റിയൽ‌മി നാർ‌സോ 30 5 ജി, റിയൽ‌മി ബഡ്‌സ് ക്യു 2 ഇന്ന്‌ ഇന്ത്യയിൽ‌ ആദ്യമായി വിൽപ്പനയ്‌ക്കെത്തും

|

റിയൽ‌മി നാർ‌സോ 30 5 ജി സ്മാർട്ട്‌ഫോണും റിയൽ‌മി ബഡ്‌സ് ക്യു 2 ട്രൂ വയർ‌ലെസ് സ്റ്റീരിയോ (ടി‌ഡബ്ല്യുഎസ്) ഇയർഫോണുകളും ഇന്ത്യയിൽ ആദ്യമായി ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് വിൽ‌പനയ്‌ക്കെത്തും. രണ്ട് ഡിവൈസുകളും കഴിഞ്ഞ ആഴ്ച്ചയാണ് ഔദ്യോഗികമായി അവതരിപ്പിച്ചത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 700 SoC പ്രോസസറാണ് റിയൽ‌മി നാർസോ 20 5 ജിയുടെ പിൻഗാമിയായ റിയൽ‌മി നാർ‌സോ 30 5 ജിയ്ക്ക് കരുത്ത് പകരുന്നത്. അതേസമയം, ഇന്ത്യയിൽ ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ് ഫീച്ചറുമായി വരുന്ന കുറച്ച് ട്രൂ വയർലെസ് ഇയർഫോണുകളിൽ ഒന്നാണ് റിയൽ‌മി ബഡ്‌സ് ക്യു 2.

 

ഇന്ത്യയിൽ റിയൽ‌മി നാർ‌സോ 30 5 ജി, റിയൽ‌മി ബഡ്‌സ് ക്യു 2 ൻറ വിലയും, ലഭ്യതയും, വിൽപ്പന ഓഫറുകളും

റിയൽ‌മി നർസോ 30 5 ജിയുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷൻ 15,999 രൂപ നിരക്കിൽ പുറത്തിറക്കി. റേസിംഗ് ബ്ലൂ, റേസിംഗ് സിൽവർ നിറങ്ങളിൽ റിയൽ‌മി.കോമിൽ 500 രൂപ ഇളവിൽ ഇത് ലഭ്യമാണ്. മാത്രവുമല്ല, നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട്ഫോൺ വാങ്ങാവുന്നതാണ്. റിയൽ‌മി നർ‌സോ 30 5 ജി സ്മാർട്ട്‌ഫോണിനൊപ്പം 2,499 രൂപയ്ക്ക് റിയൽ‌മി ബഡ്‌സ് ക്യു 2 അവതരിപ്പിച്ചു. റിയൽ‌മെ.കോം, ആമസോൺ എന്നിവയിൽ നിന്ന് ഉപയോക്താക്കൾക്ക് ആക്റ്റീവ് ബ്ലാക്ക് നിറത്തിൽ ഈ ഇയർഫോണുകൾ വാങ്ങാനും ഇന്ത്യയിലുടനീളമുള്ള ഓഫ്‌ലൈൻ റീട്ടെയിലർമാരിൽ നിന്നും തിരഞ്ഞെടുക്കാനും കഴിയും.

റിയൽ‌മി നാർ‌സോ 30 5 ജി സ്മാർട്ഫോണിൻറെ  സവിശേഷതകൾ‌
 

റിയൽ‌മി നാർ‌സോ 30 5 ജി സ്മാർട്ഫോണിൻറെ സവിശേഷതകൾ‌

6.5 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് നാർസോ 5 ജി സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിസ്‌പ്ലേയ്ക്ക് 90Hz റിഫ്രഷ് റേറ്റും ഉണ്ട്. 7nm ഫാബ്രിക്കേഷൻ പ്രക്രിയയെ അടിസ്ഥാനമാക്കിയുള്ള മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമായാണ് ഈ സ്മാർട്ഫോൺ വിപണിയിൽ വരുന്നത്. ഇന്റേണൽ സ്റ്റോറേജിൽ റാമിലേക്ക് സ്റ്റോറേജ് എടുത്ത് റാം 11 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന ഡൈനാമിക് റാം എക്സ്പാൻഷൻ ടെക്‌നോളജിയും ഇതിലുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽ‌മി യുഐ 2.0ലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനറും ഇതിലുണ്ട്.

നാർസോ 30 5 ജി

പുറകിലായി മൂന്ന് ക്യാമറകളാണ് നാർസോ 30 5 ജിയിൽ നൽകിയിട്ടുള്ളത്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ ബ്ലാക്ക് ആന്റ് വൈറ്റ് പോർട്രെയിറ്റ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയാണ് ഈ ക്യാമറകൾ. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കായി 16 മെഗാപിക്സലിൽ ക്യാമറയുണ്ട്. എഐ, ബ്യൂട്ടി മോഡ്, പോർട്രെയിറ്റ് മോഡ്, നൈറ്റ്സ്കേപ്പ് മോഡ് എന്നിങ്ങനെയുള്ള മികച്ച ക്യാമറ സവിശേഷതകളും റിയൽമി ഈ സ്മാര്ട്ഫോണിൽ നൽകിയിട്ടുണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

റിയൽ‌മി ബഡ്‌സ് ക്യു 2: സവിശേഷതകൾ

റിയൽ‌മി ബഡ്‌സ് ക്യു 2: സവിശേഷതകൾ

ആക്ടിവ് നോയ്‌സ് ക്യാൻസലേഷൻ സവിശേഷതയുള്ള ട്രൂ വയർലെസ് ഹെഡ്‌സെറ്റുകളിൽ ഒന്നാണ് റിയൽ‌മി ബഡ്‌സ് ക്യു2. എഎൻസി കൂടാതെ റിയൽ‌മി ലിങ്ക് ആപ്പ് സപ്പോർട്ടും ഈ ഡിവൈസിനുണ്ട്. ടച്ച് കൺട്രോൾസ്, ഗെയിമിംഗ് മോഡ് ഓൺ, അല്ലെങ്കിൽ ഇക്വലൈസർ സെറ്റിങ്സ് എന്നിവ ഉൾപ്പെടെ ആപ്പിലൂടെ ക്രമീകരിക്കുവാൻ സാധിക്കും. റസ്പോൺസീവ് ടച്ച് സെൻ‌സിറ്റീവ് സോണുകളുള്ള മികച്ച രൂപകൽപ്പനയും ഫലപ്രദമായ പാസീവ് നോയ്‌സ് ഇൻസുലേഷന് അനുയോജ്യമായ ഇൻ-കനാൽ ഫിറ്റും ഈ ഇയർബഡുകൾക്ക് ഉണ്ട്.

റിയൽ‌മി ബഡ്‌സ് ക്യു 2 വില ഇന്ത്യയിൽ

റിയൽ‌മി ബഡ്‌സ് ക്യു 2ന് ലോ ലേറ്റൻസി മോഡ് ഉണ്ട്, ഇതിൻറെ റെസ്പോൺസ് ഡിലേ 88 എം‌എസ് ആണ്. ട്രാൻസ്പരൻസി മോഡ്, വോയ്‌സ് കോളുകൾക്കായി ഡ്യുവൽ മൈക്രോഫോൺ റിയൽ‌മി ക്യാൻസലേഷൻ എന്നിവയും ഈ ഇയർഫോണിലുണ്ട്. 10 എംഎം ഡൈനാമിക് ഡ്രൈവറുകളിലാണ് ഇയർഫോണുകൾ പ്രവർത്തിക്കുന്നത്. ചാർജിംഗ് കേസിൽ യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള മൊത്തം 28 മണിക്കൂർ ബാക്ക് അപ്പ് നൽകുന്ന ബാറ്ററിയാണുള്ളത്. കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5.2 നൽകിയിട്ടുണ്ട്.

Most Read Articles
Best Mobiles in India

English summary
Last week, the two devices were released. The Realme Narzo 30 5G is the successor to the Realme Narzo 20 and comes with an octa-core MediaTek Dimensity 700 SoC, 6GB of RAM, and 128GB of storage.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X