Home
Mobile

പാവങ്ങൾക്ക് ഇന്നത്തെ ഐഫോൺ ഇതുതന്നെ! റിയൽമി നാർസോ 70 ടർബോ 5G ഇന്ത്യയിൽ; 14,999 രൂപയ്ക്ക് വാങ്ങാം

സ്മാർട്ട്ഫോൺ ആരാധകരും വിപണിയും പുതിയ ഐഫോൺ 16 സീരീസിനെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ്. എന്നാൽ ഐഫോൺ എന്നത് പാവങ്ങൾക്ക് അ‌ത്ര പെട്ടന്ന് കിട്ടുന്ന ഒന്നല്ല. സാധാരണക്കാർക്ക് കൂടുതലും താങ്ങാനാകുക 10000 രൂപയിൽ എത്തുന്ന ബജറ്റ് ഫോണുകളാണ്. കുറച്ചുകൂടി പണം മുടക്കാൻ തയാറുള്ള ഇടത്തരക്കാർ 15000- 20000 രൂപ വിലയിൽ എത്തുന്ന സ്മാർട്ട്ഫോണുകൾ പരിഗണിക്കുന്നു. അ‌ത്തരം ഉപയോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി തങ്ങളുടെ റിയൽമി നാർസോ 70 സീരീസിലെ പുതിയ ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിച്ചു, റിയൽമി നാർസോ 70 ടർബോ 5ജി (Realme NARZO 70 Turbo 5G) എന്നാണിതിന്റെ പേര്.

റിയൽമി നാർസോ 70 സീരീസിൽ ഇതിനകം ചില മോഡലുകൾ ഇന്ത്യയിൽ ലഭ്യമായിട്ടുണ്ട്. നാർസോ 70 5G, നാർസോ 70x 5G, നാർസോ 70 പ്രോ 5G എന്നിവയാണ് അ‌വ. ഇക്കൂട്ടത്തിലേക്കാണ് ഇപ്പോൾ പുതിയ റിയൽമി നാർസോ 70 ടർബോ 5ജി എത്തിയിരിക്കുന്നത്.

പാവങ്ങൾക്ക് ഇന്ന് ഐഫോൺ ഇതുതന്നെ! റിയൽമി നാർസോ 70 ടർബോ 5G ഇന്ത്യയിൽ

ഗെയിമിങ് മികവ് ലക്ഷ്യമിട്ടാണ് റിയൽമി നാർസോ 70 ടർബോ 5G രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുതിയ ടർബോ ടെക്‌നോളജിയാണ് നാർസോ 70 ടർബോ 5ജിയുടെ ​ഹൈ​ലൈറ്റ്. അത്യാധുനിക ഡി​സൈനിന്റെയും 5G പെർഫോമൻസിന്റെയും മികച്ച രീതിയിലുള്ള സംയോജനം ഈ ഫോണിലേക്ക് കൊണ്ടുവന്നിട്ടുണ്ട് എന്ന് റിയൽമി പറയുന്നു. മീഡിയടെക് ഡൈമെൻസിറ്റി 7300 എനർജി ചിപ്‌സെറ്റ് കരുത്തും ഗെയിമിംഗിനുള്ള പുതിയ ജിടി മോഡും ഇതിലുണ്ട്.

റിയൽമി നാർസോ 70 ടർബോ 5Gയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 2000 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, റെയിൻ വാട്ടർ സ്മാർട്ട് ടച്ച്, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

പാവങ്ങൾക്ക് ഇന്ന് ഐഫോൺ ഇതുതന്നെ! റിയൽമി നാർസോ 70 ടർബോ 5G ഇന്ത്യയിൽ

ഒക്ട കോർ (2 x 2.5GHz Cortex-A78 + 6 x 2GHz Cortex-A55 CPU-കൾ) മീഡിയടെക് ഡൈമെൻസിറ്റി 7300 എനർജി 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ​ഇതോടൊപ്പം മാലി-G615 MC2 ജിപിയു, 6GB /8GB /12GB LPDDR4X റാം, 128GB /256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഉണ്ട്.

​മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. 14 ജിബി ഡൈനാമിക് റാം സൗകര്യവും ലഭിക്കും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ കസ്റ്റം ഒഎസിൽ ആണ് പ്രവർത്തനം. 2 ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ പാച്ചുകളും റിയൽമി വാഗ്ദാനം ചെയ്യുന്നു.

ക്യാമറകളുടെ കാര്യമെടുത്താൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി നാർസോ 70 ടർബോ 5ജി വാഗ്ദാനം ചെയ്യുന്നത്. അ‌തിൽ എഫ് / 1.8 അപ്പേർച്ചറുള്ള 50 എംപി പ്രൈമറി ക്യാമറ, 5പി ലെൻസ്, 2എംപി സെക്കൻഡറി ക്യാമറ സെൻസർ എന്നിവയുണ്ട്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

പാവങ്ങൾക്ക് ഇന്ന് ഐഫോൺ ഇതുതന്നെ! റിയൽമി നാർസോ 70 ടർബോ 5G ഇന്ത്യയിൽ

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), 5G, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, ജിപിഎസ്, QZ, ഗലീലിയോ, യുഎസ്ബി ടൈപ്പ്-സി, 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, IP65 റേറ്റിങ്, 6050mm2 സ്റ്റെയിൻലെസ് സ്റ്റീൽ VC കൂളിംഗ്, എന്നീ ഫീച്ചറുകൾ ഇതിലുണ്ട്.

6-ആക്സിസ് ഹൈപ്പർസെൻസിറ്റീവ് ഗൈറോസ്കോപ്പ്, TUV SUD ലാഗ് ഫ്രീ മൊബൈൽ ഗെയിമിംഗ് സർട്ടിഫിക്കറ്റ്,
45W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. 161.7×74.7×7.6mm വലിപ്പവും 185 ഗ്രാം ഭാരവും നാർസോ 70 ടർബോ 5ജിക്ക് ഉണ്ട്. ടർബോ യെല്ലോ, ടർബോ ഗ്രീൻ, ടർബോ പർപ്പിൾ നിറങ്ങളിൽ ഈ ഫോൺ എത്തുന്നു.

വിലയും ലഭ്യതയും: റിയൽമി നാർസോ 70 ടർബോ 5ജിയുടെ 6ജിബി + 128ജിബി വേരിയന്റിന് 16,999 രൂപയും 8ജിബി + 128ജിബി വേരിയന്റിന് 17,999 രൂപയും ടോപ്പ് എൻഡ് 12ജിബി + 256ജിബി വേരിയന്റിന് 20,999 രൂപയും ആണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോൾ 2000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്.

അ‌തിനാൽ തുടക്കത്തിൽ ​റിയൽമി നാർസോ 70 ടർബോ 5ജിയുടെ വേരിയന്റുകൾ യഥാക്രമം 14,999, 15,999, 18,999 രൂപ വിലകളിൽ ലഭ്യമാകും. ഇത് കൂടാതെ ബഡ്സ് എയർ 5 1,999 രൂപയ്ക്കും വയർലെസ് 3 നിയോ 999 രൂപയ്ക്കും ലഭ്യമാകും.
സെപ്റ്റംബർ 16ന് ഉച്ചയ്ക്ക് 12 മുതൽ റിയൽമിയുടെ ​ഔദ്യോഗിക വെബ്​സൈറ്റ് വഴിയും ആമസോൺ വഴിയും ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും ഈ ഫോൺ ലഭ്യമാകും.

Best Mobiles in India

English summary
Realme Narzo 70 Turbo 5G launched in India. It is priced at Rs 16,999 for the 6GB + 128GB variant, Rs 17,999 for the 8GB + 128GB variant and Rs 20,999 for the top-end 12GB + 256GB variant. These will be available at prices of Rs 14,999, 15,999 and 18,999 respectively, with an initial bank discount of Rs 2,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X