Home
Mobile

ജയിക്കാനായി ജനിച്ചവർ! നാർസോ 80 പ്രോ 5G, നാർസോ 80x 5G എന്നിവ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി ഇന്ന് ഒറ്റയടിക്ക് രണ്ട് കിടിലൻ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നു. റിയൽമിയുടെ ഏറെ പ്രശസ്തമായ നാർസോ സീരീസിലേക്ക് റിയൽമി നാർസോ 80 പ്രോ 5ജി (realme NARZO 80 Pro 5G), റിയൽമി നാർസോ 80x 5ജി (realme NARZO 80x 5G) എന്നിങ്ങനെ രണ്ട് ഫോണുകളാണ് അ‌വതരിപ്പിച്ചിരിക്കുന്നത്. ഇതിൽ പ്രോ മോഡൽ 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലും 80x 5G 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലും ആണ് അ‌വതരിപ്പിച്ചിരിക്കുന്നത്. ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ ബജറ്റ് വിലയിൽ ഇവ വാങ്ങാം.

റിയൽമി നാർസോ 80 പ്രോ 5Gയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (2392×1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 2500Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 3840Hz PWM ഡിമ്മിംഗ്, 100% DCI-P3 കളർ ഗാമട്ട്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

നാർസോ 80 പ്രോ 5G, നാർസോ 80x 5G എന്നിവ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഒക്ട കോർ (2 x 2.6GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ ആണ് ഈ പ്രോ മോഡലിന്റെ കരുത്ത്. ഗ്രാഫിക്സിനായി മാലി-G615 MC2 ജിപിയുവും ഉണ്ട്. 8GB LPDDR4X റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. 6050mm² VC കൂളിംഗ് സിസ്റ്റമാണ് പ്രധാന സവിശേഷതകളിലൊന്ന്.

റിയൽമി നാർസോ 80 പ്രോ 5ജിയുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/1.95 ഇഞ്ച് IMX882 സോണി സെൻസർ ഉള്ള 50MP മെയിൻ ക്യാമറ (OIS, f/1.88 അപ്പേർച്ചർ), 2MP മോണോക്രോം ക്യാമറ (f/2.4 അപ്പേർച്ചർ) എന്നിവ ഇടം പിടിച്ചിരിക്കുന്നു. സെൽഫിക്കായി ഫ്രണ്ടിൽ f/2.4 അപ്പേർച്ചറുള്ള 16MP ക്യാമറയാണ് നൽകിയിരിക്കുന്നത്.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി 6.0 ൽ ആണ് പ്രവർത്തനം. 2 OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും. AI അൾട്രാ ക്ലാരിറ്റി 2.0, AI സ്നാപ്പ് മോഡ്, AI ഇറേസർ 2.0 എന്നിവയും ഉണ്ട്. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നു.

USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H), IP66+IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G (n1/n3/n5/n8/n28B/n40/n41(2535-2655MHz)/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, ഗലീലിയോ, USB ടൈപ്പ്-C എന്നിവയും ഇതിലുണ്ട്.

80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. 162.75×74.92×7.55mm വലിപ്പവും 179 ഗ്രാം ഭാരവും ആണ് ഈ പ്രോ മോഡലിനുള്ളത്. സ്പീഡ് സിൽവർ, റേസിംഗ് ഗ്രീൻ നിറങ്ങളിൽ ഈ ഫോൺ വാങ്ങാനാകും. മൂന്ന് റാം+ സ്റ്റോറേജ് വേരിയന്റുകളിലാണ് ഈ ഫോൺ എത്തുന്നത്.

നാർസോ 80 പ്രോ 5Gയുടെ 8ജിബി+ 128ജിബി അ‌ടിസ്ഥാന വേരിയന്റിന് 19999 രൂപയാണ് വില. ഇതിന്റെ 8ജിബി+ 256ജിബി വേരിയന്റ് 21,499 രൂപ വിലയിലും 12ജിബി + 256ജിബി വേരിയന്റ് 23,499 രൂപ വിലയിലും അ‌വതരിപ്പിച്ചിരിക്കുന്നു. എന്നാൽ തുടക്കത്തിൽ എല്ലാ മോഡലുകൾക്കും 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്.

അ‌തിനാൽ നാർസോ 80 പ്രോ 5Gയുടെ വിവിധ വേരിയന്റുകൾ തുടക്കത്തിൽ 17999 രൂപ, 19499 രൂപ, 21499 രൂപ വിലകളിൽ വാങ്ങാനാകും. ഇതിന്റെ ഏർലി ബേർഡ് സെയിൽ ഏപ്രിൽ 9, വൈകുന്നേരം 6 മണി മുതൽ അർദ്ധരാത്രി വരെയും ലിമിറ്റഡ് പിരീഡ് സെയിൽ ഏപ്രിൽ 11, വൈകുന്നേരം 6 മണി മുതൽ അർദ്ധരാത്രി വരെയും നടക്കും.

നാർസോ 80 പ്രോ 5G, നാർസോ 80x 5G എന്നിവ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

റിയൽമി നാർസോ 80x 5G യുടെ പ്രധാന ഫീച്ചറുകൾ: 6.72 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ ആണ് ഇതിലുള്ളത്. ഇത് 120Hz വരെ ഡൈനാമിക് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 680 nits പീക്ക് ബ്രൈറ്റ്നസ് സഹിതം എത്തുന്നു.

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.5GHz + 6x കോർടെക്സ്-A55 @ 2GHz) ആണ് റിയൽമി നാർസോ 80x 5G യുടെ കരുത്ത്. ആം മാലി-G57 MC2 GPU, 6GB / 8GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഉണ്ട്.

50MP മെയിൻ ക്യാമറ (OMNIVISION OV50D സെൻസർ, f/1.8 അപ്പേർച്ചർ), 2MP പോർട്രെയിറ്റ് ക്യാമറ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവയാണ് നാർസോ 80x 5Gയുടെ റിയർ ക്യാമറ യൂണിറ്റിൽ ഉൾപ്പെടുന്നത്. ഫ്രണ്ടിൽ f/45 അപ്പേർച്ചറുള്ള 16MP ക്യാമറയും നൽകിയിട്ടുണ്ട്.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0-ൽ ആണ് പ്രവർത്തനം. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സൂപ്പർ ലീനിയർ സ്പീക്കർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H), IP68+IP69 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) എന്നിവയും ഇതിലുണ്ട്.

നാർസോ 80 പ്രോ 5G, നാർസോ 80x 5G എന്നിവ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

5G SA / NSA (n1/3/5/8/28B/40/41/77/78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C എന്നിവയാണ് ഇതിലെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. 45W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററിയും നാർസോ 80x 5G യിൽ സജ്ജീകരിച്ചിരിക്കുന്നു.

165.7×76.22×7.94mm വലിപ്പവും 197 ഗ്രാം ഭാരവും നാർസോ 80x 5Gക്ക് ഉണ്ട്. ഡീപ് ഓഷ്യൻ, സൺലിറ്റ് ഗോൾഡ് നിറങ്ങളിൽ ഈ ഫോൺ വാങ്ങാനാകും. റിയൽമി നാർസോ 80x 5Gയുടെ 6ജിബി+ 128ജിബി അ‌ടിസ്ഥാന വേരിയന്റിന് 13,999 രൂപയാണ് വില, ഇതിന്റെ 8ജിബി+ 128ജിബി വേരിയന്റിന് 14,999 രൂപ വില നിശ്ചയിച്ചിരിക്കുന്നു.

ലോഞ്ച് ഓഫറിന്റെ ഭാഗമായി റിയൽമി നാർസോ 80x 5Gക്ക് 500 രൂപ ​പ്രൈസ് ഡിസ്കൗണ്ടും 1500 രൂപ കൂപ്പൺ ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ ആകെ 2000 രൂപ ഡിസ്കൗണ്ട് നേടാം. അ‌തിനാൽ തുടക്കത്തിൽ ഈ ഫോണിന്റെ വേരിയന്റുകൾ യഥാക്രമം 11999 രൂപ, 12999 രൂപ വിലകളിൽ സ്വന്തമാക്കാം.

ലോഞ്ച് ഓഫറിന്റെ ഭാഗമായി റിയൽമി നാർസോ 80x 5Gക്ക് 500 രൂപ ​പ്രൈസ് ഡിസ്കൗണ്ടും 1500 രൂപ കൂപ്പൺ ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ ആകെ 2000 രൂപ ഡിസ്കൗണ്ട് നേടാം. അ‌തിനാൽ തുടക്കത്തിൽ ഈ ഫോണിന്റെ വേരിയന്റുകൾ യഥാക്രമം 11999 രൂപ, 12999 രൂപ വിലകളിൽ സ്വന്തമാക്കാം. ഇതിന്റെ ലിമിറ്റഡ് പീരീഡ് സെയിൽ ഏപ്രിൽ 11ന് ​വൈകിട്ട് 6 മുതൽ അ‌ർദ്ധരാത്രിവരെ നടക്കും. ഇരുമോഡലുകളും ആമസോണിലും റിയൽമി വെബ്​സൈറ്റിലും ലഭ്യകും.

Best Mobiles in India

English summary
Realme Narzo 80 Pro 5G and Narzo 80x 5G have been launched in India. The 8GB + 128GB base variant of the Narzo 80 Pro 5G is priced at Rs 19,999. Similarly, the 6GB + 128GB base variant of the Realme Narzo 80x 5G is priced at Rs 13,999. As part of the launch offer, it can be purchased for Rs 11,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X