Home
Mobile

റിയൽമി നർസോ 30 പ്രോ 5 ജി, നർസോ 30 എ, റിയൽമി ബഡ്‌സ് എയർ 2 എന്നിവയുടെ സവിശേഷതകളറിയാം

റിയൽമി നർസോ 30 പ്രോ 5 ജി, നർസോ 30 എ ഹാൻഡ്‌സെറ്റുകളുടെ ലോഞ്ച് തീയതി റിയൽമി ഇതിനകം പ്രഖ്യാപിച്ച് കഴിഞ്ഞു. ഈ പുതിയ സ്മാർട്ഫോണുകളുടെ ലോഞ്ച് ഫെബ്രുവരി 24 ഉച്ചയ്ക്ക് 12:30 ന് നടക്കും. ഈ രണ്ട് സ്മാർട്ട്‌ഫോണുകൾക്കും പുറമെ, റിയൽമി ബഡ്‌സ് എയറിൻറെ പിൻഗാമിയാകാൻ പോകുന്ന റിയൽമി ബഡ്‌സ് എയർ 2 ഇയർഫോണുകളും റിയൽമി അവതരിപ്പിക്കും. ഈ സ്മാർട്ട്‌ഫോണുകളുടെയും ബഡ്‌സ് എയർ 2 ന്റെയും സവിശേഷതകൾ ടിപ്പ്സ്റ്റർ മുകുൾ ശർമ ഇപ്പോൾ വെളിപ്പെടുത്തി കഴിഞ്ഞു.

റിയൽമി നർസോ 30 പ്രോ 5 ജി വിശദാംശങ്ങൾ‌

റിയൽമി നർസോ 30 പ്രോ 5 ജി വിശദാംശങ്ങൾ‌

ടിപ്‌സ്റ്റർ നൽകിയ റിപ്പോർട്ട് അനുസരിച്ച്, നർസോ 30 പ്രോ 5 ജിയിൽ 120 ഹെർട്സ് ഡിസ്‌പ്ലേയും മീഡിയടെക് ഡൈമെൻസിറ്റി 800 യു SoC പ്രോസസറുമായാണ് വരുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ ഹാൻഡ്‌സെറ്റിന് ലഭിക്കുന്നത്. അതിൽ 48 എംപി മെയിൻ ലെൻസ് നൽകും. 30W ഫാസ്റ്റ് ചാർജിംഗിനൊപ്പം 5,000 എംഎഎച്ച് ബാറ്ററിയും വരുന്നതായി ഇത് പട്ടികപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഈ ഹാൻഡ്‌സെറ്റ് ഡോൾബി അറ്റ്‌മോസ്, ഹൈ-റെസ് ഓഡിയോ എന്നിവയെ സപ്പോർട്ട് ചെയ്യും.

റിയൽമി നർസോ 30 പ്രോ 5 ജി

ടെന ലിസ്റ്റിംഗ് അനുസരിച്ച് പ്രോ മോഡലിന് 6.5 ഇഞ്ച് ഡിസ്പ്ലേ നൽകുമെന്ന് പറയപ്പെടുന്നു. കൂടാതെ, ഡൈമെൻസിറ്റി 800 യു ചിപ്‌സെറ്റുള്ള ഏറ്റവും വിലകുറഞ്ഞ 5 ജി സ്മാർട്ട്‌ഫോണാണ് റിയൽമി നർസോ 20 പ്രോ.

റിയൽമി നർസോ 30 എ വിശദാംശങ്ങൾ‌

റിയൽമി നർസോ 30 എ വിശദാംശങ്ങൾ‌

നർസോ 30 എയിൽ 6.5 ഇഞ്ച് ഡിസ്‌പ്ലേ സെൽഫി ക്യാമറ വാട്ടർഡ്രോപ്പ് നോച്ച് ഉപയോഗിച്ച് പ്രദർശിപ്പിക്കും. ഇത് മുൻഗാമിയായ നർസോ 20 എ സ്മാർട്ഫോണിന് സമാനമാണ്. ഈ ഹാൻഡ്‌സെറ്റിന് മീഡിയടെക് ഹീലിയോ ജി 85 SoC പ്രോസസറാണ് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. കൂടാതെ, 18W ചാർജിംഗ് സപ്പോർട്ട് വരുന്ന 6,000 എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 13 എംപി ഡ്യുവൽ റിയർ ക്യാമറകളും സെൽഫികൾക്കും വീഡിയോകൾക്കുമായി 8 എംപി മുൻ ക്യാമറയും നർസോ 30 എയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്‌ക്കായി ഒരു ഫിംഗർപ്രിന്റ് സെൻസറും ബ്ലാക്ക് ആൻഡ് ലൈറ്റ് ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരും. നർസോ 30 എയും നർസോ 30 പ്രോ 5 ജി യും നർസോ യുഐ 2.0 കസ്റ്റം സ്കിൻ വരുന്ന ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കും.

റിയൽമി ബഡ്‌സ് എയർ 2 വിശദാംശങ്ങൾ

റിയൽമി ബഡ്‌സ് എയർ 2 വിശദാംശങ്ങൾ

റിയൽമി ബഡ്സ് എയർ 2 ക്ലോസർ ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ഓപ്ഷനിൽ വിപണിയിൽ എത്തും. ഈ പുതിയ ഇയർബഡുകളുടെ പ്രധാന സവിശേഷതകളിൽ ആക്റ്റീവ് നോയിസ് ക്യാൻസലിങ്, 10 എംഎം ഡ്രൈവർ എന്നിവ ഉൾപ്പെടും. ഇതിൽ വരുന്ന ബാറ്ററി രണ്ട് മണിക്കൂർ ചാർജിൽ 25 മണിക്കൂർ മൊത്തം പ്ലേബാക്ക് എഎൻസി ഓഫ് ആണെങ്കിൽ ലഭിക്കും. എന്നാൽ, എഎൻസി ഓൺ ചെയ്യ്ത് 22.5 മണിക്കൂർ പ്ലേബാക്ക് സമയം ലഭിക്കുന്നു. കൂടാതെ, 10 മിനിറ്റ് ചാർജിൽ രണ്ട് മണിക്കൂർ വരെ മ്യൂസിക് ടൈം നൽകുന്നതിനുമായി ഇത് പട്ടികപ്പെടുത്തിയിട്ടുണ്ട്.

Best Mobiles in India

English summary
In addition to these two smartphones, Realme will also be presenting Realme Buds Air 2 earphones, which will be the successor to Realme Buddy Air. Tipster Mukul Sharma has now revealed the features of these smartphones and Buds Air 2.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X