Home
Mobile

വില ആണ് മെയിൻ ആകർഷണം! വെറും 6599 രൂപ വിലയുമായി റിയൽമി നാർസോ 80 ​ലൈറ്റ് 4G ലോഞ്ച് ചെയ്തു

ബജറ്റ് 5ജി ഫോണുകൾ വിലക്കുറവിൽ ലഭ്യമാകുന്ന ഇക്കാലത്തും പ്രമുഖ ബ്രാൻഡുകൾ 4ജി ഫോണുകൾ എന്തിന് അ‌വതരിപ്പിക്കുന്നു എന്ന സംശയം സാധാരണക്കാരുടെ മനസുകളിൽ അ‌വശേഷിപ്പിച്ചുകൊണ്ട് റിയൽമി ഒരു പുതിയ 4ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നു. റിയൽമിയുടെ നാർസോ സീരീസിലെ ഏറ്റവും പുതിയ അ‌ംഗമായി റിയൽമി നാർസോ 80 ​ലൈറ്റ് 4ജി (realme NARZO 80 Lite 4G) എന്ന മോഡലാണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മികച്ച ഈടും വിലക്കുറവുമാണ് ഈ 4ജി ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ഒപ്പം മികച്ച ബാറ്ററി ശേഷിയും ഇതിലുണ്ട്.

യൂണിസോക് T7250 ഒക്ടാ കോർ പ്രോസസർ കരുത്തുമായി ജൂ​ലൈ 23ന് ആണ് ഈ ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ സ്വന്തമാക്കുക എന്ന ആഗ്രഹമുള്ള സാധാരണക്കാരെയാണ് ഈ മോഡലിലൂടെ റിയൽമി ലക്ഷ്യം വച്ചിരിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള മികച്ച ഈട് ഈ ഫോണിനുണ്ട് എന്ന് റിയൽമി പറയുന്നു.

വില ആണ് മെയിൻ ആകർഷണം! 6599 രൂപ വിലയുമായി റിയൽമി നാർസോ 80 ​ലൈറ്റ് 4G

ആർമർഷെൽ പ്രൊട്ടക്ഷൻ ഉള്ള റിയൽമി നാർസോ 80 ​ലൈറ്റ് 4ജി 1.8 മീറ്റർ ഡ്രോപ്പ് ഉൾപ്പെടെയുള്ള മിലിട്ടറി-ഗ്രേഡ് ഡ്രോപ്പ്, കംപ്രഷൻ ടെസ്റ്റുകൾ വിജയകരമായി വിജയിച്ചിട്ടുണ്ട്. പൊടി, സ്പ്ലാഷ് പ്രതിരോധത്തിനായി ഫോണിന് IP54 റേറ്റിങ്ങും ഇതിനുണ്ട്. 5 കസ്റ്റ​മൈസബിൾ ഗ്ലോയിങ് മോഡ് സഹിതമാണ് ഈ ഫോൺ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

റിയൽമി നാർസോ 80 ​ലൈറ്റ് 4ജിയുടെ പ്രധാന ഫീച്ചറുകൾ: 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് (720×1600 പിക്സലുകൾ) HD+ IPS LCD സ്ക്രീൻ, 450nit (ടൈപ്പ്) / 563nit (HBM) എന്നിവ ഇതിലുണ്ട്. 1.8 GHz ഒക്ട-കോർ യൂണിസോക് T7250 12nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

വില ആണ് മെയിൻ ആകർഷണം! 6599 രൂപ വിലയുമായി റിയൽമി നാർസോ 80 ​ലൈറ്റ് 4G

മാലി G57 MP1 ജിപിയു, 4GB LPDDR4X റാം, 64GB / 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 ആണ് ഫോൺ പ്രവർത്തിപ്പിക്കുന്നത്.

Omnivision OV13B സെൻസറുള്ള 13MP മെയിൻ ക്യാമറ (f/2.2 അപ്പേർച്ചർ, LED ഫ്ലാഷ്) നയിക്കുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കും മറ്റുമായി SC520CS സെൻസറുള്ള 5MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ) ഇതിലുണ്ട്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നു.

ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 3.5mm ഓഡിയോ ജാക്ക്, അൾട്രാ ലീനിയർ ബോട്ടം-പോർട്ടഡ് സ്പീക്കർ, IP54 റേറ്റിങ്, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

വില ആണ് മെയിൻ ആകർഷണം! 6599 രൂപ വിലയുമായി റിയൽമി നാർസോ 80 ​ലൈറ്റ് 4G

15W ഫാസ്റ്റ് ചാർജിംഗ്, 6W റിവേഴ്സ് വയർഡ് ചാർജിംഗ് സഹിതം 6300mAh ബാറ്ററിയും റിയൽമി നാർസോ 80 ​ലൈറ്റ് 4ജിയിൽ നൽകിയിട്ടുണ്ട്. 167.2 x 76.6×7.94mm വലിപ്പവും 201 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്. ഒബ്സിഡിയൻ ബ്ലാക്ക്, ബീച്ച് ഗോൾഡ് നിറങ്ങളിൽ ഇത് വാങ്ങാനാകും.

റിയൽമി നാർസോ 80 ​ലൈറ്റ് 4ജിയുടെ 4GB+64GB അ‌ടിസ്ഥാന വേരിയന്റിന് 7,299 രൂപയും 6GB+128GB വേരിയന്റിന് 8,299 രൂപയുമാണ് വില. എന്നാൽ തുടക്കത്തിൽ ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ അ‌ടിസ്ഥാന മോഡൽ 6599 രൂപ വിലയിലും രണ്ടാമത്തെ വേരിയന്റ് 7,599 രൂപ വിലയിലും വാങ്ങാനാകും. ഇവയുടെ ഫ്ലാഷ് സെയിൽ ജൂ​ലൈ 28നും ആദ്യവിൽപ്പന ജൂ​ലൈ 31നും നടക്കും. റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ആമസോൺ എന്നിവ വഴി വാങ്ങാം.

More from GizBot

Best Mobiles in India

English summary
realme NARZO 80 Lite 4G has been launched in India. Its flash sale will be held on July 28. The open sale will start on July 31. The 4GB+64GB base variant of the Realme Narzo 80 Lite 4G is priced at Rs 7,299 and the 6GB+128GB variant is priced at Rs 8,299. However, if you take advantage of the initial launch offers, you can buy the base model for Rs 6,599 and the second variant for Rs 7,599.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X