മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ടർബോകൾ! ഓണം കിടുക്കാൻ റിയൽമി നാർസോ 70 ടർബോ 5G
ഓണത്തിനോട് അടുത്ത് പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ഒരുങ്ങുന്നവർക്ക് റിയൽമിയുടെ വക സന്തോഷവാർത്ത. റിയൽമി നാർസോ 70 സീരീസിലെ പുതിയ സ്മാർട്ട്ഫോൺ റിയൽമി നാർസോ 70 ടർബോ 5ജി ( Realme Narzo 70 Turbo 5G) ഈ മാസം 9ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഇക്കാര്യം കമ്പനി ഔദ്യോഗികമായി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നു. കഴിഞ്ഞ ആഴ്ച ടീസർ പുറത്തുവിട്ടുകൊണ്ട് റിയൽമി നാർസോ 70 ടർബോ 5ജിയുടെ ഇന്ത്യൻ ലോഞ്ച് റിയൽമി ഉറപ്പിച്ചിരുന്നു. ഇപ്പോൾ ലോഞ്ച് തിയതി കൂടി പ്രഖ്യാപിച്ചതോടെ റിയൽമി ആരാധകർ ആവേശത്തിലാണ്.
വേഗത്തിന്റെ പര്യായമായി, മോട്ടോർസ്‌പോർട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് നാർസോ 70 ടർബോ 5ജി രൂപകൽപ്പന ചെയ്തിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7300 എനർജി 5G ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തുന്നത്. സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ ചിപ്‌സെറ്റാണ് ഇതെന്നും, AnTuTu-യിൽ ഫോൺ 750,000 പോയിൻ്റുകൾ നേടിയതായും കമ്പനി അവകാശപ്പെടുന്നു.

റിയൽമിയുടെ നാർസോ 70 5ജി സീരീസിലെ നാലാമത്തെ സ്മാർട്ട്ഫോൺ ആണ് നാർസോ 70 ടർബോ 5ജി. നാർസോ 70 5G, നാർസോ 70x 5G, നാർസോ 70 പ്രോ 5G എന്നിവയാണ് ഇതിനകം ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടിട്ടുള്ള മറ്റ് റിയൽമി നാർസോ 70 5ജി സീരീസ് ഫോണുകൾ.
കഴിഞ്ഞ ആഴ്ച റിയൽമി പുറത്തിറക്കിയ നാർസോ 70 ടർബോ 5ജിയുടെ ടീസർ മഞ്ഞ നിറത്തിലുള്ള സൂപ്പർ കാറിന്റെ ചിത്രത്തിനുള്ളിൽ മഞ്ഞ നിറത്തിലുള്ള റിയർ പാനലുമായി പതുങ്ങിയിരിക്കുന്ന നാർസോ 70 ടർബോ 5ജിയുടെ ചിത്രം വെളിപ്പെടുത്തിയിരുന്നു. മഞ്ഞയും കറുപ്പും നിറങ്ങളുള്ള ഒരു ഡ്യുവൽ-ടോൺ ഡിസൈൻ ആണ് റിയൽമി നാർസോ 70 ടർബോ 5G കാണപ്പെട്ടത്.

പുതിയ ടർബോ ടെക്‌നോളജിയാണ് നാർസോ 70 ടർബോ 5ജിയുടെ ഹൈലൈറ്റ്. ഗെയിമിങ് മികവ് ലക്ഷ്യമിട്ടാണ് റിയൽമി നാർസോ 70 ടർബോ 5G രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നും അത്യാധുനിക ഡിസൈനിന്റെയും 5G പെർഫോമൻസിന്റെയും മികച്ച രീതിയിലുള്ള സംയോജനം ഈ ഫോണിലേക്ക് കൊണ്ടുവന്നിട്ടുണ്ട് എന്നും റിയൽമി പറയുന്നു.
റിയൽമിയുടെ നാർറോ 70 5ജി സീരീസിലെ പ്രോ വേരിയന്റിനെക്കാൾ മുകളിൽ നിൽക്കുന്ന സ്മാർട്ട്ഫോൺ ആയിരിക്കും നാർസോ 70 ടർബോ 5ജി എന്നാണ് റിപ്പോർട്ട്. 7.6 എംഎം വലിപ്പം മാത്രമുള്ള സ്ലീക്ക് ഡിസൈനാണ് ഈ റിയൽമി നാർസോ 70 ടർബോ 5ജിക്ക് ഉള്ളത്. ഇതിന്റെ റിയർ പാനലിന്റെ നടുവിൽ ചതുരാകൃതിയിൽ ട്രിപ്പിൾ റിയർ ക്യാമറ ഡിസൈൻ കാണാം.
നാർസോ 70 ടർബോ 5ജിയുടെ മുകൾ വശത്തായി 3.5 എംഎം ഓഡിയോ ജാക്കും സ്പീക്കർ വെൻ്റുകളും നൽകിയിരിക്കുന്നു എന്ന് ടീസർ വെളിപ്പെടുത്തുന്നു. ടീസറിൽ കണ്ട മഞ്ഞ നിറത്തിന് പുറമേ, പർപ്പിൾ, പച്ച നിറങ്ങളിലും ഈ റിയൽമി 5ജി ഫോൺ ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

സെപ്റ്റംബർ 9ലെ ലോഞ്ചിന് ശേഷം റിയൽമിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ആമസോൺ വഴിയും റിയൽമി നാർസോ 70 ടർബോ 5ജി വാങ്ങാൻ ലഭ്യമാകും. 6GB+ 128GB, 8GB + 128GB, 8GB + 256GB, 12GB + 256GB എന്നിങ്ങനെ നാല് റാം+ സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകുമെന്നാണ് 91മൊബൈൽസ് പറയുന്നത്.
ചിപ്സെറ്റ് ഒഴികെ റിയൽമി നാർസോ 70 ടർബോ 5ജിയുടെ മറ്റ് ഫീച്ചറുകളൊന്നും ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് ഈ ഫോണിൽ f/1.9 അപ്പേർച്ചർ, EIS എന്നിവയുള്ള 12.6MP (50MP പിക്സൽ-ബിന്നിംഗ്) റിയർ ക്യാമറ ഇതിൽ ഉണ്ടാകുമെന്നാണ്. കൂടുതൽ വിവരങ്ങൾ ലോഞ്ചിനോട് അടുത്ത ദിവസങ്ങളിൽ പുറത്തുവരും.


Click it and Unblock the Notifications








