Home
Mobile

ഡൈമെൻസിറ്റി 700 SoC പ്രോസസറുള്ള റിയൽമി നർസോ 30 5 ജി അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

മലേഷ്യയിൽ പുതിയ റിയൽമി നർസോ 30 5 ജി മോഡൽ അവതരിപ്പിച്ചു. ഏപ്രിലിൽ ഇന്ത്യയിൽ വിപണിയിലെത്തിയ റിയൽമി 8 5 ജി യുടെ റീബ്രാൻഡഡ്‌ ചെയ്യ്ത മോഡലാണ് റിയൽമി നർസോ 30 5 ജി. റിയൽമി നർസോ 30 5 ജി ഉടൻ തന്നെ ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് സിഇഒ മാധവ് ഷെത്ത് അടുത്തിടെ സ്ഥിരീകരിച്ചു. റിയൽമി 8 5 ജി സ്മാർട്ഫോൺ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്, റിയൽമി നർസോ 30 5 ജിയുടെ ഇന്ത്യയിൽ വരുവാൻ പോകുന്ന മോഡൽ യൂറോപ്പിൽ അവതരിപ്പിച്ചതിനേക്കാൾ അല്പം വ്യത്യസ്തമായിരിക്കുമെന്ന് പറയുന്നു. ഡൈമെൻസിറ്റി 700 SoC പ്രോസസറായിരിക്കും റിയൽമി നർസോ 30 5 ജിയ്ക്ക് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്, കൂടാതെ 90 ഹെർട്സ് ഡിസ്‌പ്ലേയാണ് ഇതിൽ നൽകിയിട്ടുള്ളത്.

റിയൽമി നർ‌സോ 30 5 ജി സ്മാർട്ഫോണിൻറെ വിലയും, വിൽ‌പനയും

റിയൽമി നർ‌സോ 30 5 ജി സ്മാർട്ഫോണിൻറെ വിലയും, വിൽ‌പനയും

പുതിയ റിയൽമി നർസോ 30 5 ജിയുടെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് യൂറോ 219 (ഏകദേശം 19,400 രൂപ) ആണ് വില വരുന്നത്. റേസിംഗ് ബ്ലൂ, റേസിംഗ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഇത് വിപണിയിൽ നിന്നും ലഭ്യമാകും. അലിഎക്സ്പ്രസ്സിൽ യൂറോ 158 വരെ (ഏകദേശം 14,000 രൂപ) വിലയിൽ റിയൽമി നർ‌സോ 30 5 ജി പട്ടികപ്പെടുത്തിയിട്ടുണ്ട്.

റിയൽമി നർ‌സോ 30 5 ജി സ്മാർട്ഫോണിൻറെ സവിശേഷതകൾ‌

റിയൽമി നർ‌സോ 30 5 ജി സ്മാർട്ഫോണിൻറെ സവിശേഷതകൾ‌

ഡ്യുവൽ നാനോ സിമ്മുള്ള റിയൽമി നർ‌സോ 30 5 ജി ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 2.0 ൽ പ്രവർത്തിക്കുന്ന. 90.5 ശതമാനം സ്‌ക്രീൻ-ടു- ബോഡി റേഷ്യോ, 600 നിറ്റ്സ് പീക്ക് ബറൈറ്നെസ്സ്, 180 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 90 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഈ ഹാൻഡ്‌സെറ്റിൽ നൽകിയിട്ടുള്ളത്. എആർ‌എം മാലി-ജി 57 എംസി 2 ജിപിയു, 4 ജിബി റാം എന്നിവയുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 700 SoC പ്രോസസറാണ് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. 128 ജിബി സ്റ്റോറേജുള്ള റിയൽമി നർ‌സോ 30 5 ജിയിൽ മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ ഒരു സ്ലോട്ടിലൂടെ എക്സ്പാൻഡ് ചെയ്യാവുന്നതാണ്.

റിയൽമി നർ‌സോ 30 5 ജി സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ‌

റിയൽമി നർ‌സോ 30 5 ജി സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ‌

എഫ് / 1.8 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസറും, എഫ് / 2.4 പോർട്രെയിറ്റ് ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസറും, 2 മെഗാപിക്സൽ ടെർഷ്യറി സെൻസറുള്ള ഒരു എഫ് / 2.4 പോർട്രെയിറ്റ് ലെൻസും എഫ് / 2.4 മാക്രോ ലെൻസുമാണ് ക്യാമറ സംവിധാനത്തിൽ ഉൾപ്പെടുന്നത്. സെൽഫികൾ പകർത്തുവാനും വീഡിയോ ചാറ്റുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറ സെൻസർ റിയൽമി നർസോ 30 5 ജിയുടെ മുൻവശത്തായി നൽകിയിട്ടുണ്ട്.

ഡൈമെൻസിറ്റി 700 SoC പ്രോസസറുള്ള റിയൽമി നർസോ 30 5 ജി

18W ക്വിക്ക് ചാർജിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി നർസോ 30 5 ജിയിൽ നൽകിയിട്ടുള്ളത്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഓൺ‌ബോർഡിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഈ സ്മാർട്ട്ഫോണിനുണ്ട്. കൂടാതെ, 162.5 x 74.8 x 8.5 മില്ലിമീറ്റർ അളവും 185 ഗ്രാം ഭാരവുമുണ്ട് റിയൽമി നർ‌സോ 30 5 ജിയ്ക്ക്.

Best Mobiles in India

English summary
Realme Narzo 30 5G was released worldwide on Wednesday, just weeks after the 4G model was released in Malaysia. Realme Narzo 30 5G appears to be a rebranded version of the Realme 8 5G, which was released in April in India. The Realme Narzo 30 5G will be released in India soon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X