Home
Mobile

റിയൽമി കോയി സ്മാർട്ഫോൺ ജനുവരി 7ന്‌ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന സവിശേഷതകൾ‌, വില

റിയൽമി വി 15 (Realme V15) അല്ലെങ്കിൽ റിയൽമി കോയി (Realme Koi) എന്നറിയപ്പെടുന്ന കമ്പനിയുടെ പുതിയ സ്മാർട്ഫോൺ ജനുവരി 7ന് ചൈനയിൽ വിപണിയിലെത്തുമെന്ന് ചൈനീസ് സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്സൈറ്റായ വെയ്‌ബോയിലെ ഔദ്യോഗിക പോസ്റ്ററിൽ കമ്പനി സ്ഥിരീകരിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിക്ക് ഇന്ത്യയിൽ ഈ സ്മാർട്ട്ഫോൺ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തി. ട്രിപ്പിൾ റിയർ ക്യാമറകൾ, ഒരു മീഡിയാടെക് പ്രോസസർ, ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് തുടങ്ങിയ സവിശേഷതകൾ വരുന്ന ഒരു മിഡ് റേഞ്ച് ഡിവൈസായിരിക്കും റിയൽമി കോയി.

റിയൽമി വി 15 അല്ലെങ്കിൽ റിയൽമി കോയി

ഈ സ്മാർട്ഫോണിൻറെ കവർ വെളിപ്പെടുത്തുന്ന ഒരു ഫോട്ടോ ഈ പോസ്റ്ററിൽ ഉണ്ട്. അതിൽ "ഡയർ ടൂ ലീപ്" എന്ന ടാഗ്‌ലൈൻ വരുന്നു. മഞ്ഞ, ചുവപ്പ്, പർപ്പിൾ നിറങ്ങളിൽ ഗ്രേഡിയന്റ് കളർ ഡിസൈൻ പുറകിലുണ്ട്. മുകളിൽ ഇടത് വശത്ത് ലംബമായി വിന്യസിച്ചിരിക്കുന്ന ഒരു ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും നിങ്ങൾക്ക് കാണുവാൻ സാധിക്കും. മറ്റൊരു പോസ്റ്ററിൽ ഈ ഡിവൈസിൻറെ മുൻവശവും വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇത് ഡിസ്പ്ലേയുടെ മുകളിൽ ഇടത് ഭാഗത്ത് ഒരു പഞ്ച്-ഹോൾ വരുന്നു. എന്നാൽ, ഈ സ്മാർട്ഫോണിൻറെ വിലയോ സവിശേഷതകളോ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

റിയൽമി കോയിക്ക് മീഡിയാടെക് ഡൈമെൻസിറ്റി 800 യു പ്രോസസർ വരുമെന്നും ഇത് 64 എംപി പ്രധാന പിൻ ക്യാമറയെ സപ്പോർട്ട് ചെയ്യുമെന്നും ട്വിറ്റർ ഉപയോക്താവ് abyabhishekhd മുമ്പത്തെ ചോർച്ചയിൽ അവകാശപ്പെട്ടു. 176 ഗ്രാം ഭാരം വരുന്ന ഈ സ്മാർട്ട്‌ഫോൺ 50W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നു. റിയൽമി കോയിയിലെ ഫിംഗർ‌പ്രിൻറ് സെൻ‌സർ‌ പവർ‌ ബട്ടണിൽ‌ ഉൾ‌പ്പെടുത്തുമെന്നോ അതോ ഇൻ‌-ഡിസ്‌പ്ലേ ഫിംഗർ‌പ്രിൻറ് സെൻ‌സർ‌ ഉൾ‌പ്പെടുത്തുമെന്നോ എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ സ്മാർട്ഫോണിൻറെ കൂടുതൽ സവിശേഷതകൾ അറിയുവാൻ ഔദ്യോഗിക ലോഞ്ചിനായി കാത്തിരിക്കേണ്ടി വരും.

റിയൽമി വി 15: പ്രതീക്ഷിക്കുന്ന സവിശേഷതകൾ‌, വില

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുറത്തിറക്കിയ റിയൽമി 7ൽ ചെയ്തതുപോലെ റിയൽമി 8 ന്റെ ഒന്നിലധികം വേരിയന്റുകൾ‌ വിപണിയിൽ കമ്പനി അവതരിപ്പിച്ചേക്കും. റിയൽമി 7 നൊപ്പം റിയൽമി 7 പ്രോയും പിന്നീട് റിയൽമി 7 ഐയും പ്രഖ്യാപിച്ചു. റിയൽമി 8 പ്രോയായി റിയൽമി 8 ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ലോഞ്ചിനെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല. കൂടുതൽ അറിയാൻ ബ്രാൻഡിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി ഇനിയും കാത്തിരിക്കേണ്ടതായി വരും.

Best Mobiles in India

English summary
The smartphone will be unveiled. It is expected that Realme Koi will be a mid-range system that comes with triple rear cameras, a Mediatek processor, and support for fast charging.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X