ഇത് പുതിയ തുടക്കം! ഏറ്റവും പുതിയ കരുത്തിൽ റിയൽമി നാർസോ 80 പ്രോ 5ജി ഇന്ത്യയിലേക്ക് വരുന്നു
റിയൽമി നാർസോ 80 പ്രോ 5ജി (Realme Narzo 80 Pro 5G ) ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ട്. സോഷ്യൽ മീഡിയ വഴി റിയൽമി പുതിയ നാർസോ സീരീസ് സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ടെങ്കിലും കൃത്യമായ ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ല. ആമസോൺ വഴി റിയൽമി നാർസോ 80 പ്രോ ലഭ്യമാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ മീഡിയടെക് ഡൈമെൻസിറ്റി ചിപ്‌സെറ്റ് ഇതിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകലിൽ പറയുന്നത്. റിയൽമി നാർസോ 70 പ്രോയേക്കാൾ അപ്‌ഗ്രേഡുകൾ റിയൽമി നാർസോ 80 പ്രോ 5ജിയിൽ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
പരമാവധി 256 ജിബി സ്റ്റോറേജുള്ള 12 ജിബി റാമുമായി റിയൽമി നാർസോ 80 പ്രോ 5ജി പുറത്തിറങ്ങുമെന്ന് സൂചനയുണ്ട്. 20,000 രൂപയിൽ താഴെ വിലയുള്ള സെഗ്മെന്റിൽ മീഡിയടെക് ഡൈമെൻസിറ്റി 7400 SoC സഹിതം വരുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണാണ് റിയൽമി നാർസോ 80 പ്രോ 5ജി എന്ന് അവകാശപ്പെടുന്നു.

അതേസമയം, മോട്ടറോള തങ്ങളുടെ എഡ്ജ് 60 ഫ്യൂഷൻ ഏപ്രിൽ രണ്ടിന് ഇതേ ചിപ്‌സെറ്റിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വരാനിരിക്കുന്ന റിയൽമി നാർസോ 80 പ്രോ 5ജി, ബെഞ്ച്മാർക്കിംഗ് പ്ലാറ്റ്‌ഫോമിൽ 7,80,000-ത്തിലധികം പോയിന്റുകൾ നേടിയതായി പറയപ്പെടുന്നു. TSMഇയുടെ 4nm പ്രോസസ് നോഡിൽ നിർമ്മിച്ച ഒക്ടാ-കോർ ആർക്കിടെക്ചറാണ് ഈ ചിപ്പിനുള്ളത്.
2.6GHzൽ നാല് ആം കോർടെക്സ്-A78 കോറുകളും 2.0GHzൽ പ്രവർത്തിക്കുന്ന നാല് ആം കോർടെക്സ്-A55 കോറുകളും റിയൽമി നാർസോ 80 പ്രോയിലുണ്ടാവാം. ലീക്കായ വിവരങ്ങളനുസരിച്ച് റിയൽമി നാർസോ 80 പ്രോ 5G 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി, 12 ജിബി + 256 ജിബി റാം, സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാകും. നൈട്രോ ഓറഞ്ച്, റേസിംഗ് ഗ്രീൻ, സ്പീഡ് സിൽവർ എന്നീ നിറങ്ങളിൽ റിയൽമി നാർസോ 80 പ്രോ 5G ലഭ്യമായേക്കാം.

120Hz വരെ പുതുക്കൽ നിരക്കും 2,000ിits ]ീക്ക് തെളിച്ചവും ഉള്ള 6.68 ഇഞ്ച് OLED Esports ഡിസ്പ്ലേയാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. നാർസോ 70 പ്രോക്ക് സമാനമായി ആദ്യത്തെ സോണി IMX890 ക്യാമറ ഈ സ്മാർട്ട്‌ഫോണിലും ഉണ്ടാവാം. ഫോട്ടോഗ്രാഫിക്കായി, സ്മാർട്ട്ഫോണിന് പിന്നിൽ 50എംപി എഐ കാമറയുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി മുൻ കാമറയും ഇതിലുണ്ടാവാം.
മാത്രമല്ല നാർസോ 80 പ്രോ 5 ജിയിൽ ഹൊറൈസൺ ഗ്ലാസ് ഡിസൈനും ഉണ്ടാകുമെന്നു കമ്പനി പറയുന്നു. ആംഗ്യങ്ങളിലൂടെ ഫോൺ പ്രവർത്തിപ്പിക്കാൻ സാധിക്കും. Wi-Fi 6, ബ്ലൂടൂത്ത് 5.4, ഡ്യുവൽ 5G, 3.5mm ജാക്ക്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയും റിയൽമി നാർസോ 80 പ്രോ 5ജിയിൽ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത റിയൽമി നാർസോ 70 പ്രോയ്ക്ക് 8 ജിബി + 128 ജിബി ഓപ്ഷന് 18,999 രൂപ വിലയുണ്ട്.

120 ഹെർട്സ് വരെ റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഫുൾ-എച്ച്ഡി+ ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത്, കൂടാതെ മീഡിയടെക് ഡൈമെൻസിറ്റി 7050 SoC യിൽ പ്രവർത്തിക്കുന്നു. 50 മെഗാപിക്സൽ സോണി IMX890 പ്രൈമറി സെൻസർ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും 67W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയും ഈ ഫോണിലുണ്ട്.


Click it and Unblock the Notifications








