റിയൽമി നർസോ 10 ഫ്ലാഷ് സെയിൽ ഇന്ന് ഇന്ത്യയിൽ ഉച്ചയ്ക്ക് 12 മണിക്ക്; വില, സവിശേഷതകൾ
റിയൽമി നർസോ 10 ഇന്ന് വീണ്ടും ഫ്ലാഷ് സെയിൽ വഴി നിങ്ങൾക്ക് ലഭ്യമാകും. ഫ്ലിപ്കാർട്ട്, റിയൽമി.കോം എന്നിവയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഈ സ്മാർട്ഫോണിന്റെ വിൽപ്പന തത്സമയമാകും. മെയ് മാസത്തിൽ ഇന്ത്യയിലെ സർക്കാർ ചില ലോക്ക്ഡൗൺ ഇളവുകൾ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. അതിനുശേഷം ഇപ്പോൾ ഇത് ഫ്ലാഷ് സെയിൽ വഴി ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി 80 SoC, 48 മെഗാപിക്സൽ ഷൂട്ടർ വരുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് റിയൽമി നർസോ 10 ന്റെ പ്രധാന സവിശേഷതകൾ.

ഈ ബജറ്റ് സ്മാർട്ട്ഫോൺ മാർക്കറ്റിൽ നല്ല സ്വാധീനം തെളിയിച്ച റിയൽമി നാർസോ 10 സീരീസ് അവതരിപ്പിച്ചത് മുതൽ ഇന്ത്യൻ വിപണിയിൽ നല്ല രീതിയിൽ ജനപ്രീതി നേടിയിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ മികച്ച സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ഈ സീരിസിൽ നാർസോ 10 എ, നാർസോ 10 എന്നീ രണ്ട് സ്മാർട്ഫോണുകളാണ് വരുന്നത്. റിയൽമി നാർസോ 10 സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യയിൽ വീണ്ടും ഫ്ലാഷ് സെയിലിൽ വിൽപനയ്ക്ക് എത്തും. റിയൽമി നർസോ 10 ഫ്ലാഷ് സെയിൽ ഇന്ന് ഇന്ത്യയിൽ ഉച്ചയ്ക്ക് 12 മണിക്കാണ് നടക്കുന്നത്.

റിയൽമി നർസോ 10: ഇന്ത്യയിൽ വില, വിൽപ്പന
ഇന്ത്യയിലെ റിയൽമി നാർസോ 10 4 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 11,999 രൂപയാണ് വില വരുന്നത്. റിയൽമി നർസോ 10 ബ്ലൂ, ഗ്രീൻ, വൈറ്റ് തുടങ്ങിയ മൂന്ന് കളർ ഓപ്ഷനുകളിലാണ് വിൽപനയ്ക്ക് വരുന്നത്. മുൻപ് സൂചിപ്പിച്ചതുപോലെ, റിയൽമി നാർസോ 10 ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം വഴി ഉച്ചയ്ക്ക് 12 മണിക്ക് വിൽപനയ്‌ക്കെത്തും.

റിയൽമി നാർസോ 10: സവിശേഷതകൾ
റിയൽമി നാർസോ 10 ന് ഡ്യൂവൽ-സിം സ്ലോട്ട് വരുന്നു, കൂടാതെ റിയൽമി യുഐയിൽ പ്രവർത്തിക്കുന്നു. 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഈ ഫോണിൽ വരുന്നത്. 4 ജിബി എൽപിഡിഡിആർ 4 എക്‌സ് റാമുമായി ജോടിയാക്കിയ ഒക്ടാ കോർ മീഡിയടെക് ഹെലിയോ ജി 80 SoC പ്രോസസറാണ് ഈ ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ഡെഡിക്കേറ്റഡ് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉപയോഗിച്ച് വികസിപ്പിക്കാവുന്ന 128 ജിബി ഇന്റേണൽ സ്റ്റോറേജാണ് ഈ സ്മാർട്ട്ഫോണിനുള്ളത്.

ഒപ്റ്റിക്‌സിനെ സംബന്ധിച്ചിടത്തോളം, 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ മോണോക്രോം പോർട്രെയിറ്റ് സെൻസർ, ഒടുവിൽ 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് റിയൽമി നാർസോ 10ൽ വരുന്നത്. സെൽഫികൾ പകർത്തുവാൻ റിയൽമി നാർസോ 10 ന് 16 മെഗാപിക്സൽ ക്യാമറ സെൻസർ വരുന്നു. 18W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി നർസോ 10 ന് പിന്തുണ നൽകുന്നത്. ഈ ഹാൻഡ്സെറ്റിൻറെ പിൻഭാഗത്ത് ഫിംഗർപ്രിന്റ് സെൻസറും വരുന്നു.


Click it and Unblock the Notifications








