റിയൽമി നാർസോ 50 എയും റിയൽമി ബ്ലൂടൂത്ത് സ്പീക്കറും ഉടൻ ഇന്ത്യയിൽ ലഭ്യമാകും

|

നാർസോ 40 സീരീസ് ഒഴിവാക്കി നാർസോ 30 സീരിസിൻറെ പിൻഗാമിയായി പുതിയ നാർസോ 50 പുറത്തിറക്കാൻ റിയൽമി പദ്ധതിയിടുന്നു. നാർസോ സീരീസിൽ അടുത്തത് നാർസോ 50എ ആയിരിക്കാം, കാരണം ഇത് കുറഞ്ഞത് രണ്ട് സർട്ടിഫിക്കറ്റ് വെബ്സൈറ്റുകളിലെങ്കിലും കണ്ടെത്തിയിട്ടുണ്ട്. ഒരു ടിപ്സ്റ്ററുടെ അഭിപ്രായത്തിൽ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് അല്ലെങ്കിൽ ബിഐഎസ്, കൂടാതെ തായ്‌ലൻഡിലെ നാഷണൽ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് ബ്യൂറോ, അല്ലെങ്കിൽ എൻബിടിസി എന്നറിയപ്പെടുന്ന നാർസോ 50 എ സർട്ടിഫൈ ചെയ്‌തതാണ് റിയൽമി. കൂടാതെ, റിയൽമി ഉടൻ തന്നെ ഒരു പോക്കറ്റ് ബ്ലൂടൂത്ത് സ്പീക്കറും ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങളുണ്ട്.

റിയൽമി നാർസോ 50 എയും റിയൽമി ബ്ലൂടൂത്ത് സ്പീക്കറും ഉടൻ ഇന്ത്യയിൽ ലഭ്യമാകും

അഭിഷേക് യാദവ്, ബി‌ഐ‌എസ്, എൻ‌ബി‌ടി‌സി വെബ്‌സൈറ്റുകളിൽ റിയൽമി നാർസോ 50 എയുടെ ലിസ്റ്റിംഗിൻറെ ചില സ്ക്രീൻഷോട്ടുകൾ പ്രസിദ്ധികരിച്ചു. ഈ സ്മാർട്ട്‌ഫോണിൻറെ മോഡൽ നമ്പർ RMX3430 ആണ്, ഇത് അടുത്ത സീരിസായ നാർസോ സ്മാർട്ട്‌ഫോണുകൾ ഉടൻ വരുമെന്ന് സൂചിപ്പിക്കുന്നു. റിയൽമി നാർസോ 40 സീരീസ് റദ്ദാക്കിയതായും യാദവ് പറയുന്നു. റിയൽ‌മി നാർസോ 50 എ സ്മാർട്ഫോൺ രണ്ട് സർട്ടിഫിക്കേഷനുകൾ നേടിയിട്ടുണ്ടെങ്കിലും അവ എപ്പോൾ അവതരിപ്പിക്കുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല. സർട്ടിഫിക്കറ്റുകൾ അർത്ഥമാക്കുന്നത് ഈ സ്മാർട്ട്ഫോൺ വിപണിയിൽ പോകാൻ തയ്യാറാണ് എന്നാണ്. എന്നാൽ, ഇത് റിയൽമി ആണെന്ന് കണക്കിലെടുക്കുമ്പോൾ ഈ പുതിയ സ്മാർട്ട്ഫോൺ അധികം വൈകാതെ എത്തിച്ചേർന്നേക്കാം.

റെഡ്മി 10 പ്രൈം സെപ്റ്റംബർ 3 ന് ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളുംറെഡ്മി 10 പ്രൈം സെപ്റ്റംബർ 3 ന് ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും

റിയൽമി നാർസോ 50 എയും റിയൽമി ബ്ലൂടൂത്ത് സ്പീക്കറും ഉടൻ ഇന്ത്യയിൽ ലഭ്യമാകും

നാർസോ 50 എയുടെ വില എത്രയാണെന്ന് എന്നതിനെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. ഈ സ്മാർട്ഫോണിൻറെ മുൻഗാമിയായ നാർസോ 30എ ഈ വർഷം ആദ്യം 8,999 രൂപയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു. കൂടാതെ, റിയൽമി പോക്കറ്റ് ബ്ലൂടൂത്ത് സ്പീക്കർ എന്ന ആദ്യത്തെ സ്പീക്കർ ഉടൻ ഇന്ത്യയിൽ കൊണ്ടുവരുമെന്ന് അഭ്യൂഹമുണ്ട്. മറ്റൊരു വിശ്വസനീയമായ ടിപ്സ്റ്ററായ മുകുൾ ശർമ്മയുടെ അഭിപ്രായത്തിൽ റിയൽമി ഉടൻ തന്നെ ഈ പോക്കറ്റ് സ്പീക്കറിർ അവതരിപ്പിക്കുമെന്ന് പറയുന്നു. എന്നാൽ, ഇത് എപ്പോൾ എന്ന് നടക്കുമെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. റിയൽ‌മി പോക്കറ്റ് ബ്ലൂടൂത്ത് സ്പീക്കർ ഡെസേർട്ട് ഗ്രേ, ക്ലാസിക് ബ്ലാക്ക് നിറങ്ങളിൽ 3W ഔട്ട്‌പുട്ട് വന്നേക്കാം.

എംഐ ഇനി ഇല്ല, ഷവോമി തങ്ങളുടെ പ്രൊഡക്ടുകളിലെ എംഐ ബ്രാന്റിങ് ഒഴിവാക്കുന്നുഎംഐ ഇനി ഇല്ല, ഷവോമി തങ്ങളുടെ പ്രൊഡക്ടുകളിലെ എംഐ ബ്രാന്റിങ് ഒഴിവാക്കുന്നു

റിയൽമി നാർസോ 50 എയും റിയൽമി ബ്ലൂടൂത്ത് സ്പീക്കറും ഉടൻ ഇന്ത്യയിൽ ലഭ്യമാകും

ഇന്ത്യയിൽ ഈ സ്പീക്കറിന് എന്ത് വിലവരും എന്നതിനെക്കുറിച്ച് വിവരങ്ങളൊന്നുമില്ല, എന്നാൽ മറ്റൊരു വിപണിയിൽ നിന്നുള്ള വിലയെ അടിസ്ഥാനമാക്കി റിയൽ‌മി ഈ പോക്കറ്റ് ബ്ലൂടൂത്ത് സ്‌പീക്കറിന് മലേഷ്യയിൽ എം‌വൈ‌ആർ 79 വില നൽകിയിട്ടുണ്ട്, അതായത് ഏകദേശം 1,400 രൂപ വില വരുന്നു. ദീപാവലിയോടനുബന്ധിച്ച് ഇന്ത്യയിൽ ഒന്നിലധികം സ്മാർട്ട് ഗൃഹോപകരണങ്ങൾ അവതരിപ്പിക്കാനും റിയൽമി തയ്യാറെടുക്കുന്നു. ജൂണിൽ കമ്പനി യൂറോപ്പിൽ അവതരിപ്പിച്ച റോബോട്ടിക് വാക്വം ക്ലീനറും അവയിൽ ഉൾപ്പെടുന്നു. ദീപാവലിയോടനുബന്ധിച്ച് വാഷിംഗ് മെഷീൻ പുറത്തിറക്കുമെന്ന് റിയൽമി അടുത്തിടെ സ്ഥിരീകരിച്ചു.

 വൺപ്ലസ് ബഡ്സ് പ്രോ ടിഡബ്ല്യുഎസ് ഇയർബഡുകൾ ഓഗസ്റ്റ് 26 ന് ഇന്ത്യയിൽ ലഭ്യമായി തുടങ്ങും വൺപ്ലസ് ബഡ്സ് പ്രോ ടിഡബ്ല്യുഎസ് ഇയർബഡുകൾ ഓഗസ്റ്റ് 26 ന് ഇന്ത്യയിൽ ലഭ്യമായി തുടങ്ങും

Best Mobiles in India

English summary
Narzo 50A, which has been detected on at least two certificate websites, may be the next in the Narzo series. Realme's Narzo 50A has been certified by the Bureau of Indian Standards (BIS) and Thailand's Committee of National Broadcasting and Telecommunications Bureau, according to a source.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X