Home
Mobile

ഹീലിയോ ജി 95 പ്രോസസറുമായി റിയൽ‌മി നർസോ 30 സ്മാർട്ഫോൺ അവതരിപ്പിച്ചു: ഇന്ത്യയിലെ വിലയും, ലഭ്യതയും

നർസോ 30 എ, നർസോ 30 പ്രോ 5 ജി എന്നിവയുടെ പട്ടികയിലേക്ക് ഉൾപ്പെടുന്ന കമ്പനിയുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ റിയൽ‌മി നർസോ 30 ചൊവ്വാഴ്ച വിപണിയിലെത്തി. 90 ഹെർട്സ് ഡിസ്‌പ്ലേയുള്ള പുതിയ റിയൽ‌മി സ്മാർട്ട്ഫോണിന് കരുത്തേകുന്നത് ഒക്ടാകോർ മീഡിയടെക് ഹിലിയോ ജി 95 SoC പ്രോസസറാണ്. ട്രിപ്പിൾ റിയർ ക്യാമറകളും ഈ സ്മാർട്ട്‌ഫോണിൽ നൽകിയിട്ടുണ്ട്, പിന്നിൽ റേസ്‌ട്രാക്ക്-പ്രചോദിത ഷെവ്‌റോൺ സ്ട്രൈപ്പും ഉണ്ട്. ഹോൾ-പഞ്ച് ഡിസ്പ്ലേ ഡിസൈൻ, 30W ഫാസ്റ്റ് ചാർജിംഗ്, 128 ജിബി ഓൺബോർഡ് സ്റ്റോറേജ് എന്നിവയാണ് റിയൽ‌മി നർസോ 30 യുടെ മറ്റ് പ്രധാന സവിശേഷതകളായി കണക്കാക്കുന്നത്.

റിയൽ‌മി നർസോ 30 സ്മാർട്ഫോണിൻറെ വില

റിയൽ‌മി നർസോ 30 സ്മാർട്ഫോണിൻറെ വില

റിയൽ‌മി നർസോ 30 യുടെ 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് എംവൈആർ 799 (ഏകദേശം 14,100 രൂപ) വില നൽകിയിട്ടുണ്ട്. റേസിംഗ് ബ്ലൂ, റേസിംഗ് സിൽവർ കളർ ഓപ്ഷനുകളിൽ വരുന്ന ഈ സ്മാർട്ട്ഫോൺ മെയ് 19 മുതൽ മലേഷ്യയിൽ വിൽപ്പനയ്‌ക്കെത്തും. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിപണികളിൽ റിയൽ‌മി നർസോ 30 യുടെ വിലയും ലഭ്യതയും സംബന്ധിച്ച വിശദാംശങ്ങൾ ഇനിയും കമ്പനി പുറത്തുവന്നിട്ടില്ല.

റിയൽ‌മി നർസോ 30 സ്മാർട്ഫോണിൻറെ സവിശേഷതകൾ‌

റിയൽ‌മി നർസോ 30 സ്മാർട്ഫോണിൻറെ സവിശേഷതകൾ‌

ഡ്യുവൽ നാനോ സിമുള്ള റിയൽ‌മി നർസോ 30 സ്മാർട്ഫോൺ ആൻഡ്രോയിഡ് 11 ൽ ടോപ്പ് റിയൽ‌മി യുഐ 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 20: 9 ആസ്പെക്റ്റ് റേഷിയോയും, 90.5 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോയുമുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേയാണ് സ്മാർട്ട്‌ഫോണിൽ നൽകിയിട്ടുള്ളത്. 405 പിപി പിക്‌സൽ ഡെൻസിറ്റിയും, 580 നൈറ്റ്സ് ബറൈറ്നെസുമുണ്ട് ഈ ഡിസ്‌പ്ലേയ്ക്ക്. 6 ജിബി എൽ‌പി‌ഡി‌ഡി‌ആർ 4 എക്സ് റാമിനൊപ്പം വരുന്ന മീഡിയടെക് ഹീലിയോ ജി 95 SoC പ്രോസസറാണ് റിയൽ‌മി നർസോ 30 യ്ക്ക് മികച്ച പ്രവർത്തക്ഷമത നൽകുന്നത്.

റിയൽ‌മി നർസോ 30 സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ‌

റിയൽ‌മി നർസോ 30 സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ‌

എഫ് / 1.8 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് റിയൽ‌മി നർസോ 30യ്ക്ക്. സൂപ്പർ നൈറ്റ്സ്കേപ്പ്, അൾട്രാ 48 എംപി മോഡ്, പനോരമ, പോർട്രെയിറ്റ് മോഡ്, ടൈം-ലാപ്സ് ഫോട്ടോഗ്രാഫി, എച്ച്ഡിആർ, അൾട്രാ മാക്രോ, എഐ സീൻ റെക്കഗ്നിഷൻ, എഐ ബ്യൂട്ടി തുടങ്ങിയ സവിശേഷതകളെ പിൻ ക്യാമറ സംവിധാനം സപ്പോർട്ട് ചെയ്യുന്നു. ഇത് 4 കെ / 30 എഫ്പിഎസ് വീഡിയോ റെക്കോർഡിംഗും ഫീച്ചറും നൽകിയിട്ടുണ്ട്. സെൽഫികൾ പകർത്തുവാനും, വീഡിയോ ചാറ്റുകൾക്കുമായി ഫോണിൻറെ മുൻവശത്ത് 16 മെഗാപിക്സൽ സോണി ഐഎംഎക്സ് 471 സെൽഫി ക്യാമറയുണ്ട്. ഫൈവ്-പീസ് എഫ് / 2.1 ലെൻസുമായി ഇത് ജോടിയാക്കുന്നു.

ഹീലിയോ ജി 95 പ്രോസസറുമായി റിയൽ‌മി നർസോ 30 സ്മാർട്ഫോൺ

റിയൽ‌മി നർസോ 30 യിൽ 128 ജിബി യു‌എഫ്‌എസ് 2.1 സ്റ്റോറേജ് ഉണ്ട്. ഇത് മൈക്രോ എസ്ഡി കാർഡ് വഴി ഒരു സ്ലോട്ടിലൂടെ എക്സ്പാൻഡ് ചെയ്യാവുന്നതാണ്. 4 ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഓൺ‌ബോർഡിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. ഫോണിൻറെ ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. 32 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയം നൽകാനാകുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് നർസോ 30 ൽ റിയൽ‌മി നൽകിയിരിക്കുന്നത്. 30W ഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും 65 മിനിറ്റിനുള്ളിൽ ഇൻബിൽറ്റ് ബാറ്ററി 100 ശതമാനമായി ചാർജ് ചെയ്യാനും ഇതിന് സാധിക്കുന്നു. 162.3x75.4x9.4 മില്ലിമീറ്റർ അളവുള്ള ഈ ഹാൻഡ്‌സെറ്റിന് 192 ഗ്രാം ഭാരമുണ്ട്.

Best Mobiles in India

English summary
The Realme Narzo 30 was announced on Tuesday as the company's newest addition to the Narzo 30A and Narzo 30 Pro 5G lineups. The new Realme phone has a 90Hz display and is powered by a MediaTek Helio G95 octa-core processor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X