Home
Mobile

സെപ്റ്റംബർ 6 കുറിച്ച് വച്ചോ! 5ജിയുടെ മാന്ത്രികതയുമായി റിയൽമി നാർസോ 60x എത്തുന്നു!

5ജി ഫോൺ തേടുന്ന ഇന്ത്യക്കാർക്കായി സന്തോഷ വാർത്ത പ്രഖ്യാപിച്ച് റിയൽമി. തങ്ങളുടെ നാർസോ 60 സീരീസിലെ ഏറ്റവും പുതിയ ഫോൺ ആയി റിയൽമി നാർസോ 60x 5ജി (Realme Narzo 60x 5G) സെപ്റ്റംബർ 6 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഈ ആഴ്ച ഇന്ത്യയിൽ എത്തുന്ന രണ്ടാമത്തെ റിയൽമി സ്മാർട്ട്ഫോൺ ആകും റിയൽമി നാർസോ 60x 5ജി. ബജറ്റ് വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി സെപ്റ്റംബർ 4 ന് കമ്പനി തങ്ങളുടെ സി സീരിസിൽ റിയൽമി സി51 സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാർസോ 60xയെത്തുന്നത്.

5ജിയുടെ മാന്ത്രികതയുമായി റിയൽമി നാർസോ 60x എത്തുന്നു!

നാർസോ 60 സീരീസിലെ മൂന്നാമത്തെ സ്മാർട്ട്ഫോൺ ആണ് റിയൽമി നാർസോ 60x 5ജി. റിയൽമി നാർസോ 60 5ജി, റിയൽമി നാർസോ 60 പ്രോ 5ജി എന്നിവയാണ് ഈ സീരീസിൽ മുൻപ് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ള സ്മാർട്ട്ഫോണുകൾ. നാർസോ 60 സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡൽ ആകും നാർസോ 60x 5ജി എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഇതുവരെ പുറത്തിറക്കിയതിൽ ഏറ്റവും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ സ്മാർട്ട്ഫോൺ ആണ് ഇതെന്നാണ് ലോഞ്ച് തീയതി അ‌റിയിച്ചുകൊണ്ട് പങ്കുവച്ച ചിത്രത്തിൽ റിയൽമി പറഞ്ഞിരിക്കുന്നത്. സെപ്റ്റംബർ 6 ന് നാർസോ 60x 5ജിയ്ക്ക് ഒപ്പം റിയൽമി ബഡ്സ് T300 ടിഡബ്ലുഎസ് ഇയർബഡുകളും പുറത്തിറക്കാൻ കമ്പനി തയാറെടുക്കുന്നുണ്ട്.

റിയൽമി നാർസോ 60x 5ജി, റിയൽമി ബഡ്സ് T300 ടിഡബ്ലുഎസ് ഇയർബഡ്സ് എന്നിവ സെപ്റ്റംബർ 6 ന് ഉച്ചയ്ക്ക് 12:00 ന് (IST) ആണ് ഇന്ത്യയിൽ അവതരിപ്പിക്കുക. ലോഞ്ചിന് പിന്നാലെ ആമസോൺ വഴി ഇവ വിൽപ്പനയ്‌ക്കെത്തും. ഉടൻ പുറത്തിറങ്ങുന്ന ഈ സ്മാർട്ട്ഫോണിനെപ്പറ്റിയും ഇയർബഡിസിനെപ്പറ്റിയും റിയൽമി അ‌ധികം വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

എങ്കിലും 7.89 എംഎം കട്ടിയുള്ള നാർസോ 60x 5G ഈ സെഗ്‌മെന്റിലെ ഏറ്റവും മെലിഞ്ഞ സ്മാർട്ട്‌ഫോൺആയിരിക്കുമെന്ന് റിയൽമി സ്ഥിരീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഈ നാർസോ സ്മാർട്ട്‌ഫോണിന്റെ രൂപകൽപ്പനയും കമ്പനി വെളിപ്പെടുത്തി, ഇത് ഗ്രേഡിയന്റ് ഫിനിഷിൽ എത്തുന്നു. പച്ച നിറത്തിലുള്ള വേരിയന്റാണ് റിയൽമി പുറത്തുവിട്ട ചിത്രത്തിലുള്ളത്. എന്നാൽ വേറെയും കളർ ഓപ്ഷനുകൾ ലഭ്യമാക്കിയേക്കാം.

റിയൽമി നാർസോ 60x 5ജിയിൽ പ്രതീക്ഷിക്കപ്പെടുന്ന സവിശേഷതകൾ: കമ്പനി ഈ സ്മാർട്ട്ഫോണിനെപ്പറ്റി അ‌ധികം വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല എങ്കിലും ചില വിവരങ്ങൾ ഇതിനകം ഓൺ​ലൈനിൽ പ്രത്യേക്ഷപ്പെട്ടിട്ടുണ്ട്. 91മൊ​ബൈൽ റിപ്പോർട്ട് പ്രകാരം, 120Hz റിഫ്രഷ് റേറ്റുള്ള 6.74 ഇഞ്ച് FHD+ IPS LCD പാനൽ ആയിരിക്കും ഈ മോഡലിൽ ഉണ്ടാകുക.

5ജിയുടെ മാന്ത്രികതയുമായി റിയൽമി നാർസോ 60x എത്തുന്നു!

മീഡിയടെക് ഡൈമെൻസിറ്റി 6100+ ചിപ്സെറ്റ് കരുത്തിലാകും ഫോൺ എത്തുക. പിന്നിൽ വൃത്താകൃതിയിലുള്ള ക്യാമറ കട്ടൗട്ടിൽ 50 എംപി ഡ്യുവൽ ക്യാമറ സജ്ജീകരണം ഉണ്ടാകും. 8 എംപിയാകും സെൽഫി ക്യാമറ. 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 5,000 mAh ബാറ്ററിയും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഇതിൽ പ്രതീക്ഷിക്കുന്നു.

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 4.0 ൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുക. ഒന്നിലധികം റാം സ്റ്റോറേജ് ഓപ്ഷനുകളും പ്രതീക്ഷിക്കുന്നുണ്ട്. റിയൽമി നാർസോ 60x 5ജി 17.999 രൂപയ്ക്കാണ് ഔദ്യോഗിക ​സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിലും കുറഞ്ഞ വിലയിലാകാം നാർസോ 60x 5ജി എത്തുക.

5ജി ഫോൺ വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാരായ ഉപയോക്താക്കൾക്ക് 15000 രൂപയിൽ താഴെ വിലയിൽ ഈ ഫോൺ ലഭ്യമാകാനുള്ള സാധ്യത കൂടുതലാണ്. ഈ ഫോണിനൊപ്പം എത്തുന്ന റിയൽമി ബഡ്സ് T300 ട്രൂ വയർലെസ് ഇയർബഡുകൾ ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ, 12.4 എംഎം ഡ്രൈവർ യൂണിറ്റ് എന്നിവ സഹിതം അ‌വതരിപ്പിക്കപ്പെടുമെന്നാണ് വിവരം.

Best Mobiles in India

English summary
Good news for Indians who looking for a 5G phone. The company has officially announced that Realme Narzo 60x 5G will be launched in India on September 6. Realme Narzo 60x 5G and Realme Buds T300 TWS earbuds will be launched in India on September 6 at 12:00 PM (IST). These will go on sale via Amazon after the launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X