ഹാ ഇതല്ലേ വാങ്ങണ്ടേ! റിയൽമി P3 അൾട്രയ്ക്ക് മൺസൂൺ ഡിസ്കൗണ്ട്; ഏറ്റവും വിലക്കുറവിൽ തന്നെ കിട്ടും
റിയൽമി ഇപ്പോൾ തങ്ങളുടെ പി3 സീരീസ് സ്മാർട്ട്ഫോണുകൾ മൺസൂൺ ഓഫർ ഡിസ്കൗണ്ട് സഹിതമാണ് വിൽക്കുന്നത്. അതിനാൽ പുതിയ മോഡലുകൾ ഉൾപ്പെടെ വൻ വിലക്കുറവിൽ വാങ്ങാൻ സാധിക്കും. ജൂൺ 20 മുതൽ ആണ് റിയൽമിയുടെ മൺസൂൺ ഓഫറുകൾ നിലവിൽ വന്നത്. ഇത് പരിമിതമായ സമയത്തേക്ക് മാത്രമാണ് ഇനി ലഭ്യമാകുക. റിയൽമിയുടെ ഈ ഓഫർ സെയിലിൽ 25000 രൂപയിൽ താഴെ വിലയിലുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ഒരു മികച്ച ഓപ്ഷൻ തേടുന്നവർക്ക് റിയൽമി പി3 അൾട്ര 5ജിയിൽ (Realme P3 Ultra 5G) മികച്ച ഡീൽ കാണാൻ സാധിക്കും.
ഈ വർഷം മാർച്ചിൽ റിയൽമി ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് റിയൽമി പി3 അൾട്ര 5ജി. 8GB + 128GB അടിസ്ഥാന വേരിയന്റിന് 26,999 രൂപയും, 8GB + 256GB വേരിയന്റിന് 27,999 രൂപയും, 12GB + 256GB വേരിയന്റിന് 29,999 രൂപയുമാണ് യഥാർഥ വില.

എന്നാൽ മൺസൂൺ ഓഫറിന്റെ ഭാഗമായി റിയൽമി ഇപ്പോൾ ഡിസ്കൗണ്ട് സഹിതമാണ് ഈ ഫോണിന്റെ വേരിയന്റുകൾ ഔദ്യോഗിക വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അടിസ്ഥാന മോഡൽ 22999 രൂപ വിലയിലും മറ്റ് വേരിയന്റുകൾ 24999 രൂപ, 25999 രൂപ എന്നീ വിലകളിലും ലിസ്റ്റ് ചെയ്തിരിക്കുന്നു.
റിയൽമി സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ഈ ഡീൽ പരിഗണിക്കാവുന്നതാണ്. മീഡിയടെക് ഡൈമെൻസിറ്റി 8350 അൾട്ര ചിപ്സെറ്റ് കരുത്തിൽ എത്തിയ ആദ്യ സ്മാർട്ട്ഫോൺ എന്നത് അടക്കമുള്ള പ്രത്യേകതകൾ ഈ ഫോണിനുണ്ട്. 12ജിബി വരെ റാം, 14ജിബി വരെ റാം എക്സ്പാൻഷനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.

റിയൽമി പി3 അൾട്ര 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.83 ഇഞ്ച് (2800 x 1272 പിക്സലുകൾ) 1.5K കർവ്ഡ് AMOLED സ്ക്രീൻ ആണ് ഇതിലുള്ളത്. ഇത് 3840Hz PWM ഡിമ്മിംഗ് സഹിതം എത്തുന്നു. 3.35GHz ഒക്ട കോർ ഡൈമെൻസിറ്റി 8350 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.
ഗ്രാഫിക്സിനായി മാലി-G615 MC6 GPU ആണ് ഉള്ളത്. 8GB / 12GB LPDDR4X റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് ഓപ്ഷനുകളും ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമായുള്ള റിയൽമി യുഐ 6.0ൽ ആണ് പ്രവർത്തനം. രണ്ട് ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
ക്യാമറകളുടെ കാര്യമെടുത്താൽ 50MP 1/1.56″ സോണി IMX896 സെൻസർ, f/1.8 അപ്പർച്ചർ, OIS, 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പർച്ചർ), LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി പി3 അൾട്രയിൽ ഉള്ളത്. കൂടാതെ സെൽഫിക്കും മറ്റുമായി സോണി IMX480 സെൻസർ, f/2.45 അപ്പർച്ചർ എന്നിവയുള്ള 16MP ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.

ഡ്യുവൽ സിം (നാനോ+ നാനോ), 5G, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, യുഎസ്ബി ടൈപ്പ് സി, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, IP66 + IP68 + IP69 റേറ്റിങ്, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








