Home
Mobile

പ്രതീക്ഷതെറ്റിച്ചില്ല, റിയൽമി നാർസോ 60x 5ജി എത്തി; വില വെറും 12.999 രൂപ, ഇപ്പോൾ 11,999 ന് കിട്ടും!

ഞെട്ടിക്കുന്ന വിലക്കുറവിൽ നാർസോ 60 സീരീസിലെ മൂന്നാമത്തെ ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിച്ച് റിയൽമി. 5ജി ഫോൺ തേടുന്ന ഇന്ത്യക്കാർക്ക് ഏറെ ആഹ്ലാദം പകർന്ന് വെറും 12,999 രൂപ പ്രാരംഭ വിലയിൽ റിയൽമി നാർസോ 60x 5ജി ഫോൺ ആണ് കമ്പനി ഏറ്റവും പുതിയതായി ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നത്.

മികച്ച ഫീച്ചറുകളുടെ പട്ടിക നിരത്തിക്കൊണ്ട് ആകർഷകമായ വിലയിൽ എത്തുന്നു എന്നതാണ് ഈ റിയൽമി നാർസോ ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. 12,999 രൂപ എന്ന കൊതിപ്പിക്കുന്ന പ്രാരംഭ വിലയിൽ എത്തുന്നു എന്നതിനൊപ്പം ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ഡിസ്കൗണ്ടും ഈ സ്മാർട്ട്ഫോണിന് ലഭ്യമാണ്.

റിയൽമി നാർസോ 60x 5ജി എത്തി; വില വെറും 12.999 രൂപ, 11,999 ന് കിട്ടും!

ആമസോണിലൂടെയാണ് റിയൽമി നാർസോ 60x 5ജി വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഇന്ന് ലോഞ്ച് ചെയ്തെങ്കിലും ഈ കിടിലൻ 5ജി ഫോണിന്റെ വിൽപ്പന സെപ്റ്റംബർ 12 മുതലാണ് ഇന്ത്യയിൽ ആരംഭിക്കുക. ആമസോണിന് പുറമേ റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റ് വഴിയും ഈ ഫോൺ സ്വന്തമാക്കാൻ സാധിക്കും.

റിയൽമി നാർസോ 60 സീരീസിലെ ഏറ്റവും കുറഞ്ഞ നിരക്കിലാകും നാർസോ 60x 5ജി എത്തുകയെന്ന് നേരത്തെ തന്നെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഈ പ്രതീക്ഷകൾ തെറ്റിക്കാതെതന്നെ ആകർഷകമായ വിലയിൽ മികച്ച ഫീച്ചറുകളുമായാണ് നാർസോ 60x 5ജി എത്തിയിരിക്കുന്നത്. എഐ പിന്തുണയുള്ള 50MP ക്യാമറ, 33W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mah ബാറ്ററി തുടങ്ങി ഫീച്ചറുകൾ അ‌തിശയിപ്പിക്കുന്നവയാണ്.

കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ഒരു 5ജി സ്മാർട്ട്ഫോണിൽ നൽകാവുന്ന പരമാവധി ഫീച്ചറുകൾ ഈ വിലയ്ക്കുള്ളിൽ റിയൽമി പുതിയ നാർസോ 60x 5ജിയിൽ അ‌വതരിപ്പിച്ചിരിക്കുന്നു. റിയൽമി നാർസോ 60 5ജി, റിയൽമി നാർസോ 60 പ്രോ 5ജി എന്നിവയാണ് നാർസോ 60 സീരീസിൽ ഇതിന് മുൻപ് പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾ.

റിയൽമി നാർസോ 60x 5ജിയുടെ സവിശേഷതകൾ: 6.72-ഇഞ്ച് FHD+ IPS LCD ഡിസ്പ്ലേയാണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 180Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 1080 X 2400 പിക്‌സൽ റെസലൂഷൻ, 91.40 പിക്‌സൽ റെസലൂഷൻ, 680nits പീക്ക് ബ്രൈറ്റ്‌നെസ് എന്നിവയും ഇതോടൊപ്പം നൽകിയിരിക്കുന്നു.

മാലി G57 MC2 ജിപിയുവുമായി ജോടിയാക്കിയ മീഡിയടെക് ഡിമെൻസിറ്റി 6100+ പ്രോസസർ ആണ് പ്രവർത്തനങ്ങളുടെ കരുത്ത്. 6 ജിബി റാമും 6 ജിബി വരെ വെർച്വൽ റാമും ഉള്ളതിനാൽ പെർഫോമൻസിൽ ആശങ്കപ്പെടേണ്ടിവരുന്നില്ല. 128 ജിബി ഇന്റേണൽ സ്റ്റോറേജ് ആണ് നൽകിയിരിക്കുന്നത് എങ്കിലും മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വർധിപ്പിക്കാൻ ഓപ്ഷനുണ്ട്.

റിയൽമി നാർസോ 60x 5ജി എത്തി; വില വെറും 12.999 രൂപ, 11,999 ന് കിട്ടും!

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 4.0 യിൽ ആണ് പ്രവർത്തനം. 50എംപി പ്രൈമറി ക്യാമറ + 2എംപി ഡെപ്ത് സെൻസർ അടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് റിയൽമി ഈ ബജറ്റ് 5ജി ഫോണിൽ നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 8 എംപി ഫ്രണ്ട് ക്യാമറയുമുണ്ട്.

33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് എടുത്തുപ​റയേണ്ട ഫീച്ചറുകളിലൊന്ന്. നീണ്ട ബാറ്ററി ബാക്കപ്പും അ‌തിവേഗം ​ചാർജ്ചെയ്യാനുള്ള കഴിവും ഈ ബജറ്റ് ഫോണിന് അ‌ലങ്കാരമാകുന്നു. 5G, 4G LTE, ബ്ലൂടൂത്ത്, GPS, ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.

4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള റിയൽമി നാർസോ 60X 5ജിയുടെ അ‌ടിസ്ഥാന മോഡൽ ആണ് 12,999 രൂപ വിലയിൽ എത്തുന്നത്. ഇതിന്റെ 6GB റാം, 128GB സ്റ്റോറേജ് വേരിയന്റിന്റെ വില 14,999 രൂപയാണ്. സ്റ്റെല്ലാർ ഗ്രീൻ, നെബുല പർപ്പിൾ നിറങ്ങളിൽ ഫോൺ ലഭ്യമാകും.

Best Mobiles in India

English summary
The company has launched the Realme Narzo 60x 5G phone in India at a starting price of just Rs 12,999, much to the delight of Indians looking for a 5G phone. A discount of Rs 1000 has also been made available as part of the launch of the sale. You can buy this 5G phone from September 12 on Amazon and through Realme's official website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X