Home
Mobile

ഓഫറോട് ഓഫർ! റിയൽമി നാർസോ 80 പ്രോ 5ജി, നാർസോ 80x 5ജി ലിമിറ്റഡ് പീരിയഡ് സെയിൽസ് ഓഫറുകൾ

പുത്തൻ സ്മാർട്ട്ഫോണുകൾ അ‌ടിക്കടി പുറത്തിറക്കാറുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് റിയൽമി. മാസത്തിൽ റിയൽമിയുടെ രണ്ട് സ്മാർട്ട്ഫോൺ എങ്കിലും പുറത്തിറങ്ങുന്നുണ്ട്. ഇപ്പോൾ ഏറ്റവും പുതിയതായി വരാൻ പോകുന്നത് റിയൽമി നാർസോ 80 പ്രോ 5ജി (realme Narzo 80 Pro 5G), റിയൽമി നാർസോ 80x 5ജി (realme Narzo 80x 5G) എന്നിവയാണ്. ഏപ്രിൽ 9 ബുധനാഴ്ച ഈ ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കും എന്ന് കമ്പനി ഇതിനകം അ‌റിയിച്ചിരുന്നു. ഇപ്പോൾ ലോഞ്ചിന് മുൻപ് തന്നെ ഈ ഫോണുകളുടെ ഏർലി ബേഡ്, ലിമിറ്റഡ് പീരിയഡ് സെയിൽസ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു.

മുൻകൂർ വിൽപ്പന: ലോഞ്ചിന് പിന്നാലെ തന്നെ പരിമിത കാലയളവിൽ പ്രത്യേക ഓഫർ സഹിതം ഈ ഫോണുകൾ വാങ്ങാനുള്ള അ‌വസരം റിയൽമി ഒരുക്കുന്നുണ്ട്. റിയൽമി നാർസോ 80 പ്രോ 5ജിയുടെ ഏർലി ബേഡ് സെയിൽ 2025 ഏപ്രിൽ 9 ന് വൈകുന്നേരം 6 മുതൽ അർദ്ധരാത്രി വരെ ആമസോണിലും റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റിലും നടക്കും.

റിയൽമി നാർസോ 80 പ്രോ 5ജി, നാർസോ 80x 5ജി ലിമിറ്റഡ് പീരിയഡ്  ഓഫറുകൾ

റിയൽമി നാർസോ 80 പ്രോ 5ജി, നാർസോ 80x 5G എന്നിവയ്‌ക്കുള്ള ലിമിറ്റഡ് പീരിയഡ് സെയിൽ 2025 ഏപ്രിൽ 11 ന് ആമസോൺ, റിയൽമി വെബ്​സൈറ്റ് എന്നിവയിൽ നടക്കും. നാർസോ 80 പ്രോ 5ജി വാങ്ങുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ആനുകൂല്യവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഏപ്രിൽ 9 മുതൽ ഏപ്രിൽ 18 വരെയുള്ള കാലയളവിനുള്ളിൽ റിയൽമി നാർസോ 80 പ്രോ 5G വാങ്ങുന്ന വിദ്യാർത്ഥികൾക്ക് അധിക ചെലവില്ലാതെ 1,299 രൂപ വിലമതിക്കുന്ന ഒരു വർഷത്തെ സ്‌ക്രീൻ പ്രൊട്ടക്ഷൻ ഓഫർ കമ്പനി നൽകും. റിയൽമി നാർസോ 80 പ്രോ 5Gയുടെ വില 20,000 രൂപയിൽ താഴെയായിരിക്കും. നാർസോ 80x 5Gയുടെ വില 13,000 രൂപയിൽ താഴെയും

റിയൽമി നാർസോ 80 പ്രോ 5ജി, നാർസോ 80x 5ജി ലിമിറ്റഡ് പീരിയഡ്  ഓഫറുകൾ

2025 ഏപ്രിൽ 9-ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് ആമസോൺ ലൈവ്സ്ട്രീം ഇവന്റിൽ ഈ രണ്ട് സ്മാർട്ട്ഫോണുകളും ലോഞ്ച് ചെയ്യും. മീഡിയടെക് ഡൈമെൻസിറ്റി 7400 കരുത്തിൽ എത്തുന്ന റിയൽമി നാർസോ 80 പ്രോ 5G 20,000 രൂപയിൽ താഴെ വിലയിൽ ഈ ചിപ്സെറ്റ് അ‌വതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ ആണ് എന്നാണ് കമ്പനി പറയുന്നത്.

6050mm² ലാർജ് VC കൂളിംഗ് സിസ്റ്റം, 80W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി, BGMI-ക്ക് 90 fps പിന്തുണ, 7.5mm സ്ലീക്ക്, 179g ലൈറ്റ്-വെയ്റ്റ് ബോഡി, 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസ് ഉള്ള സ്‌ക്രീൻ എന്നിവ നാർസോ 80 പ്രോ 5Gയിൽ ഉണ്ടാകും.

മികച്ച ചിപ്സെറ്റിന്റെ പിന്തുണ ഉള്ളതിനാൽ നാർസോ 80 പ്രോ 5Gയിൽ ഗെയിമിംഗ് നടത്തുമ്പോൾ ഫ്രെയിം ഡ്രോപ്പ് ചെയ്യുന്നില്ലെന്നും നിരവധി ആപ്പുകൾ ഉപയോഗിച്ച് മൾട്ടിടാസ്കിംഗ് നടത്തുമ്പോഴും കാലതാമസം നേരിടില്ലെന്നും കമ്പനി അവകാശപ്പെടുന്നു. ഡൈമെൻസിറ്റി 7400 ചിപ്സെറ്റുമായി ഇതിനകം തന്നെ മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ലോഞ്ച് ചെയ്തിട്ടുണ്ട്.

റിയൽമി നാർസോ 80 പ്രോ 5ജി, നാർസോ 80x 5ജി ലിമിറ്റഡ് പീരിയഡ്  ഓഫറുകൾ

റിയൽമി നാർസോ 80x 5G ​ഡൈമെൻസിറ്റി 6400 ചിപ്സെറ്റ് കരുത്തിലാണ് എത്തുന്നത്. 45W ഫാസ്റ്റ് ചാർജിംഗ്, 120Hz ഡിസ്‌പ്ലേ, സ്പീഡ് വേവ് പാറ്റേൺ ഡിസൈൻ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി, പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കുള്ള IP69 റേറ്റിങ്, 6000mAh ബാറ്ററി എന്നീ ഫീച്ചറുകൾ സഹിതമാണ് ഈ ഫോൺ എത്തുന്നത്.

More from GizBot

Best Mobiles in India

English summary
Realme Narzo 80 Pro 5G and Realme Narzo 80x 5G will be launched in India on April 9. The early bird sale offers for these have been announced. The company will offer a one-year screen protection offer worth Rs 1,299 at no additional cost to students who purchase the Realme Narzo 80 Pro 5G between April 9 and April 18.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X