റിയൽമി നാർസോ 30 പുതിയ മോഡൽ ഇപ്പോൾ വെറും 13,499 രൂപയ്ക്ക് ലഭ്യമാണ്
റിയൽമി നാർസോ 30 സ്മാർട്ട്‌ഫോണിൻറെ പുതിയ വേരിയന്റുകൾ ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ 6 ജിബി റാം 64 ജിബി സ്റ്റോറേജ് ഓപ്ഷനും, 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷനും, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനും ഈ സ്മാർട്ട്ഫോൺ പുതിയ വേരിയന്റുകളാണ്. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള പുതിയ റിയൽമി നാർസോ 30 മോഡലിന് 13,499 രൂപയും, റിയൽമി നാർസോ 30 യുടെ 4 ജിബി റാം മോഡലിന് 12,499 രൂപയും, നാർസോ 30 യുടെ 6 ജിബി റാം 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,499 രൂപയാണ് വില വരുന്നത്.

റാമിലും സ്റ്റോറേജിലും വരുന്ന മാറ്റങ്ങൾ ഒഴിച്ചാൽ ഈ ഹാൻഡ്‌സെറ്റിൻറെ മറ്റ് സവിശേഷതകൾ അതേപടി നിലനിൽക്കുന്നു. ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം, ഹോൾ-പഞ്ച് കട്ട്ഔtട്ട്, ഫുൾ എച്ച്ഡി + ഡിസ്പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്, മീഡിയടെക് ഹീലിയോ ജി 95 SoC പ്രോസസർ, 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററി എന്നിവ ഈ സ്മാർട്ട്ഫോണിൻറെ ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. ഈ സ്മാർട്ഫോൺ മോഡൽ റേസിംഗ് ബ്ലൂ, റേസിംഗ് സിൽവർ എന്നീ രണ്ട് നിറങ്ങളിൽ വിപണിയിൽ ലഭ്യമാണ്. റിയൽമി നാർസോ 30 യുടെ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് ഇന്ന് മുതൽ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ്സ് ഡേ വിൽപ്പനയിലും റിയൽമി ഇന്ത്യയുടെ വെബ്‌സൈറ്റിലും മറ്റ് റീട്ടെയിൽ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്.

1080 x 2400 പിക്‌സൽ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 90.5 ശതമാനം സ്ക്രീൻ-ടു-ബോഡി റേഷിയോ, 6.5-ഇഞ്ച് ഫുൾ-എച്ച്ഡി+ ഡിസ്പ്ലേ എന്നിവയുമായാണ് റിയൽമി നാർസോ വിപണിയിൽ വരുന്നത്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി 95 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജ് വഴി വികസിപ്പിക്കാവുന്ന സ്റ്റോറേജും ഈ സ്മാർട്ട്ഫോൺ സപ്പോർട്ട് ചെയ്യുന്നു.

48 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ മോണോക്രോം സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം റിയൽമി നാർസോ 30 യുടെ സ്മാർട്ട്ഫോണിൽ ഉൾപ്പെടുന്നു. ഈ സ്മാർട്ട്ഫോണിൻറെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ സോണി ഐഎംഎക്സ് 471 സെൽഫി ഷൂട്ടറും ഉൾപ്പെടുന്നു. 30W ഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടിനൊപ്പം 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി നാർസോ 30 യിൽ വരുന്നത്. സെക്യൂരിറ്റി ഓപ്ഷനുകൾക്കായി സൈഡ്-മൗണ്ടഡ് സെൻസറും ഫീച്ചറുകളിൽ ഉൾപ്പെടുന്നു.


Click it and Unblock the Notifications








