Home
Mobile

റിയൽ‌മി നർ‌സോ 10 എ വിൽപന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്: വില, സവിശേഷതകൾ

റിയൽ‌മിയിൽ നിന്നുള്ള ബജറ്റ് സ്മാർട്ട്‌ഫോണായ റിയൽ‌മി നർസോ 10 എ ഇന്ന് വിൽ‌പനയ്‌ക്കെത്തും. റിയൽ‌മി.കോം, ഫ്ലിപ്കാർട്ട് എന്നിവയിൽ നിന്ന് ഉച്ചയ്ക്ക് 12:00 മണി മുതൽ ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. നാർസോ 10 സീരീസ് ഉപയോഗിച്ച് റിയൽ‌മി രാജ്യത്ത് ബജറ്റ് സ്മാർട്ട്‌ഫോൺ പട്ടിക വിപുലീകരിക്കുന്നു. ബജറ്റ് വില വിഭാഗത്തിൽ ഗെയിമിംഗ് അനുഭവം തേടുന്ന യുവ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് ഈ സ്മാർട്ഫോണുകൾ. റെഡ്മി 8 എ ഡ്യുവൽ, മോട്ടറോള മോട്ടോ ജി 8 പവർ ലൈറ്റ്, ഇൻഫിനിക്സ് ഹോട്ട് 9 തുടങ്ങിയ സ്മാർട്ഫോണുകളോട് റിയൽ‌മി നർസോ 10 എ മത്സരിക്കുന്നു.

റിയൽ‌മി നാർ‌സോ 10 എ: ഇന്ത്യയിലെ വില, സവിശേഷതകൾ‌

റിയൽ‌മി നാർ‌സോ 10 എ: ഇന്ത്യയിലെ വില, സവിശേഷതകൾ‌

റിയൽ‌മി നർസോ 10 എ ഇന്ത്യയിലെ രണ്ട് വ്യത്യസ്ത സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡൽ 8,999 രൂപയ്ക്ക് ലഭ്യമാണ്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയൻറ് 9,999 രൂപയ്ക്ക് ലഭ്യമാണ്. സോ ബ്ലൂ, സോ വൈറ്റ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. ഫ്ലിപ്കാർട്ടിൽ ഉപയോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക് ലഭിക്കും. ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡിനൊപ്പം അഞ്ച് ശതമാനം കിഴിവും നേടാവുന്നതാണ്. ഫ്ലിപ്കാർട്ടിൽ നിന്ന് സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് ആറ് മാസത്തെ യൂട്യൂബ് പ്രീമിയം സൗജന്യ ട്രയലും ലഭിക്കും. ഈ സ്മാർട്ഫോണിന് ഒരു വർഷത്തെ വാറണ്ടിയും ആക്‌സസറികൾക്ക് ആറുമാസത്തെ വാറണ്ടിയും ലഭ്യമാണ്.

റിയൽ‌മി നാർ‌സോ 10 എ: സവിശേഷതകൾ

റിയൽ‌മി നാർ‌സോ 10 എ: സവിശേഷതകൾ

3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജമുള്ള ഡിവൈസ് മീഡിയടെക് ഹീലിയോ ജി 70 സോസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ന്യായമായ പ്രകടനവും ഡിസൈനുമുള്ള മാന്യമായ ഒരു പാക്കേജ് തന്നെയാണ് റിയൽമി ഈ ഡിവൈസിലൂടെ ലക്ഷ്യമിട്ടത്. ഏതാണ്ട് എൻട്രി ലെവൽ പ്രൈസ് പോയിന്റിൽ ഒരു ബോർഡർലൈൻ ഡിസന്റ് ഗെയിമിംഗ് അനുഭവം നൽകുന്ന ഡിവൈസ് കൂടിയാണ് എന്ന് നിസംശയം പറയാം.

റിയൽ‌മി നാർ‌സോ 10 എ

എച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് സ്മാർട്ട്‌ഫോണിന്റെ സവിശേഷത. 12 മെഗാപിക്സൽ പ്രൈമറി സെൻസറടങ്ങുന്ന മികച്ചൊരു ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. മൈക്രോ യുഎസ്ബി പോർട്ടിലൂടെ 10W ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിന്റെ മറ്റൊരു പ്രധാന സവിശേഷത.

റിയൽ‌മി നർസോ 10 എ: വിൽ‌പന

എആർ‌എം മാലി- ജി 52 ജിപിയുവിനൊപ്പം മീഡിയടെക് ഹീലിയോ ജി 80 ഒക്ടാ കോർ പ്രോസസറിന്റെ കരുത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള റിയൽ‌മി യുഐയിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 4 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നിവയും ഡിവൈസിനുണ്ട്. 720x1600 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് റിയൽമി നർസോ 10 എ സ്മാർട്ട്ഫോണിലുള്ളത്.

Best Mobiles in India

English summary
Realme Narzo 10A, Realme 's budget smartphone, is set to go on sale today. The smartphone will be available on Realme.com and Flipkart for purchase at 12:00PM IST. Realme is expanding its portfolio of budget smartphones within the country with the Narzo 10 series.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X