ആരെങ്കിലും പറഞ്ഞ് അറിഞ്ഞാരുന്നോ, റിയൽമി 13 പ്രോ സീരീസ് ജൂലൈ 30ന് ഇന്ത്യയിലെത്തും, വൻ സെറ്റപ്പിൽ!
റിയൽമി ഈ വർഷം ആദ്യം മുതൽ നിരവധി പുതിയ സ്മാർട്ട്‌ഫോണുകൾ ആണ് അവതരിപ്പിച്ചത്. ഇപ്പോൾ ഇതാ ബ്രാൻഡ് റിയൽമി 13 പ്രോ സീരീസ് വിപണിയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. 2024 ജൂലൈ 30ന് റിയൽമി 13 പ്രോ സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. ജൂലൈ 30 ഉച്ചയോടെയാണ് ലോഞ്ച് നടക്കുക. ഇതിൽ റിയൽമി 13 പ്രോ പ്ലസ് 5ജി, റിയൽമി 13 പ്രോ 5ജി എന്നിവ ഉൾപ്പെടുന്നു. റിയൽമി 13 പ്രോ സീരീസിനെ കുറിച്ച് ഇത് വരെ പുറത്ത് വന്ന വിവരങ്ങൾ ആണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്.
റിയൽമി 13 പ്രോ സീരീസ് ലോഞ്ച് വിശദാംശങ്ങൾ: എഐ കാലഘട്ടത്തിൽ മൊബൈൽ ഫോട്ടോഗ്രാഫിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത എഐ ഫോട്ടോഗ്രാഫി ആർക്കിടെക്ചറായ Hyperimage+ ഈ മാസം ആദ്യം റിയൽമി അവതരിപ്പിച്ചു. ഈ സാങ്കേതികവിദ്യ റിയൽമി 13 പ്രോ സീരീസിലൂടെ അരങ്ങേറ്റം കുറിക്കും.

രണ്ട് മോഡലുകളിലും എഐ ഫോട്ടോഗ്രാഫി ആർക്കിടെക്ചർ സജ്ജീകരിച്ചിരിക്കുന്നു. ഇത് RAW ഡൊമെയ്‌നിലേക്ക് ഇമേജ് പ്രോസസ്സിംഗ് ഉയർത്തുന്നതിലൂടെ എഐ ഉൾപ്പെടുത്തുന്നതിലൂടെ, പരിസ്ഥിതി പരിഗണിക്കാതെ തന്നെ സമ്പന്നമായ ഡീറ്റെയിലിങ് ഊർജ്ജസ്വലമായ നിറങ്ങളും ഉപയോഗിച്ച് ഫോട്ടോകൾ പകർത്താൻ ഉപയോക്താക്കളെ പ്രാപ്തരാക്കുമെന്ന് റിയൽമി വാഗ്ദാനം ചെയ്യുന്നു. റിയൽമി 13 പ്രോ പ്ലസ് 5ജിയിലെ ഡ്യുവൽ മെയിൻ ക്യാമറ സിസ്റ്റം പ്രത്യേകം ശ്രദ്ധേയമാണ്.
കാരണം അത് അമേച്വർ, പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്ക് നൽകുന്ന അസാധാരണമായ ഇമേജ് നിലവാരവും വൈവിധ്യവുമാർന്ന ഓപ്‌ഷനുകൾ ഈ ഫോണിൽ അനുവദിക്കുന്നു. എന്നാൽ റിയൽമി 13 പ്രോ പ്ലസ് 5ജിയിൽ ഒരു ഡ്യുവൽ മെയിൻ ക്യാമറ സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. അത് വിവിധ ലൈറ്റിംഗ് അവസ്ഥകളിലുടനീളം വ്യക്തതയും ഡീറ്റെയിലിങ്ങും നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നു.
ആദ്യത്തെ സോണി LYT-701 സെൻസറുള്ള 50-മെഗാപിക്സൽ OIS പ്രധാന ക്യാമറയും 3x ഒപ്റ്റിക്കൽ സൂമിനെ പിന്തുണയ്ക്കുന്ന സോണി LYT-600 സെൻസറുള്ള 50-മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും ഈ സിസ്റ്റത്തിൻ്റെ സവിശേഷതയാണ്. രണ്ട് ക്യാമറകൾക്കും TUV റെയിൻലാൻഡ് ഹൈ റെസല്യൂഷൻ ക്യാമറ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്.
ബോസ്റ്റണിലെ മ്യൂസിയം ഓഫ് ഫൈൻ ആർട്‌സുമായി (എംഎഫ്എ) സഹകരിച്ച്, ഇംപ്രഷനിസത്തിൻ്റെ ഇതിഹാസ വിദഗ്ധരിൽ ഒരാളായ ക്ലോഡ് മോനെറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഇംപ്രഷനിസ്റ്റ് സൗന്ദര്യശാസ്ത്രവും റിയൽമി 13 പ്രോ സീരീസ് പ്രദർശിപ്പിക്കുന്നു. റിയൽമി 13 പ്രോ പ്ലസ് 5ജി,റിയൽമി 13 പ്രോ 5ജി എന്നിവ ഗ്ലാസ് ബാക്ക് പാനൽ പതിവേർഷനായി പ്പിനായി മോനെറ്റ് ഗോൾഡ്, മോനെറ്റ് പർപ്പിൾ നിറങ്ങളിലും വീഗൻ ലെതർ ഓപ്ഷനായി എമറാൾഡ് ഗ്രീനിലും ലഭ്യമാകും.
ലോഞ്ച് തീയതി അടുക്കുമ്പോൾ, റിയൽമി 13 പ്രോ സീരീസിനായുള്ള കാത്തിരിപ്പ് ടെക്ക് പ്രേമികൾക്കും ഫോട്ടോഗ്രാഫി ആരാധകർക്കും ഇടയിൽ ഒരുപോലെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോഞ്ച് തീയതി അടുക്കുന്തോറും ഫോണിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിക്കും. റിയൽമിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി ലോഞ്ച് ലൈവ് സ്ട്രീം ചെയ്യാൻ സാധ്യതയുണ്ട്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








