വില 25000 രൂപ എന്നൊക്കെ പറയും പക്ഷേ, 15500 രൂപ കൊടുത്താൽ മതി! കണ്ണുവയ്ക്കുന്നോ ഈ 5ജി ഫോണിൽ
ഡിസ്കൗണ്ടുള്ള നല്ല 5ജി സ്മാർട്ട്ഫോണുകൾ അന്വേഷിച്ച് ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ബ്രാൻഡുകളുടെ വെബ്സൈറ്റിലുമൊക്കെ കയറിയിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, റിയൽമി ഈ വർഷം മാർച്ചിൽ ഇന്ത്യയിൽ അവതരിപ്പിച്ച റിയൽമി നാർസോ 70 പ്രോ 5ജി (realme NARZO 70 Pro 5G) ഇപ്പോൾ ആമസോണിൽ ലോഞ്ച് വിലയെക്കാൾ വളരെ വിലക്കുറവിൽ വാങ്ങാൻ ലഭ്യമാണ്. എയർ ജെസ്റ്റേഴ്സ് ഫീച്ചർ, പ്രീമിയം ഗ്ലാസ് ഡിസൈൻ, സെഗ്‌മെൻ്റിലെ ഏറ്റവും ഉയർന്ന ഡിസ്‌പ്ലേ ബ്രൈറ്റ്നസ് തുടങ്ങിയ ഫീച്ചറുകളുമായി ഇന്ത്യയിൽ എത്തിയ ഈ സ്മാർട്ട്ഫോൺ അനുതന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് റിയൽമി നാർസോ 70 പ്രോ 5ജിയുടെ 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 19,999 രൂപയായിരുന്നു വില. 8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള രണ്ടാമത്തെ വേരിയൻ്റിന്റെ വില 21,999 രൂപയും. (ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന വില നോക്കിയാൽ ഇത് ലോഞ്ച് ചെയ്തത് 25000 രൂപ വിലയിലാണ്- അതായത് 24,999 രൂപയ്ക്ക്).

എന്നാൽ ആമസോണിൽ നൽകിയിരിക്കുന്ന പഴയ വില കാര്യമാക്കേണ്ട, എങ്കിലും ഇപ്പോൾ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് കാര്യമായ ഡിസ്കൗണ്ടിൽ തന്നെയാണ്. അക്കാര്യത്തിൽ ആമസോണിനെ വിശ്വസിക്കാം. അതായത്, അടിസ്ഥാന മോഡൽ 4501 രൂപ ഡിസ്കൗണ്ടിന് ശേഷം 15,498 രൂപയ്ക്കാണ് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഡയറക്ട് ഡിസ്കൗണ്ട് ആയതിനാൽ യാതൊരു ബാങ്ക് കാർഡിന്റെയും സഹായം ഇല്ലാതെ തന്നെ ഈ ഡിസ്കൗണ്ട് വിലയിൽ റിയൽമി നാർസോ 70 പ്രോ 5ജി ആമസോണിൽ നിന്ന് ഉപയോക്താക്കൾക്ക് വാങ്ങാൻ കഴിയും. ഇതുവരെ ലഭ്യമായ ഏറ്റവും വിലക്കുറവിലാണ് ഈ ഫോൺ ഇപ്പോൾ ആമസോണിൽ ലഭ്യമായിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.

ഗ്ലാസ് ഗ്രീൻ, ഗ്ലാസ് ഗോൾഡ് എന്നീ നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാകുക. റിയൽമി സ്മാർട്ട്ഫോണുകളോട് താൽപര്യമുള്ള ആളുകൾക്ക് വേണമെങ്കിൽ നാർസോ 70 പ്രോ 5ജിക്ക് ആമസോണിൽ ലഭ്യമായ ഈ ഡീൽ പരിഗണിക്കാവുന്നതാണ്. തീരുമാനമെടുക്കുന്നതിന് കരുത്തു പകരാനായി ഈ ഫോണിന്റെ പ്രധാന ഫീച്ചറുകൾ കൂടി ഇവിടെ പരിചയപ്പെടാം.
റിയൽമി നാർസോ 70 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: മീഡിയടെക് ഡിമെൻസിറ്റി 7050 5G ചിപ്‌സെറ്റാണ് സ്മാർട്ട്‌ഫോണിന്റെ കരുത്ത്. 6.67-ഇഞ്ച് FHD+ OLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 2200Hz വരെ ടച്ച് സാംപ്ലിംഗ് റേറ്റ്, 2000 നിറ്റ്സിൻ്റെ പരമാവധി ബ്രൈറ്റ്നസ്. സൺലൈറ്റ് മോഡ്, റെയിൻ വാട്ടർ ടച്ച് എന്നീ ഫീച്ചറുകൾ ഈ ഫോണിലുണ്ട്.
മാലി-ജി68 ജിപിയു, 8ജിബി റാം, 256ജിബി വരെ ഓൺബോർഡ് സ്റ്റോറേജ്, 8ജിബി വരെ വെർച്വൽ റാം,
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 5.0 (മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും രണ്ട് വർഷത്തെ OS അപ്‌ഡേറ്റുകളും ഈ ഫോണിന് റിയൽമി വാഗ്ദാനം ചെയ്യുന്നുണ്ട്), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നിവയും ഇതിലുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് നാർസോ 70 പ്രോ 5ജിയിൽ റിയൽമി നൽകിയിരിക്കുന്നത്. അതിൽ 50MP Sony IMX890 പ്രൈമറി സെൻസർ, 8MP അൾട്രാ വൈഡ് ക്യാമറ, 2MP മാക്രോ സെൻസർ എന്നിവ അടങ്ങുന്നു. ഫ്രണ്ട് ക്യാമറ 16MP-യുടേത് ആണ്.
67W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററിയാണ് റിയൽമി നാർസോ 70 പ്രോ 5ജിയിൽ ഉള്ളത്. 20000 രൂപയിൽ താഴെ വിലയിലുള്ള ഫോണുകളിൽ മികച്ച ഓപ്ഷനുകളിൽ ഒന്നാണ് റിയൽമി നാർസോ 70 പ്രോ 5ജി. ഇതിലെ എയർ ജെസ്ചർ (Air Gesture) ഫീച്ചർ ഉപയോഗിച്ച് സ്‌ക്രീനിൽ തൊടാതെ തന്നെ ചില ഫോൺ ഫംഗ്‌ഷനുകൾ നിയന്ത്രിക്കാൻ കഴിയും.


Click it and Unblock the Notifications








