റിയൽ‌മി നർ‌സോ 30 സ്മാർട്ഫോൺ മെയ് 13 ന് അവതരിപ്പിക്കും: ഡിസൈനും, സവിശേഷതകളും

|

റിയൽ‌മി നർ‌സോ 30 ഈ മാസം നർ‌സോ 30 പ്രോ, നർ‌സോ 30 എന്നിവയോടപ്പം ചേരാനൊരുങ്ങുന്നു. 5 ജി, 4 ജി നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുമായി ഈ ഹാൻഡ്‌സെറ്റുകൾ വിപണിയിൽ എത്തുമെന്ന് സ്ഥിരീകരിച്ചു. എന്നാൽ, രണ്ടാമത്തെ സ്മാർട്ഫോണിനെ കുറിച്ച് മാത്രമാണ് ചോർച്ചയിലൂടെ ലഭിക്കുന്നത്. മലേഷ്യയിലെ സിരിം (SIRIM) വഴി ഹാൻഡ്‌സെറ്റ് ഇന്നലെ സർട്ടിഫിക്കേഷൻ നേടി കഴിഞ്ഞു. ഹാൻഡ്‌സെറ്റിൻറെ ലോഞ്ചിന് മുന്നോടിയായി, ഒരു യൂട്യൂബർ രൂപകൽപ്പനയും എല്ലാ പ്രധാന സവിശേഷതകളും വിവരിക്കുന്ന ഒരു അൺബോക്സിംഗ് വീഡിയോ പ്രസിദ്ധപ്പെടുത്തിയിരുന്നു. സ്റ്റാൻ‌ഡേർഡ് നർ‌സോ 30 4 ജി യോടപ്പം വരുന്ന സ്മാർട്ഫോണുകൾക്ക് എത്രമാത്രം വ്യത്യസ്തമാണ് വരുന്നതെന്ന് നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

റിയൽ‌മി നർ‌സോ 30 സ്മാർട്ഫോണിൻറെ ലോഞ്ച് തീയതി സ്ഥിരീകരിച്ചു

റിയൽ‌മി നർ‌സോ 30 സ്മാർട്ഫോണിൻറെ ലോഞ്ച് തീയതി സ്ഥിരീകരിച്ചു

റിയൽ‌മി നർ‌സോ 30 സ്മാർട്ഫോൺ മെയ് 13 ന് മലേഷ്യയിൽ അവതരിപ്പിക്കും. വരാനിരിക്കുന്ന ഈ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണിൻറെ ലോഞ്ച് വിശദാംശങ്ങൾ കമ്പനി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യയിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും ലോഞ്ച് ഷെഡ്യൂൾ ചെയ്യുമ്പോൾ തീയതി ബ്രാൻഡ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഔദ്യോഗിക ലോഞ്ച് തീയതിയോടൊപ്പം, ഡിസൈനിനൊപ്പം ഈ ഹാൻഡ്‌സെറ്റിൻറെ മുഴുവൻ സവിശേഷതകളും അടുത്ത ആഴ്ച്ച അവതരിപ്പിക്കുന്നതിന് മുൻപ് തന്നെ പ്രത്യക്ഷപ്പെട്ടു.

റിയൽ‌മി നർ‌സോ 30 4 ജി ഡിസൈൻ‌ ചോർന്നു

റിയൽ‌മി നർ‌സോ 30 ഒറ്റനോട്ടത്തിൽ റിയൽ‌മി 8 പോലെത്തന്നെയാണ് തോന്നുന്നത്. പക്ഷേ, രണ്ട് യൂണിറ്റുകളെയും വേർതിരിക്കുന്ന ഏതാനും മാറ്റങ്ങളുണ്ട്. മുകളിൽ ഇടതുവശത്ത് ക്യാമറ കട്ട്ഔട്ട് ഉപയോഗിച്ച് പഞ്ച്-ഹോൾ ഡിസ്പ്ലേ കാണിക്കുന്നതാണ് ഈ സ്മാർട്ട്ഫോൺ. നർ‌സോ 30 ഇടതുവശത്ത് നർസോ ബ്രാൻഡിംഗിനൊപ്പം ഈ സ്ട്രൈപ്പ് അവതരിപ്പിക്കുന്നു. റിയൽ‌മി 8 വലതുവശത്ത് 'ഡെയർ ടു ലീപ്' ടെക്സ്റ്റ് ആലേഖനം ചെയ്യ്തിട്ടുണ്ട്.

റിയൽ‌മി നർ‌സോ 30 4 ജി സവിശേഷതകൾ‌

റിയൽ‌മി നർ‌സോ 30 4 ജി സവിശേഷതകൾ‌

റിയൽ‌മി നർ‌സോയെ അടുത്തിടെ ഇറങ്ങിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹാർഡ്‌വെയറിൽ ചെറുതായിട്ട് മാറ്റം വരുത്തിയതായി കാണിക്കുന്നു. ഉദാഹരണത്തിന്, എഫ്എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേ നർ‌സോ 30 യിൽ വരുന്നു. അത് അടുത്തിടെ ഒന്നിലധികം റിയൽ‌മി ഹാൻഡ്‌സെറ്റുകളിൽ നൽകിയിട്ടുണ്ട്. ഈ ഹാൻഡ്‌സെറ്റിന് ഉയർന്ന 90Hz റിഫ്രഷ് റേറ്റും, 580 നിറ്റ്സ് പീക്ക് ബുറൈറ്നെസ്സും ഉണ്ടാകും. 48 എംപി മെയിൻ ലെൻസും 2 എംപി സെൻസറുകളും ഉൾപ്പെടുന്ന ട്രിപ്പിൾ ലെൻസ് ക്യാമറ മൊഡ്യൂളാണ് ഇതിൽ വരുന്നത്. സെൽഫികൾ പകർത്തുവാൻ 16 എംപി ക്യാമറയും ഇതിലുണ്ടാകും.

റിയൽ‌മി നർ‌സോ 30 4 ജി

ഗീക്ക്ബഞ്ച് ഉൾപ്പെടെയുള്ള ചോർച്ചകളെ സ്ഥിരീകരിക്കുന്നത്, ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത് ഹിലിയോ ജി 95 പ്രോസസറാണെന്നാണ്. റിയൽ‌മി 8 സ്മാർട്ഫോണും പ്രവർത്തിക്കുന്നത് ഈ ചിപ്‌സെറ്റിലാണ്. ആൻഡ്രോയിഡ് 11ൽ റിയൽ‌മി യുഐ 2.0 ഇന്റർഫേസിൽ റിയൽ‌മി നർ‌സോ 30 പ്രവൃത്തിക്കും. സുരക്ഷയ്‌ക്കായി ഒരു വശത്ത് ഫിംഗർപ്രിന്റ് സ്‌കാനർ ഉണ്ടാകും. 30W ഫാസ്റ്റ് ചാർജിംഗ് കപ്പാസിറ്റിയുള്ള 5,000 mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ സർട്ടിഫിക്കേഷൻ വെബ്‌സൈറ്റുകൾ വെളിപ്പെടുത്തിയതിന് സമാനമാണ് ഇതിൽ വരുന്ന ബാറ്ററി കപ്പാസിറ്റിയും. ഈ ചോർച്ച സൂചിപ്പിക്കുന്നത് റിയൽ‌മി നിലവിലുള്ള മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളിൽ നിന്ന് എല്ലാ സവിശേഷതകളും കടമെടുത്തതാണെന്നാണ്. എന്നാൽ, ഈ ഹാൻഡ്‌സെറ്റിൽ അതിൻറെ മുൻഗാമിയിൽ വരുന്നതിനേക്കാൾ ചില അപ്‌ഗ്രേഡുകൾ കൊണ്ടുവരുന്നുണ്ട്.

Best Mobiles in India

English summary
This month, the Realme Narzo 30 will join the Narzo 30 Pro and Narzo 30. It has been reported that the device would support both 5G and 4G networks. Only the latter has been splashing as a result of leaks.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X