റിയൽമി നർസോ 30 സ്മാർട്ട്‌ഫോൺ ഇന്ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും
നിങ്ങൾ ഏറെ നാളായി കാത്തിരിക്കുന്ന സ്മാർട്ഫോൺ റിയൽമി നർസോ 30 സ്മാർട്ഫോൺ ഇന്ന് മലേഷ്യയിൽ രാവിലെ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം 9:30 മണിക്ക് നടക്കുന്ന ഒരു പരിപാടിയിൽ ഈ സ്മാർട്ഫോൺ ആദ്യമായി അവതരിപ്പിക്കും. ഇതിനായി കമ്പനി ഒരു വെർച്വൽ ഇവന്റ് നടത്തുമെന്നാണ് നൽകിയിരിക്കുന്ന വിവരം. അത് കമ്പനിയുടെ സാമൂഹ്യമാധ്യമ ചാനലുകളിൽ തത്സമയം സംപ്രേഷണം ചെയ്യും. നിലവിൽ റിയൽമി നർസോ 30 പ്രോയും, റിയൽമി നർസോ 30 എയും ഉൾപ്പെടുന്ന സീരീസിലെ മൂന്നാമത്തെ ഫോണായിരിക്കും റിയൽമി നർസോ 30. പേര് സൂചിപ്പിക്കുന്നത് പോലെ, നർസോ 30 പ്രോയ്ക്കും നർസോ 30 എയ്ക്കും ഇടയിൽ വരുന്നതാണ് ഈ ഹാൻഡ്‌സെറ്റ്. മീഡിയടെക് ഹീലിയോ ജി 95 SoC പ്രോസസറുമായാണ് റിയൽമി നർസോ 30 വരുന്നതെന്ന് കമ്പനി സ്ഥിരീകരിച്ചു കഴിഞ്ഞു.
കൂടുതൽ വായിക്കുക: ഓക്സിജൻ ലെവൽ അറിയാൻ വില കൂടിയ സ്മാർട്ട് വാച്ചുകളെക്കാൾ മികച്ചത് വിലകുറഞ്ഞ ഓക്സിമീറ്റർ

റിയൽമി നർസോ 30 സ്മാർട്ഫോണിൻറെ ലൈവ്സ്ട്രീം എങ്ങനെ കാണാം?
റിയൽമി നർസോ 30 സ്മാർട്ഫോൺ അവതരിപ്പിക്കുന്നത് ഒരു വെർച്വൽ ഇവന്റിലൂടെ ആയിരിക്കും. ഈ ലോഞ്ച് ഇവന്റ് കമ്പനിയുടെ മലേഷ്യൻ ഫേസ്ബുക്ക് പേജിൽ സ്ട്രീം ചെയ്യുന്നന്നതാണ്. നിലവിൽ, ഇന്ത്യയിൽ ഈ സ്മാർട്ഫോൺ ലോഞ്ച് ചെയ്യുമോയെന്ന കാര്യം ഇതുവരെ വ്യക്തമല്ലെങ്കിലും റിയൽമി നർസോ 30 പ്രോയും റിയൽമി നർസോ 30 എയും അവതരിപ്പിക്കുന്നതിനാൽ, റിയൽമി നർസോ 30 യും അവതരിപ്പിക്കേണ്ടതാണ്.

റിയൽമി നർസോ 30 സ്മാർട്ഫോണിന് പ്രതീക്ഷിക്കുന്ന വില
കമ്പനി ഇതുവരെ ഈ സ്മാർട്ട്ഫോണിൻറെ വില വെളിപ്പെടുത്തിയിട്ടില്ല, മാത്രമല്ല ഇവന്റിൽ നിന്നും അത് വൈകാതെ അറിയുവാൻ സാധിക്കുന്നതാണ്. റിയൽമി നർസോ 30 പ്രോ 5 ജി ബേസിക് മോഡൽ 16,999 രൂപയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. റിയൽമി നർസോ 30 എയുടെ 3 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന് 8,999 രൂപയാണ് വില നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ, റിയൽമി നർസോ 30 ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ മറ്റുള്ള രണ്ട് സ്മാർട്ട്ഫോണുകളുടെ ഇടയിൽ വന്നേക്കാവുന്ന ഒരു വില നൽകിയേക്കും.

റിയൽമി നർസോ 30 സ്മാർട്ഫോണിൻറെ സവിശേഷതകൾ
റിയൽമി മലേഷ്യ നർസോ 30 സ്മാർട്ഫോണിൻറെ ചില പ്രധാന സവിശേഷതകൾ വെളിപ്പെടുത്തി. ഈ സ്മാർട്ട്ഫോണിന് 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 30W ഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററി, മീഡിയടെക് ഹീലിയോ ജി 95 SoC പ്രോസസർ, 48 മെഗാപിക്സൽ പ്രൈമറി സെൻസർ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം എന്നിവ ഉൾപ്പെടുന്നു. 580 നിറ്റ്സ് ബറൈറ്നെസുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയും മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ക്യാമറയും വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയൽമി നർസോ 30 സ്മാർട്ഫോണിന് 9.5 മില്ലിമീറ്റർ കനവും 185 ഗ്രാം ഭാരവുമുണ്ടാകും.


Click it and Unblock the Notifications








