Home
Mobile

ഈ വിലയ്ക്ക് ഈ ടർബോ 5G ഫോൺ ലാഭം തന്നെ! റിയൽമി നാർസോ 70 ടർബോ 5ജിക്ക് വൻ ഡിസ്കൗണ്ട്

15000 രൂപയിൽ താഴെ വിലയിൽ ഒരു മികച്ച 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് മികച്ച ഓപ്ഷനുമായി റിയൽമിയും ആമസോണും രംഗത്ത്. കഴിഞ്ഞ വർഷം അ‌വസാനത്തോടെ റിയൽമി ഇന്ത്യയിൽ അ‌വതരിപ്പിച്ച റിയൽമി നാർസോ 70 ടർബോ 5G (Realme Narzo 70 Turbo 5G) ഇപ്പോൾ ആമസോണിലും റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റിലും ഡിസ്കൗണ്ട് വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമേ ബാങ്ക്, കൂപ്പൺ ഡിസ്കൗണ്ടുകളും ലഭ്യമായതിനാൽ ഇത് ലോഞ്ച് വിലയെക്കാൾ ഏതാണ്ട് 3750 രൂപ വിലക്കുറവിൽ ഇപ്പോൾ സ്വന്തമാക്കാനാകും.

കഴിഞ്ഞ വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് റിയൽമി നാർസോ 70 ടർബോ 5ജിയുടെ 6ജിബി + 128ജിബി വേരിയന്റിന് 16,999 രൂപയും 8ജിബി + 128ജിബി വേരിയന്റിന് 17,999 രൂപയും ടോപ്പ് എൻഡ് 12ജിബി + 256ജിബി വേരിയന്റിന് 20,999 രൂപയും ആയിരുന്നു വില. എന്നാലിപ്പോൾ ഈ വേരിയന്റുകൾക്കെല്ലാം വിലക്കുറവും ഡിസ്കൗണ്ടും ഉണ്ട്.

ലാഭം തന്നെ! റിയൽമി നാർസോ 70 ടർബോ 5ജിക്ക് വൻ ഡിസ്കൗണ്ട്

റിയൽമി നാർസോ 70 ടർബോ 5ജിയുടെ 6ജിബി + 128ജിബി വേരിയന്റ് 2000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 14999 രൂപ വിലയിലാണ് റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 1500 രൂപ വരെ കൂപ്പൺ ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ വെബ്​സൈറ്റിൽ നിന്ന് ഇത് 13499 രൂപ വിലയിൽ സ്വന്തമാക്കാനാകും.

ഔദ്യോഗിക വെബ്​സൈറ്റി​ൽ നിന്ന് വേറിട്ട വിലയാണ് ആമസോണിൽ. ഇവിടെ റിയൽമി നാർസോ 70 ടർബോ 5ജിയുടെ അ‌ടിസ്ഥാന വേരിയന്റ് 3000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 13999 രൂപ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 750 രൂപയുടെ കൂപ്പൺ ഡിസ്കൗണ്ടും ഇതോടൊപ്പം നൽകിയിരിക്കുന്നു. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ ആമസോണിൽ 13,249 രൂപ വിലയിൽ വാങ്ങാനാകും.

ലാഭം തന്നെ! റിയൽമി നാർസോ 70 ടർബോ 5ജിക്ക് വൻ ഡിസ്കൗണ്ട്

താങ്ങാനാകുന്ന വിലയിൽ എത്തുന്ന ഈ റിയൽമി 5ജി ഫോൺ ഗെയിമിങ് മികവ് കൂടി ലക്ഷ്യമിട്ടാണ് റിയൽമി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ടർബോ ടെക്‌നോളജിയാണ് നാർസോ 70 ടർബോ 5ജിയുടെ ​ഹൈ​ലൈറ്റ്. അത്യാധുനിക ഡി​സൈനിന്റെയും 5G പെർഫോമൻസിന്റെയും മികച്ച രീതിയിലുള്ള സംയോജനം ഈ ഫോണിലേക്ക് മീഡിയടെക് ഡൈമെൻസിറ്റി 7300 എനർജി ചിപ്‌സെറ്റ് കരുത്തും ഗെയിമിംഗിനുള്ള പുതിയ ജിടി മോഡും ഇതിലുണ്ട്.

റിയൽമി നാർസോ 70 ടർബോ 5Gയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ (2 x 2.5GHz Cortex-A78 + 6 x 2GHz Cortex-A55 CPU-കൾ) മീഡിയടെക് ഡൈമെൻസിറ്റി 7300 എനർജി 4nm പ്രൊസസർ, 6.67 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 2000 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, റെയിൻ വാട്ടർ സ്മാർട്ട് ടച്ച് എന്നിവ ഇതിലുണ്ട്.

പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ സഹിതമാണ് ഇതിലെ സ്ക്രീൻ എത്തുന്നത്. മാലി-G615 MC2 ജിപിയു, 6GB /8GB /12GB LPDDR4X റാം, 14 ജിബി ഡൈനാമിക് റാം, 128GB /256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഉണ്ട്. ​മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വർധിപ്പിക്കാം. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ കസ്റ്റം ഒഎസിൽ ആണ് എത്തുന്നത്. 2 ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും.

ലാഭം തന്നെ! റിയൽമി നാർസോ 70 ടർബോ 5ജിക്ക് വൻ ഡിസ്കൗണ്ട്

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണ ഇതിലുള്ളത്. എഫ് / 1.8 അപ്പേർച്ചറുള്ള 50 എംപി പ്രൈമറി ക്യാമറ, 5പി ലെൻസ്, 2എംപി സെക്കൻഡറി ക്യാമറ സെൻസർ എന്നിവ അ‌തിലടങ്ങുന്നു. സെൽഫികൾക്കും മറ്റുമായി 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), 5G, ഡ്യുവൽ 4G VoLTE ഫീച്ചറുകളും ഇതിലുണ്ട്.

6-ആക്സിസ് ഹൈപ്പർസെൻസിറ്റീവ് ഗൈറോസ്കോപ്പ്, TUV SUD ലാഗ് ഫ്രീ മൊബൈൽ ഗെയിമിംഗ് സർട്ടിഫിക്കറ്റ്,
45W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി, വൈ​ഫൈ 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, IP65 റേറ്റിങ്, 6050mm2 സ്റ്റെയിൻലെസ് സ്റ്റീൽ VC കൂളിംഗ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ടർബോ യെല്ലോ, ടർബോ ഗ്രീൻ, ടർബോ പർപ്പിൾ നിറങ്ങളിൽ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Realme Narzo 70 Turbo 5G can now be purchased for less than Rs 13,500. On Amazon, the base variant of Realme Narzo 70 Turbo 5G is listed at Rs 13,999 after a direct discount of Rs 3,000. There is also a coupon discount of Rs 750. Therefore, it can be purchased for Rs 13,249.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X