Home
Mobile

റിയൽമി നാർ‌സോ 10 എയുടെ അടുത്ത ഫ്ലാഷ് സെയിൽ‌ സെപ്റ്റംബർ‌ 11 ന്‌ ഇന്ത്യയിൽ‌: വില, ഓഫറുകൾ‌, സവിശേഷതകൾ‌

റിയൽമി നാർ‌സോ 10 എ സ്മാർട്ഫോണിൻറെ അടുത്ത വിൽ‌പന സെപ്റ്റംബർ‌ 11 ന്‌ നടക്കും. റിയൽമി.കോം അല്ലെങ്കിൽ ഫ്ലിപ്കാർട്ട് വഴി ഈ ഹാൻഡ്‌സെറ്റ് നിങ്ങൾക്ക് സ്വന്തമാക്കാനുള്ള ഒരു അവസരമാണിത്. പ്രമുഖ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ റിയൽ‌മിയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്‌ഫോണായ നാർസോ 10 എ വിൽപ്പനയ്ക്കെത്തുന്നത് സോ വൈറ്റ്, സോ ബ്ലൂ തുടങ്ങിയ കളർ വേരിയന്റുകളിലാണ്. ഇന്ത്യയിൽ റിയൽമി നാർ‌സോ 10 എ സ്മാർട്ഫോണിന്റെ വില 8,499 രൂപയാണ്.

റിയൽമി നാർ‌സോ 10 എ

ഈ ഹാൻഡ്സെറ്റിനെ ഫ്ലാഷ് വിൽ‌പന റിയൽമി ഡോട്ട് കോം അല്ലെങ്കിൽ ഫ്ലിപ്കാർട്ട് വഴി കൃത്യം ഉച്ചയ്ക്ക് 12:00 മണിക്ക് ആരംഭിക്കും. ഈ ബജറ്റ് ഹാൻഡ്‌സെറ്റിന് 10,000 രൂപയിൽ താഴെയാണ് വില വരുന്നത്. റിയൽമി സി 3 ഫോണിന് നൽകിയിരിക്കുന്ന സമാനമായ സവിശേഷതകളാണ് റിയൽമി നാർ‌സോ 10 എയ്ക്ക് നൽകിയിരിക്കുന്നത്. നിരവധി സവിശേഷതകൾ വരുന്ന ഒരു മികച്ച ബജറ്റ് സ്മാർട്ട്ഫോൺ എന്ന നിലയിൽ അവതരിപ്പിച്ച അവസരത്തിൽ തന്നെ ഈ ഹാൻഡ്‌സെറ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു.

റിയൽമി നാർ‌സോ 10 എ: ഇന്ത്യയിൽ വരുന്ന വില

റിയൽമി നാർ‌സോ 10 എ: ഇന്ത്യയിൽ വരുന്ന വില

റിയൽമി നാർ‌സോ 10 എ രണ്ട് വേരിയന്റുകളിൽ വരുന്നു. റിയൽമി നാർസോ 10 എയുടെ 3 ജിബി റാമും 32 ജിബി സ്റ്റോറേജും വരുന്ന ബേസിക് വേരിയന്റിന് 8,999 രൂപയ്ക്ക് വിൽപന നടത്തുന്നു. അതേസമയം 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 9,999 രൂപയാണ് വില വരുന്നത്.

റിയൽമി നാർ‌സോ 10 എ: ഇന്ത്യയിൽ വരുന്ന വില, ഓഫറുകൾ

റിയൽമി നാർ‌സോ 10 എ: ഇന്ത്യയിൽ വരുന്ന വില, ഓഫറുകൾ

ഫ്ലിപ്പ്കാർട്ട് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക് ഓഫറും ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ വാഗ്ദാനം ചെയ്യുന്നു. ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡിന് 10 ശതമാനം കിഴിവുമുണ്ട്. ഈ പ്രൈസ് ടാഗിൽ പരമാവധി ലഭിക്കാവുന്ന പ്രകടനവും ഡിസൈനും നൽകുന്ന ഒരു പാക്കേജ് തന്നെയാണ് റിയൽമി ഈ ബജറ്റ് ഫോണിലൂടെ ലക്ഷ്യമിട്ടത്. ഏതാണ്ട് എൻട്രി ലെവൽ പ്രൈസ് പോയിന്റിൽ ഒരു ബോർഡർലൈൻ ഡിസന്റ് ഗെയിമിംഗ് അനുഭവം നിങ്ങൾക്ക് ലഭ്യമാക്കുന്ന ഒരു ഡിവൈസ് കൂടിയാണ് ഇത്.

റിയൽമി നാർ‌സോ 10 എ: സവിശേഷതകൾ

റിയൽമി നാർ‌സോ 10 എ: സവിശേഷതകൾ

എച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്‌ഫോണിന്റെ എടുത്തുപറയേണ്ട ഒരു പ്രത്യകത. ഇതിന്റെ പാനൽ ലളിതവും വളവില്ലാത്തതുമായ ഗോറില്ല ഗ്ലാസ് 3 പരിരക്ഷണത്താൽ വരുന്നു. മൈക്രോ യുഎസ്ബി പോർട്ടിലൂടെ 10W ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ വരുന്ന മറ്റൊരു പ്രധാന സവിശേഷത എന്ന് പറയാവുന്നത്. ഈ ഡിവൈസിന്റെ പിന്നിലായി ഫിംഗർപ്രിന്റ് സ്കാനർ നൽകിയിരിക്കുന്നു. മീഡിയടെക് ഹീലിയോ ജി 70 SoC പ്രോസസറാണ് നാർസോ 10 എയുടെ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നത്. 3 ജിബി റാമും 64 ജിബി സ്റ്റോറേജും ജോടിയാക്കിയ ഇത് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി വികസിപ്പിക്കാനാകും.ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കി വരുന്ന റിയൽ‌മി യുഐ പ്ലാറ്റ്‌ഫോമിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

റിയൽമി നാർ‌സോ 10 എ: ക്യാമറ

റിയൽമി നാർ‌സോ 10 എ: ക്യാമറ

റിയൽ‌മി നാർ‌സോ 10 സ്മാർട്ട്ഫോണിന്റെ ക്യാമറ സെറ്റപ്പിൽ എഫ് / 1.8 അപ്പർച്ചറുള്ള 48 എംപി പ്രധാന ക്യാമറ, 8 എംപി 119 ° അൾട്രാ വൈഡ് ക്യാമറ, 2 എംപി 4 സിഎം മാക്രോ ക്യാമറ, എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി ബ്ലാക്ക് ആന്റ് വൈറ്റ് ഡെപ്ത് ക്യാമറ എന്നിവ വരുന്നു. ഇതിനൊപ്പം എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി മുൻപിൽ വരുന്ന പാനലിൽ 16 എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്. നാർസോ 10 എയിൽ വരുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ 12 മെഗാപിക്സൽ പ്രൈമറി ലെൻസും 2 മെഗാപിക്സൽ പോർട്രെയിറ്റ് ലെൻസും അടങ്ങിയിരിക്കുന്നു. 2 മെഗാപിക്സൽ മാക്രോ ലെൻസാണ് ഇവയെ സഹായിക്കുന്നത്.

റിയൽമി നർസോ 10 എ ഇന്ത്യയിൽ വിൽപ്പന

ഈ സ്മാർട്ട്ഫോണിന്റെ മുൻവശത്തായി 5 മെഗാപിക്സൽ ക്യാമറ സെൻസർ ഉണ്ട്. രണ്ട് സ്മാർട്ട്‌ഫോണുകളും 30fps- ൽ 1080p വരെ വീഡിയോ റെക്കോർഡിംഗ് ചെയ്യുവാൻ സഹായിക്കുന്നു. ജിപിഎസ്, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ആക്‌സിലറോമീറ്റർ, മറ്റ് സെൻസറുകൾ എന്നിവയ്‌ക്കും ഈ ഡിവൈസ് സപ്പോർട്ട് നൽകുന്നു.

Best Mobiles in India

English summary
The next sale of Realme Narzo 10A will take place on September 11. The computer can be purchased through Realme.com or Flipkart. It will be sold in variants of the colours So White and So Blue.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X