റിയൽമി നാർ‌സോ 20, റിയൽമി നാർ‌സോ 20 എ, റിയൽമി നാർ‌സോ 20 പ്രോ ഇന്ത്യയിൽ‌ അവതരിപ്പിച്ചു

|

റിയൽമി നാർ‌സോ 20, നാർ‌സോ 20 എ, നാർ‌സോ 20 പ്രോ എന്നിവയെല്ലാം കമ്പനിയുടെ നാർ‌സോ സീരീസിലെ ഏറ്റവും പുതിയ മോഡലുകളായി ഇന്ത്യയിൽ‌ അവതരിപ്പിച്ചു. നാർസോ 20, നാർസോ 20 എ എന്നിവ വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്പ്ലേ നോച്ചുമായി വരുമ്പോൾ, നാർസോ 20 പ്രോ ഒരു ഹോൾ-പഞ്ച് ഡിസൈനുമായി വരുന്നു. നാർസോ 20, നാർസോ 20 എ എന്നിവ ട്രിപ്പിൾ റിയർ ക്യാമറകളും നാർസോ 20 പ്രോ ഫീച്ചർ ക്വാഡ് റിയർ ക്യാമറകളും വാഗ്ദാനം ചെയ്യുന്നു. 90 ഹെർട്സ് ഡിസ്‌പ്ലേയുള്ള നാർസോ 20 പ്രോ 65W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട് ചെയ്യുന്നു. റിയൽമി നാർ‌സോ സീരീസ് ലോഞ്ചിനൊപ്പം കമ്പനി നെക്സ്റ്റ്‌ ജനറേഷൻ കസ്റ്റം സ്‌കിനായ റിയൽമി യുഐ 2.0 പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു.

റിയൽമി നാർ‌സോ 20, നാർ‌സോ 20 എ, നാർ‌സോ 20 പ്രോ: ഇന്ത്യയിൽ‌ വരുന്ന വില

റിയൽമി നാർ‌സോ 20, നാർ‌സോ 20 എ, നാർ‌സോ 20 പ്രോ: ഇന്ത്യയിൽ‌ വരുന്ന വില

റിയൽമി നർസോ 20 ഇന്ത്യയിൽ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 10,499 രൂപയും, 128 ജിബി സ്റ്റോറേജ് മോഡലിന് 11,499 രൂപയുമാണ് വില വരുന്നത്. റിയൽമി നാർ‌സോ 20 എ 3 ജിബി റാം + 32 ജിബി സ്റ്റോറേജ് കോൺഫിഗറേഷന് 8,499 രൂപയും, നാർസോ 20 എയുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 9,499 റോപ്പയുമാണ് വില വരുന്നത്. എന്നിരുന്നാലും, റിയൽമി നർസോ 20 പ്രോയുടെ അടിസ്ഥാന 6 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയും, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 16,999 രൂപയുമാണ്‌ വില വരുന്നത്.

റിയൽമി നാർസോ 20, നാർസോ 20 എ എന്നിവ ഗ്ലോറി സിൽവർ, വിക്ടറി ബ്ലൂ കളർ ഓപ്ഷനുകളിൽ വരുന്നു. അതേസമയം നാർസോ 20 പ്രോ ബ്ലാക്ക് നിൻജ, വൈറ്റ് നൈറ്റ് നിറങ്ങളിൽ വരുന്നു. സെപ്റ്റംബർ 25 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് റിയൽമി നർസോ 20 പ്രോയുടെ ആദ്യ വിൽപ്പന നടക്കും. റിയൽമി നാർസോ 20 സെപ്റ്റംബർ 28 ന് ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പനയ്‌ക്കെത്തും. നാർസോ 20 എ സെപ്റ്റംബർ 30 ന് ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പനയ്‌ക്കെത്തും. ഈ മൂന്ന് ഫോണുകളും ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം, ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി വാങ്ങാനും ലഭ്യമാണ്.

റിയൽമി നാർ‌സോ 20: സവിശേഷതകൾ‌

റിയൽമി നാർ‌സോ 20: സവിശേഷതകൾ‌

നാനോ ഡ്യുവൽ സിം റിയൽമി നർസോ 20 ആൻഡ്രോയിഡ് 10ൽ റിയൽമി യുഐയ്‌ക്കൊപ്പം പ്രവർത്തിക്കുന്നു. കൂടാതെ, 20: 9 ആസ്പെക്ടറ്റ് റേഷിയോടുകൂടിയ 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേ അവതരിപ്പിക്കുന്നു. 4 ജിബി എൽപിഡിഡിആർ 4 എക്സ് റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഹീലിയോ ജി 85 SoC പ്രോസസറും വരുന്നു.

റിയൽമി നാർ‌സോ 20: ക്യാമറ

റിയൽമി നാർ‌സോ 20: ക്യാമറ

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 1.8 ലെൻസ്, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 2.3 അൾട്രാ വൈഡ് ആംഗിൾ ലെൻസ് 119 ഡിഗ്രിയിൽ വരുന്നു. ക്യാമറ സെറ്റപ്പിൽ 2 മെഗാപിക്സൽ ക്യാമറ സെൻസറും എഫ് / 2.4 മാക്രോ ലെൻസും ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറുമായി അഞ്ച് പീസ് ലെൻസുള്ള റിയൽമി നർസോ 20 വരുന്നു. പ്രീലോഡുചെയ്‌ത എഐ ബ്യൂട്ടി, എച്ച്ഡിആർ, പനോരമിക് വ്യൂ, ടൈംലാപ്സ് സവിശേഷതകൾ സെൽഫി ക്യാമറ സപ്പോർട്ട് ചെയ്യുന്നു.

64 ജിബി, 128 ജിബി ഓൺ‌ബോർഡ് സ്റ്റോറേജ് ഓപ്ഷനുകളിലാണ് റിയൽമി നർസോ 20 വരുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ സ്ലോട്ടിലൂടെ എക്‌സ്പാന്റ് ചെയ്യാവുന്നതാണ്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നു. ഓൺ‌ബോർഡിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. ഫോണിൽ ഫിംഗർപ്രിന്റ് സെൻസറും വരുന്നുണ്ട്. 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന നാർസോ 20ൽ റിയൽമി 6,000 എംഎഎച്ച് ബാറ്ററിയാണ് കമ്പനി നൽകിയിരിക്കുന്നത്. കൂടാതെ, ഈ ഹാൻഡ്‌സെറ്റിന് 164.5x75.9x9.8 മിമി നീളവും 208 ഗ്രാം ഭാരവും വരുന്നു.

റിയൽമി നാർ‌സോ 20 എ: സവിശേഷതകൾ‌

റിയൽമി നാർ‌സോ 20 എ: സവിശേഷതകൾ‌

നാർസോ 20 പോലെ നാനോ ഡ്യുവൽ സിമ്മിൽ വരുന്ന റിയൽമി നാർസോ 20 എയും ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐയും 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേയുമായി 20: 9 ആസ്പെക്ടറ്റ് റേഷിയോയിൽ വരുന്നു. മുകളിൽ കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും സ്മാർട്ട്‌ഫോണിൽ ഉണ്ട്. 3 ജിബി, 4 ജിബി റാം ഓപ്ഷനുകൾക്കൊപ്പം ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 665 SoC പ്രോസസറാണ് ഇതിൽ പ്രവർത്തിക്കുന്നത്.

റിയൽമി നാർ‌സോ 20 എ: ക്യാമറ

എഫ് / 1.8 ലെൻസുള്ള 12 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ "റെട്രോ" സെൻസർ എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഇതിൽ വരുന്നു. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഫോണിലുണ്ട്.

32 ജിബി, 64 ജിബി ഓപ്ഷനുകളിൽ വരുന്ന റിയൽമി നാർസോ 20 എയിൽ മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ ഒരു സ്ലോട്ടിലൂടെ വികസിപ്പിക്കാനാകും. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഓൺ‌ബോർഡിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. പുറകിലായി ഫിംഗർപ്രിന്റ് സെൻസറും കമ്പനി നൽകിയിട്ടുണ്ട്. റിവേഴ്‌സ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി നർസോ 20 എയിൽ കൊടുത്തിരിക്കുന്നത്. കൂടാതെ, ഈ സ്മാർട്ട്ഫോൺ 164.4x75.4x8.9 മിമി നീളവും 195 ഗ്രാം ഭാരവും വരുന്നു.

റിയൽമി നാർ‌സോ 20 പ്രോ: സവിശേഷതകൾ‌

റിയൽമി നാർ‌സോ 20 പ്രോ: സവിശേഷതകൾ‌

നാനോ ഡ്യുവൽ സിമ്മിൽ വരുന്ന റിയൽമി നർസോ 20 പ്രോ ആൻഡ്രോയിഡ് 10ൽ റിയൽമി യുഐ ഉപയോഗിച്ച് പ്രവർത്തിക്കുന്നു. 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) അൾട്രാ സ്മൂത്ത് ഡിസ്‌പ്ലേ 20: 9 ആസ്പെക്ടറ്റ് റേഷിയോയും 90 ഹെർട്സ് റിഫ്രഷ് റേറ്റും വരുന്നു. ഡിസ്‌പ്ലേയ്ക്ക് സുരക്ഷ നൽകുന്ന കോർണിംഗ് ഗോറില്ല ഗ്ലാസ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നു. 120 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റും 480 നിറ്റ് പീക്ക് ബ്രൈറ്റ്നെസും ഉണ്ട്. 6 ജിബി, 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം എന്നിവയുമായി ജോടിയാക്കിയ ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 95 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

റിയൽമി നാർ‌സോ 20 പ്രോ: ക്യാമറ

എഫ് / 1.8 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ വരുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പുണ്ട് ഇതിൽ. ക്യാമറ സെറ്റപ്പിൽ 119 ഡിഗ്രി എഫ്ഒവി വരുന്ന എഫ് / 2.3 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസറും, എഫ് / 2.4 മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസറും ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി മുൻവശത്ത് 16 മെഗാപിക്സൽ സോണി ഐഎംഎക്സ് 471 സെൽഫി ക്യാമറ സെൻസറുള്ള റിയൽമി നർസോ 10 എ ക്യാമറ, എഫ് / 2.1 ലെൻസ്. എഐ ബ്യൂട്ടി, ഫ്രണ്ട് പനോരമ, ഫ്ലിപ്പ് സെൽഫി, നൈറ്റ്സ്കേപ്പ്, പോർട്രെയിറ്റ് മോഡ് എന്നിവ സെൽഫി ക്യാമറ സപ്പോർട്ട് ചെയ്യുന്നു.

4,500 എംഎഎച്ച് ബാറ്ററി

മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ ഒരു സ്ലോട്ടിലൂടെ വികസിപ്പിക്കാവുന്ന 128 ജിബി വരെ യുഎഫ്എസ് 2.1 സ്റ്റോറേജാണ് റിയൽമി നർസോ 20 പ്രോയിൽ വരുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി VoLTE, Wi-Fi 802.11ac, ബ്ലൂടൂത്ത് v5.0, GPS / A-GPS, ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഫോണിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ എന്നിവ ഉൾപ്പെടുന്നു. ഒരു വശത്ത് ഘടിപ്പിച്ച ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്. ബണ്ടിൽഡ് ചാർജർ ഉപയോഗിച്ച് 65W സൂപ്പർഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന നാർസോ 20 പ്രോയിൽ റിയൽമി 4,500 എംഎഎച്ച് ബാറ്ററി നൽകിയിരിക്കുന്നു. റിയൽമി നാർസോ 20 പ്രോ 162.3x75.4x9.4 മിമി നീളവും, 191 ഗ്രാം ഭാരവും വരുന്നു.

Best Mobiles in India

English summary
Realme Narzo 20, Narzo 20A, and Narzo 20 Pro all released as the latest models in the Narzo series at the company in India. While a waterdrop-style display notch comes with the Narzo 20 and Narzo 20A, the Narzo 20 Pro comes with a hole-punch configuration.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X