റിയൽ‌മി നർസോ 10 സീരീസ് ഇന്ത്യൻ ലോഞ്ച് തീയതി വീണ്ടും മാറ്റിവച്ചു: റിപ്പോർട്ട്

|

ലോക്ക്ഡൗൺ മെയ് 3 വരെ നീട്ടുമെന്ന് കഴിഞ്ഞ ആഴ്ച ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ 20 ന് ശേഷം ഇ-കൊമേഴ്‌സ് കമ്പനികൾക്ക് തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ചരക്കുകൾ വിൽക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്നും വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ, പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, റിയൽമിയുടെ നാർസോ സീരിസ് ലോഞ്ച് തീയതി വീണ്ടും നീട്ടിയിരിക്കുകയാണ്. ഏപ്രില്‍ 20 മുതല്‍ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ലോക്ക്ഡൗൺ ഇളവുകളിൽ ആഭ്യന്തര മന്ത്രാലയം തിരുത്തലുകൾ വരുത്തിയതോടെയാണ് ഹാൻഡ്‌സെറ്റിന്റെ ലോഞ്ച് ഏപ്രിൽ 20ൽ നിന്നും മാറ്റിയത്.

റിയൽമി നാർസോ സീരീസ്
 

ഇ-കൊമേഴ്‌സ് പോർട്ടലുകളിലൂടെ അവശ്യ സാധനങ്ങള്‍ അല്ലാത്തവ വില്‍ക്കുന്നതിനുള്ള വിലക്ക് മെയ് 3 വരെ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 15ന് പുറത്തിറക്കിയ മാർഗനിർദേശത്തിൽ കോവിഡ് തീവ്രബാധിതമല്ലാത്ത പ്രദേശങ്ങളിൽ ഇ-കൊമേഴ്സ് കമ്പനികൾക്ക് പ്രവർത്തനം പൂർണമായും പുനരാരംഭിക്കാമെന്ന് സർക്കാർ അറിയിച്ചിരുന്നു. ട്വിറ്റർ പോസ്റ്റിലൂടെ റിയൽമി ഇന്ത്യ സിഇഒ മാധവ് സേത്താണ് റിയൽമി നാർസോ സീരിസിന്റെ ലോഞ്ച് മാറ്റിവെയ്ക്കുന്നുണ്ട് എന്ന് പ്രഖ്യാപിച്ചത്.

റിയൽ‌മി നർസോ 10

റിയൽ‌മി ഇന്ത്യയുടെ വെബ്‌സൈറ്റ് അനുസരിച്ച്, 48 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ സജ്ജീകരണം റിയൽ‌മി നർസോ 10 അവതരിപ്പിക്കും. ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെയാണ് റിയൽ‌മി നർസോ 10 എ വിപണിയിലെത്തുക. 10 എ യുടെ പ്രധാന യൂണിറ്റിന് എഫ് / 1.8 അപ്പർച്ചർ ഉണ്ടായിരിക്കുമെന്ന് കമ്പനി പങ്കിട്ട ചിത്രം കാണിക്കുന്നു. രണ്ട് ഹാൻഡ്‌സെറ്റിലും വാട്ടർ ഡ്രോപ്പ് ശൈലിയിലുള്ള നോച്ച് ഡിസ്‌പ്ലേ ഡിസൈൻ ഉണ്ടാകും. റിയൽ‌മി 5, 5 ഐ എന്നിവയ്‌ക്ക് സമാനമായ 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിൽ വരിക.

5,000 എംഎഎച്ച് ബാറ്ററി

ഇൻസ്റ്റന്റ് ചാർജ് പിന്തുണയ്ക്കുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ഫോണിൽ വരുന്നതെന്ന് കമ്പനി സ്ഥിരീകരിച്ചു. റിയൽ‌മി ചിപ്‌സെറ്റിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ അതിന്റെ ഔദ്യോഗിക പേജ് "ഗെയിമിംഗിനായി നിർമ്മിച്ച" ഒരു ക്ലാസ് പ്രോസസറാണ് ഈ സ്മാർട്ഫോണിൽ വരുന്നതെന്ന് പറയുന്നു. വരാനിരിക്കുന്ന റിയൽ‌മി നാർ‌സോ 10 ഫോണുകൾ‌ പഴയ റിയൽ‌മി ഫോണുകളിൽ‌ ഉള്ള അതേ റിയർ‌ ക്യാമറ ക്രമീകരണവുമായാണ് വരുന്നത്.

റിയൽ‌മി ഹാൻഡ്‌സെറ്റുകൾ
 

ഹാൻഡ്‌സെറ്റുകൾക്ക് പിന്നിൽ ഘടിപ്പിച്ച ഫിംഗർപ്രിന്റ് സ്കാനർ ഇല്ലെന്നും ചിത്രങ്ങൾ സ്ഥിരീകരിക്കുന്നു. റിയൽ‌മി 6 സീരീസിന് സമാനമായ സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ കമ്പനി വാഗ്ദാനം ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. റിയൽ‌മി നാർ‌സോ 10 പച്ച നിറത്തിൽ‌ ലഭ്യമാകും, കൂടാതെ 10 എ പതിപ്പ് നീല വർ‌ണ്ണ ഓപ്ഷനിൽ‌ വിൽ‌പനയ്‌ക്കെത്തും. റിയൽ‌മി 6i സ്മാർട്ട്‌ഫോണിന്റെ റീ ബ്രാൻഡഡ് പതിപ്പാണ് നാർസോ 10 എന്ന് അഭ്യൂഹങ്ങൾ പറയുന്നു.

റിയൽ‌മി നർസോ 10 സീരീസ് ഹാൻഡ്സെറ്റ്

രണ്ടാമത്തേത് വേരിയന്റ് അടുത്തിടെ തായ്‌ലൻഡിലും ഇന്തോനേഷ്യയിലും അവതരിപ്പിച്ചു. റിയൽ‌മി നർസോ 10 സീരീസിന്റെ വില ഇന്ത്യയിൽ 10,000 രൂപയിൽ താഴെയാകും വരിക. അതേസമയം, കൊറോണ വൈറസ് ലോക്ക്ഡൗൺ മെയ് 3 വരെ നീട്ടിയതോടെ നിലവിലുള്ള ഫോണുകളുടെ വാറന്റി മെയ് 31 വരെ റിയൽമി നീട്ടിയിട്ടുണ്ട്. 2020 മാർച്ച് 20നും ഏപ്രിൽ 30നും ഇടയിൽ വാറണ്ടി അവസാനിക്കുന്ന ഫോണുകളുടെ കാലാവധിയാണ് മെയ് 31 വരെ നീട്ടിയിരിക്കുന്നത്.

Most Read Articles
Best Mobiles in India

English summary
Realme claimed that it would launch its new Nazro 10 series mobile on April 21. However, the Ministry of Home Affairs, revised the lockdown relaxations for the e-commerce companies, that the latter would be able to sell only the essential items such.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X