Home
Mobile

ഉയർന്ന റിഫ്രഷ് റേറ്റും 5000 എംഎഎച്ച് ബാറ്ററിയും; റിയൽമി നാർസോ 50 ഫെബ്രുവരി 24ന് ഇന്ത്യയിലെത്തും

റിയൽമിയെ ഇന്ത്യയിൽ ജനകീയമാകാൻ സഹായിച്ച സ്മാർട്ട്ഫോൺ സീരീസുകളിൽ ഒന്നാണ് റിയൽമി നാർസോ സീരീസ്. ഈ സീരീസിലെ, കമ്പനിയുടെ എറ്റവും പുതിയ സ്മാർട്ട്ഫോൺ ആണ് റിയൽമി നാർസോ 50. റിയൽമി നാർസോ 50 സ്മാർട്ട്ഫോൺ ഫെബ്രുവരി 24ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ലോഞ്ചിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതിയ സ്മാർട്ട്ഫോണിന്റെ അടിപൊളി ഫീച്ചറുകൾ ഓരോന്നായി കമ്പനി പുറത്ത് വിടുകയാണ്. മീഡിയടെക് ഹീലിയോ ജി96 ചിപ്പ്സെറ്റാണ് പുതിയ റിയൽമി നാർസോ 50യിൽ ഉണ്ടാകുകയെന്നും കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മീഡിയടെക് ഹീലിയോ ജി96 ഒരു 4ജി പ്രൊസസർ ആണെന്ന കാര്യം യൂസേഴ്സ് ആദ്യം തന്നെ മനസിലാക്കുക. ഇതിനാൽ തന്നെ നാർസോ ലൈനിലെ മറ്റ് രണ്ട് ഫോണുകൾ പോലെ, നാർസോ 50യും ഒരു 4ജി ഫോണായിരിക്കുമെന്ന് ഉറപ്പിക്കാം.

റിയൽമി

ഫെബ്രുവരി 24ന് ഉച്ചയ്ക്ക് 12.30നാണ് റിയൽമി നാർസോ 50 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തുക. ലോഞ്ചിന് മുന്നോടിയായി റിയൽമി ഇന്ത്യയുടെ ഔദ്യോഗിക വൈബ്സൈറ്റിലും ട്വിറ്റർ പേജിലും എല്ലാം റിയൽമി നാർസോ 50 സ്മാർട്ട്ഫോണിന്റെ വിശദമായ വിവരങ്ങൾ കമ്പനി പങ്ക് വയ്ക്കുന്നുണ്ട്. റിയൽമി നാർസോ 50 സ്മാർട്ട്ഫോണിന്റെ നിരവധി ചിത്രങ്ങളും കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. ഫോണിന്റെ പിൻ ഭാഗത്തുള്ള ട്രിപ്പിൾ ക്യാമറയടക്കമുള്ള ഫീച്ചറുകൾ ഈ ചിത്രങ്ങളിൽ വ്യക്തമാണ്.

നാർസോ

നാർസോ 50 സീരീസിലെ മൂന്നാമത്തെ ഫോണാണ് റിയൽമി നാർസോ 50. ആദ്യ രണ്ട് സ്മാർട്ട് ഫോണുകളും ( നാർസോ 50 എ, നാർസോ 50ഐ എന്നിവ ) കഴിഞ്ഞ വർഷം തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. എന്നിരുന്നാലും, റിയൽമി നാർസോ 50 സ്മാർട്ട്ഫോണിന് ഈ രണ്ട് ഡിവെസുകളേക്കാൾ മികച്ച ഫീച്ചറുകളും ഉയർന്ന വിലയും പ്രതീക്ഷിക്കാവുന്നതാണ്.

റിയൽമി നാർസോ

റിയൽമി നാർസോ 50എയിലെ ഹീലിയോ ജി85 പ്രൊസസറിനേക്കാൾ വേഗമേറിയതാണ് നാർസോ 50യിലെ ഹീലിയോ ജി96 സിപിയു എന്നത് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. പ്രീമിയം ഗെയിമിങ് ഫീച്ചറുകളും റിയൽമി നാർസോ 50 സ്മാർട്ട്ഫോണിൽ കമ്പനി ഉറപ്പ് നൽകുന്നു. റിയൽമി നാർസോ 50 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലേ 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഫീച്ചർ ചെയ്യുന്നു. പഴയ നാർസോ ഫോണുകളിലെ 60 ഹെർട്സിനേക്കാളും ഏറെ മികച്ചതാണ് പുതിയ നാർസോ 50യിലെ ഡിസ്പ്ലേ. ഉയർന്ന റിഫ്രഷ് റേറ്റ് സ്‌ക്രോളിംഗും ആനിമേഷനുകളും കൂടുതൽ സുഗമം ആക്കുന്നു.

റിയൽമി നാർസോ 50 സ്പെസിഫിക്കേഷനുകൾ

റിയൽമി നാർസോ 50 സ്പെസിഫിക്കേഷനുകൾ

റിയൽമി നാർസോ 50 സ്മാർട്ട്ഫോണിന്റേതായി പുറത്ത് വന്ന ടീസറുകൾ ഡിവൈസിന്റെ ഡിസൈൻ വ്യക്തമാക്കുന്നുണ്ട്. കാഴ്ചയിൽ നാർസോ 50എയോട് നാർസോ 50 സ്മാർട്ട്ഫോൺ വളരെയധികം സാമ്യം പുലർത്തുന്നു. ഡിസ്‌പ്ലേയുടെ ഇടത് വശത്ത് സെൽഫി ക്യാമറ സെൻസറിനുള്ള പഞ്ച് ഹോൾ കട്ട് ഔട്ട് ഉണ്ട്, വലത് അറ്റത്തുള്ള പവർ ബട്ടണിൽ തന്നെയാണ് ഫിംഗർപ്രിന്റ് സെൻസറും വരുന്നത്. റിയൽമി നാർസോ 50 സ്മാർട്ട്ഫോൺ വിവിധ കളർ ഓപ്ഷനുകളിൽ ലഭ്യമാകാനാണ് സാധ്യത. മൂന്ന് ക്യാമറ സെൻസറുകളും ഒരു എൽഇഡി ഫ്ലാഷ്‌ലൈറ്റും ഉള്ള ചതുരാകൃതിയിൽ വരുന്ന ക്യാമറ ബമ്പും ഫോണിന്റെ പിൻഭാഗത്ത് കാണാം.

റിയൽമി നാർസോ 50 ടീസറുകൾ

റിയൽമി നാർസോ 50 ടീസറുകൾ ഒരു ഹെഡ്‌ഫോൺ ജാക്കും താഴ് ഭാഗത്ത് ഫോൺ ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി സി പോർട്ടും വെളിപ്പെടുത്തുന്നുണ്ട്. സ്‌പീക്കർ ഗ്രില്ലും റിയൽമി നാർസോ 50 സ്മാർട്ട്ഫോണിന്റെ താഴെയായി കാണാൻ കഴിയും. എന്നാൽ റിയൽമി നാർസോ 50 സ്മാർട്ട്ഫോണിന് ഡ്യുവൽ സ്പീക്കർ കോൺഫിഗറേഷൻ ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കുറച്ച് നാൾ മുമ്പാണ് ഇരട്ട സ്പീക്കറുകളുമായി വരുന്ന റിയൽമി 9ഐ സ്മാർട്ട്ഫോൺ കമ്പനി ലോഞ്ച് ചെയ്തത്. ഏകദേശം 14,000 രൂപയ്ക്കാണ് റിയൽമി 9ഐ വിപണിയിൽ എത്തുന്നത്.

ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേ

റിയൽമി നാർസോ 50 സ്മാർട്ട്ഫോണിൽ 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് പ്രതീക്ഷിക്കുന്നത്. 6 ജിബി വരെയുള്ള റാം കോൺഫിഗറേഷനും നാർസോ 50 സ്മാർട്ട്ഫോണിൽ കാണാൻ സാധ്യതയുണ്ട്. 128 ജിബി വരെയുള്ള ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനുമാണ് പ്രതീക്ഷിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററി റിയൽമി നാർസോ 50 സ്മാർട്ട്ഫോണിൽ ഉണ്ടാകുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്. ഡാർട്ട് ചാർജിങ് ഫീച്ചറും റിയൽമി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. റിയൽമി നാർസോ 50 സ്മാർട്ട്ഫോണിൽ 50 എംപി പ്രൈമറി ക്യാമറയാണ് പ്രതീക്ഷിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസർ ഉള്ള 2 എംപി ക്യാമറയും 2 എംപി മാക്രോ ക്യാമറയും ഡിവൈസിൽ പ്രതീക്ഷിക്കാവുന്നതാണ്.

റിയൽമി നാർസോ 50 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

റിയൽമി നാർസോ 50 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

റിയൽമി നാർസോ 50 സ്മാർട്ട്ഫോണിന്റെ വില സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും ഇത് വരെ വന്നിട്ടില്ല. 15,990 രൂപ മുതൽക്കാണ് റിയൽമി നാർസോ 50 സ്മാർട്ട്ഫോണിന് രാജ്യത്ത് പ്രതീക്ഷിക്കുന്ന വില. റിയൽമി നാർസോ 50 സ്മാർട്ട്ഫോണിന്റെ ബേസ് മോഡൽ വരുന്നത് 4 ജിബി റാം + 64 ജിബി ഇന്റേണൽ സ്റ്റോറേജ് എന്ന കോൺഫിഗറേഷനുമായിട്ടാകും. റിയൽമി നാർസോ 50 സ്മാർട്ട്ഫോണിന്റെ ഹൈ എൻഡ് കോൺഫിഗറേഷൻ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്ന നിലയ്ക്കാണ് വരാൻ സാധ്യത. ഈ മോഡലിന് 17,999 രൂപയും വില പ്രതീക്ഷിക്കുന്നു. ഗ്രേ, ഗ്രീൻ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ റിയൽമി നാർസോ 50 സ്മാർട്ട്ഫോൺ ലഭ്യമാകുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Best Mobiles in India

English summary
Narzo series is one of the smartphone series that helped make Realme popular in India. The Realme Narzo 50 is the company's latest smartphone in the series. The Realme Narzo 50 will be launched in India on February 24. With just days to go before the launch, the company is releasing the cool features of the new smartphone one by one.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X