി ആഘോഷം കൂടുതൽ കളറാക്കാനും സന്തോഷിക്കാനും കിടിലനൊരു ഡീൽ മുന്നോട്ട് വച്ചിരിക്കുകയാണ് പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി. കഴിഞ്ഞ മാസം റിയൽമി ഇന്ത്യയിൽ തങ്ങളുടെ പി3 സീരീസ് അവതരിപ്പിച്ചു. അന്ന് റിയൽമി പി3 പ്രോ, റിയൽമി പി3X എന്നിങ്ങനെ രണ്ട് മോഡലുകളാണ് ലോഞ്ച് ചെയ്യപ്പെട്ടത്. അധികം വൈകാതെ ഈ സീരീസിലേക്ക് റിയൽമി പി3 അൾട്ര 5ജി (Realme P3 Ultra 5G) എന്ന പുതിയ മോഡൽ കൂടി അവതരിപ്പിക്കുമെന്ന് കമ്പനി കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചു.
വരാൻ പോകുന്ന ഫോണല്ല, ഇതിനകം വന്ന റിയൽമി പി3 പ്രോ 5ജിയാണ് ഇപ്പോഴത്തെ ശ്രദ്ധാകേന്ദ്രം. കാരണം ഹോളി ഓഫർ സെയിലിന്റെ ഭാഗമായി ഈ കിടിലൻ സ്മാർട്ട്ഫോണിന് റിയൽമി പ്രത്യേക ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നു. നേരത്തെ ലോഞ്ച് ഓഫറിന്റെ ഭാഗമായി ഇതിന് ഡിസ്കൗണ്ട് ലഭ്യമായിരുന്നു. എന്നാൽ ലോഞ്ച് ഓഫർ ഒരാഴ്ചവരെ മാത്രമായിരുന്നു ലഭ്യമാകുക.

ലോഞ്ച് ഓഫർ അവസാനിച്ചു എങ്കിലും റിയൽമി പി3 പ്രോ 5ജി വാങ്ങാൻ ഇപ്പോഴും ഡിസ്കൗണ്ട് ലഭ്യമാണ് എന്ന് പരിശോധിച്ചാൽ കാണാനാകും. ഹോളി ഓഫർ സെയിലിന്റെ ഭാഗമായാണ് റിയൽമി ഈ ഡിസ്കൗണ്ടിനെ അവതരിപ്പിക്കുന്നത്. 25000 രൂപയിൽ താഴെ വിലയിൽ ഒരു മികച്ച 5ജി ഫോൺ തേടുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.
റിയൽമി P3 പ്രോ 5Gയുടെ 8GB + 128GB മോഡലിന് 23,999 രൂപയും 8GB + 256GB മോഡലിന് 24,999 രൂപയും 12GB + 256GB മോഡലിന് 26,999 രൂപയും ആണ് വില. എന്നാൽ ഹോളി ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ ഇവ യഥാക്രമം 21,999 രൂപ, 22999 രൂപ, 24999 രൂപ വിലകളിൽ വാങ്ങാനാകും.

റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴിയാണ് ഈ പുതിയ 5ജി ഫോൺ വിൽക്കുന്നത്. നെബുല ഗ്ലോ, സാറ്റേൺ ബ്രൗൺ, ഗാലക്സി പർപ്പിൾ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. ഇരുട്ടത്തും തിളങ്ങുന്ന (നെബുല ഗ്ലോ) ബാക്ക് പാനൽ ഈ ഫോണിന്റെ കൗതുകകരമായൊരു പ്രത്യേകതയാണ്.
റിയൽമി പി3 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.83 ഇഞ്ച് (2800 x 1272 പിക്സലുകൾ) 1.5K കർവ്ഡ് AMOLED സ്ക്രീൻ, 3840Hz PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്. 2.5GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 3 4nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 720 GPU, 8GB/ 12GB LPDDR4X റാം, 128GB/ 256GB (UFS 3.1) എന്നിവയുമുണ്ട്.
ഡ്യുവൽ റിയറ ക്യാമറ റിയൽമി പി3 പ്രോ 5ജിയിൽ ഉള്ളത്. അതിൽ 50MP മെയിൻ ക്യാമറ (1/1.56″ സോണി IMX896 സെൻസർ, f/1.8 അപ്പേർച്ചർ, OIS), 2MP ഡെപ്ത് സെൻസർ, (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ f/2.45 അപ്പേർച്ചറുള്ള 16MP സെൽഫി ക്യാമറയും ഉണ്ട്.

ആൻഡ്രോയിഡ് 15 ഒഎസ് ( 2 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും), ഡ്യുവൽ സിം (നാനോ+ നാനോ), ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി, ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, IP66+ IP68+ IP69 റേറ്റിങ്, 5G, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി, 7.99mm വലിപ്പം, 199 ഗ്രാം ഭാരം എന്നിവയും ഇതിലുണ്ട്.


Click it and Unblock the Notifications








