മൺസൂണിന്റെ ഗുണം ഇങ്ങനെയും; മൺസൂൺ ഓഫർ: റിയൽമി P3x 5G ഏറ്റവും വിലക്കുറവിൽ വാങ്ങാം!
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ സജീവ സാന്നിധ്യമാണ് റിയൽമി. പുതിയ സ്മാർട്ട്ഫോണുകൾ ഇറക്കുന്നതിൽ റിയൽമിയോളം ശുഷ്കാന്തിയുള്ള മറ്റൊരു ബ്രാൻഡ് ഉണ്ടോ എന്ന് തന്നെ സംശയമാണ്. ബജറ്റ് വിലയിലുൾപ്പെടെ നിരവധി സ്മാർട്ട്ഫോണുകൾ ലഭ്യമാക്കുന്നതിൽ റിയൽമി പ്രത്യേക ശ്രദ്ധ പുലർത്തുന്നു. ഇതുകൂടാതെ ഇപ്പോൾ മൺസൂൺ ഓഫർ എന്ന നിലയിൽ തങ്ങളുടെ പി3 സീരീസ് സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസൗകൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് റിയൽമി. അതിനാൽ വൻ വിലക്കുറവിൽ തന്നെ ഈ സീരീസിലെ ഫോണുകൾ ഇപ്പോൾ വാങ്ങാനാകും. അതിൽ 10000 രൂപയോട് അടുത്ത ബജറ്റിൽ വാങ്ങാവുന്ന മികച്ച ഓപ്ഷനാണ് റിയൽമി പി3x 5ജി (Realme P3x 5G).
ഈ വർഷം റിയൽമി ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് റിയൽമി P3x 5G. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഇതിന്റെ 6GB+ 128GB അടിസ്ഥാന വേരിയന്റിന് 13,999 രൂപയും 8GB+ 128GB മോഡലിന് 14,999 രൂപയുമായിരുന്ന വില. ലോഞ്ച് ഓഫർ ലഭ്യമായപ്പോൾ പോലും ഇതിന് 12999 രൂപ നൽകണമായിരുന്നു.

എന്നാൽ മൺസൂൺ ഓഫർ സെയിലിൽ റിയൽമി P3x 5G ലോഞ്ച് ഓഫർ ഉണ്ടായിരുന്നപ്പോൾ ലഭിച്ചതിനെക്കാൾ കുറഞ്ഞ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അടിസ്ഥാന മോഡലിന് 1000 രൂപ കൂപ്പൺ ഡിസ്കൗണ്ടും ടോപ് വേരിയന്റിന് 1300 രൂപ കൂപ്പൺ ഡിസ്കൗണ്ടും ഉണ്ട്. അടിസ്ഥാന മോഡൽ 11999 രൂപ വിലയിലും രണ്ടാമത്തെ വേരിയന്റ് 12699 രൂപയ്ക്കും ഇപ്പോൾ വാങ്ങാനാകും.
ബജറ്റ് വിലയിൽ സ്മാർട്ട്ഫോൺ തേടുന്നവരെ സംബന്ധിച്ചിടത്തോളം ഇത് ഒരു മികച്ച ഡീൽ ആയിരിക്കും. ഈ റിയൽമി 5ജി സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ കൂടി പരിചയപ്പെടാം: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ ആണ് റിയൽമി P3x 5Gയുടെ കരുത്ത്.

120Hz ഡൈനാമിക് റിഫ്രഷ് റേറ്റുള്ള 6.72 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ, 240Hz ടച്ച് സാമ്പിൾ റേറ്റ്, ആം മാലി-G57 MC2 ജിപിയു, 6GB / 8GB LPDDR4x റാം, 10GB വരെ വെർച്വൽ റാം, 128GB / 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.
f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ, LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി P3x 5ജിയിൽ ഉള്ളത്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും റിയൽമി ഇതിൽ നൽകിയിട്ടുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള UI 6.0ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഷോക്ക് പ്രതിരോധം എന്നീ ഫീച്ചറുകളും ഇതിൽ നൽകിയിരിക്കുന്നു. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6000mAh ബാറ്ററിയും ഇതിലുണ്ട്.

ഡ്യുവൽ സിം (നാനോ+ നാനോ+ മൈക്രോ എസ്ഡി), 5G SA/ NSA, ഡ്യുവൽ 4G VoLTE, 3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, USB ടൈപ്പ്-C, എന്നീ ഫീച്ചറുകളും ഇതിലുണ്ട്. പാറ്റേണുകളുള്ള ലൂണാർ സിൽവർ നിറത്തിലാണ് ഫോൺ വരുന്നത്, മിഡ്‌നൈറ്റ് ബ്ലൂ, സ്റ്റെല്ലാർ പിങ്ക് പതിപ്പിൽ വീഗൻ ലെതർ ഫിനിഷും ഉണ്ട്. 165.7×76.22×7.94mm വലിപ്പം, 197 ഗ്രാം ഭാരം എന്നിവയാണ് മറ്റ് ഫീച്ചറുകൾ.


Click it and Unblock the Notifications