അടിച്ച് കയറി വാ! റിയൽമി ജിടി 6 എത്തുന്നു..വൺപ്ലസ്സിനെ തൂക്കുമോ ഈ റിയൽമി
റിയൽമി ആരാധകർ പ്രതീക്ഷിച്ചിരുന്നത് യാഥാർഥ്യമാകാൻ പോകുന്നു. ഇന്ത്യ ഉൾപ്പെടെ ആഗോള തലത്തിൽ ജിടി 6 അവതരിപ്പിക്കാൻ ഒരുങ്ങി റിയൽമി. ബ്രാൻഡ് അതിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലിൽ ജൂൺ 20ന് ഫോൺ എത്തുമെന്ന് സ്ഥിരീകരിച്ചു. വരാനിരിക്കുന്ന റിയൽമി ജിടി 6 ഏപ്രിലിൽ ചൈനയിൽ ലോഞ്ച് ചെയ്ത റിയൽമി ജിടി നിയോ 6ൻ്റെ റീബ്രാൻഡഡ് പതിപ്പാണെന്ന് ആണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ജിടി 6നായി റിയൽമി വ്യത്യസ്തമായ ക്യാമറകൾ ഉപയോഗിച്ചേക്കാം. റിയൽമി ജിടി 6ൻ്റെ പ്രതീക്ഷിക്കുന്ന സവിശേഷതകളും വിലയും നോക്കാം.
റിയൽമി ജിടി 6ൻ്റെ ഇതുവരെ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ചുള്ള സവിശേഷതകൾ: റിയൽമി ജിടി 6ൻ്റെ സവിശേഷതകളെ കുറിച്ച് പറയുമ്പോൾ ക്യാമറയിൽ തന്നെ തുടങ്ങേണ്ടതുണ്ട്. ഒഐഎസ് (OIS) സപ്പോർട്ട് ഉള്ള 50 എംപി സോണി LYT-808 മെയിൻ ക്യാമറ, 8 എംപി അൾട്രാ-വൈഡ് ലെൻസ്, 2x സൂം ഉള്ള 50 എംപി സാംസങ് JN5 ടെലി ഫോട്ടോ ക്യാമറ എന്നിവയിൽ ആണ് റിയൽമി ജിടി 6 വരുന്നത്.

സെൽഫികൾക്കായി, റിയൽമി ജിടി നിയോ 6ൻ്റെ സമാനമായി 32 എംപി സെൽഫി ക്യാമറ ഉണ്ടാകും. സോഫ്റ്റ്‌വെയറിലേക്ക് വരുമ്പോൾ, റിയൽമി ജിടി 6 ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0നൊപ്പം എത്തും. കൂടാതെ മൂന്ന് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. 100W ഫാസ്റ്റ് ചാർജിംഗിനൊപ്പം 5500 mAh ബാറ്ററിയും ഈ ഉപകരണം പായ്ക്ക് ചെയ്യും.
കൂടാതെ, 120Hz റിഫ്രഷ് റേറ്റ്, 6,000 നിറ്റ്‌സിൻ്റെ പീക്ക് ബ്രൈറ്റ്നസ്, ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സംരക്ഷണം എന്നിവയുള്ള 6.78 ഇഞ്ച് 1.5K OLED കർവ്ഡ് ഡിസ്‌പ്ലേ ഫോണിൻ്റെ സവിശേഷതയാണ്. മറ്റ് സവിശേഷതകളിലേക്ക് വരുമ്പോൾ IP65 റേറ്റിംഗ്, 5G, വൈഫൈ 6E എന്നിവയും മറ്റും ആണ് കണക്ടിവിറ്റി ഫീച്ചറുകൾ.
റിയൽമി ജിടി 6ൻ്റെ ഇന്ത്യയിലെ പ്രതീക്ഷിക്കുന്ന വില നോക്കാം: റിയൽമി ജിടി നിയോ 6 2099 യുവാൻ, അതായത് ഏകദേശം 24,730 രൂപ മുതൽ ആണ് ആരംഭിക്കുന്നത്. ജിടി നിയോ 6നെ അപേക്ഷിച്ച് വരാനിരിക്കുന്ന ജിടി 6ന് ചില മെച്ചപ്പെടുത്തലുകൾ ഉണ്ടായിരിക്കും എന്നതിനാൽ, നിയോയേക്കാൾ ഉയർന്ന വിലയും ഉണ്ടായേക്കും.
പുറത്ത് വരുന്ന കിംവദന്തികൾ അനുസരിച്ച്, വൺപ്ലസ് 12 ആർ, ഗൂഗിൾ പിക്സൽ 8 എ തുടങ്ങിയ മറ്റ് ഉപകരണങ്ങൾക്ക് കടുത്ത മത്സരം നൽകിക്കൊണ്ട് റിയൽമി ജിടി 6ന് രാജ്യത്ത് 40,000 രൂപയിൽ താഴെ വിലയിൽ ഇറങ്ങാൻ സാധ്യത ഉണ്ട്. കൂടുതൽ വിവരങ്ങൾക്കായി കുറച്ച് ദിവസം കൂടി കാത്തിരിക്കേണ്ടത് ഉണ്ട്.
റിയൽമി ജിടി 6ടി സ്മാർട്ട്ഫോണിന്റെ വരവോടെ ആണ് റിയൽമിയുടെ പ്രശസ്തമായ ജിടി സീരീസിന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിന് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി സാക്ഷ്യം വഹിച്ചത്. ഗെയിമിങ് പ്രേമികളെയും മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്ന സ്മാർട്ട്ഫോൺ അന്വേഷിക്കുന്നവരെയും ഒരേപോലെ കണക്കിലെടുത്ത്, അവരെ തൃപ്തിപ്പെടുത്തും വിധമാണ് റിയൽമി ജിടി 6ടി എത്തിയത്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








