റിയൽമി നർസോ 30 സീരീസ് ഫെബ്രുവരി അവസാനത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
റിയൽമി നർസോ 30 സീരീസ് സ്മാർട്ഫോണിൻറെ വരവ് കഴിഞ്ഞ ആഴ്ച, ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാവ് ഒരു ബ്ലോഗ് പോസ്റ്റ് വഴി സ്ഥിരീകരിച്ചെങ്കിലും ഇതുവരെ ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ല. ഫെബ്രുവരി അവസാന വാരത്തിൽ നർസോ 30 സീരീസ് ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് മൈസ്മാർട്ട് പ്രൈസിൽ നിന്നുള്ള പുതിയ ചോർച്ച ഇപ്പോൾ വെളിപ്പെടുത്തി. കൃത്യമായ ഒരു ലോഞ്ച് തീയതി ഇതുവരെ ബ്രാൻഡ് സ്ഥിരീകരിച്ചിട്ടില്ല.

റിപ്പോർട്ട് അനുസരിച്ച്, റിയൽമി നർസോ 30, നർസോ 30 പ്രോ, നർസോ 30 എ എന്നിവയുൾപ്പെടെയുള്ള റിയൽമി നർസോ 30 സീരീസ് ഫെബ്രുവരി 21 നും ഫെബ്രുവരി 28 നും ഇടയിൽ ഇന്ത്യയിൽ വിപണിയിലെത്തും. ഈ സ്മാർട്ട്‌ഫോൺ സീരീസ് കഴിഞ്ഞ വർഷം വിപണിയിലെത്തിയ റിയൽമി നർസോ 20 സീരീസിൻറെ പിൻഗാമിയാകും. എല്ലാ നർസോ സീരീസ് സ്മാർട്ട്‌ഫോണുകൾക്കും സമാനമായി വരാനിരിക്കുന്ന ഈ സ്മാർട്ഫോൺ സീരീസ് ശക്തമായ പ്രകടനം, മികച്ച ഡിസൈൻ, മാന്യമായ ഒരു ജോഡി ക്യാമറ സെൻസറുകൾ എന്നിവ നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.

5 ജി സപ്പോർട്ടുള്ള റിയൽമി നർസോ 30 പ്രോ
ഇതേ റിപ്പോർട്ട് നർസോ 30 പ്രോ മോഡലിനെക്കുറിച്ചുള്ള വിശദാംശങ്ങളും വെളിപ്പെടുത്തുന്നു. 5 ജിക്ക് സപ്പോർട്ടുമായി നർസോ 30 പ്രോ വരുമെന്ന് ഇത് വെളിപ്പെടുത്തുന്നു. താരതമ്യപ്പെടുത്തുമ്പോൾ, റിയൽമി നാർസോ 30, നാർസോ 30 എ എന്നിവയുൾപ്പെടെ ഈ സീരിസിലെ മറ്റ് രണ്ട് മോഡലുകൾക്ക് 5 ജി സപ്പോർട്ട് ലഭിക്കുകയില്ല. ഈ വർഷം മിക്ക റിയൽമി സ്മാർട്ട്ഫോണുകളും 5 ജി സപ്പോർട്ടുമായി എത്തുമെന്ന് റിയൽമി ഇന്ത്യ സിഇഒ മാധവ് ഷെത്ത് മുമ്പ് വെളിപ്പെടുത്തിയിരുന്നു.

എക്‌സ് 7, എക്‌സ് 7 പ്രോ എന്നിവയുൾപ്പെടെ റിയൽമി എക്‌സ് 7 സീരീസ് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചു. രണ്ട് സ്മാർട്ട്‌ഫോണുകളും 5 ജി സപ്പോർട്ട് ചെയ്യുന്നു. ഈ സ്മാർട്ട്‌ഫോൺ സീരീസ് ഇന്ത്യയിൽ 19,999 രൂപ വിലയിൽ നിന്നും ആരംഭിക്കുന്നു. വരാനിരിക്കുന്ന നർസോ 30 സീരീസിലെ ഏറ്റവും വിലകുറഞ്ഞ മോഡൽ നർസോ 30 എ ആണെന്നും പ്രോ മോഡൽ ഏറ്റവും ചിലവേറിയതായിരിക്കുമെന്നും വെളിപ്പെടുത്തി. എന്നാൽ, ഇവയുടെ ഔദ്യോഗിക വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റിയൽമി നർസോ 20 ഇന്ത്യയിൽ 10,499 രൂപ മുതലും നർസോ 20 എ 8,499 രൂപയിലും നർസോ 20 പ്രോ 13,999 രൂപ മുതലും ആരംഭിക്കുന്നു. സമാനമായ വിലയുമായി റിയൽമി നർസോ 30 സീരീസ് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

നർസോ 30 സീരീസിനൊപ്പം മൗസ്, പാഡ് എന്നിവയുൾപ്പെടെയുള്ള ഗെയിമിംഗ് ആക്സസറികൾ കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് മറ്റൊരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഗെയിമിംഗ് ലാപ്‌ടോപ്പുകളും മറ്റ് അനുബന്ധ ഉൽപ്പന്നങ്ങളും വരും ദിവസങ്ങളിൽ ബ്രാൻഡ് ഉടൻ അവതരിപ്പിക്കുമെന്നും ഇത് സൂചിപ്പിക്കുന്നു.


Click it and Unblock the Notifications