നെല്ലും പതിരും അറിഞ്ഞ് ഫോൺ വാങ്ങാം; റിയൽമി നാർസോ 80 പ്രോ 5Gയുടെ യഥാർഥ ഡിസ്കൗണ്ട്
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ സജീവ സാന്നിധ്യമായ റിയൽമി തങ്ങളുടെ നാർസോ സീരീസിൽ ഈ വർഷം ഏപ്രിലിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് റിയൽമി നാർസോ 80 പ്രോ 5ജി. ഇപ്പോൾ ആമസോൺ ഈ സ്മാർട്ട്ഫോണിന് വൻ ഡിസ്കൗണ്ട് തങ്ങൾ ലഭ്യമാക്കിയിരിക്കുന്നു എന്ന് അവകാശപ്പെടുന്നു. യഥാർഥത്തിൽ ആമസോണിൽ ഈ സ്മാർട്ട്ഫോണിന് ഡിസ്കൗണ്ട് ലഭ്യമായിട്ടുണ്ട്. എന്നാൽ അത് യഥാർഥ വിലയാണോ, എത്ര രൂപയുടെ ഡിസ്കൗണ്ട് ആണ് ലഭ്യമായിരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ഇവിടെ പരിചയപ്പെടാം. 25000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ അവതരിപ്പിക്കപ്പെട്ട ഒരു സ്മാർട്ട്ഫോൺ ആണ് ഇത്.
ആമസോൺ നിലവിൽ 18999 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ തങ്ങൾ വിൽക്കുന്നുവെന്നും ഇതിന്റെ യഥാർഥ വില 25999 രൂപയായിരുന്നു എന്നും ടീസറിൽ പറയുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് റിയൽമി നാർസോ 80 പ്രോ 5Gയുടെ 8ജിബി+ 128ജിബി അടിസ്ഥാന വേരിയന്റ് 19999 രൂപ വിലയിലും 8ജിബി+ 256ജിബി വേരിയന്റ് 21,499 രൂപ വിലയിലും 12ജിബി + 256ജിബി വേരിയന്റ് 23,499 രൂപ വിലയിലും ആണ് ലഭ്യമായത്.

ഇപ്പോൾ ആമസോണിൽ റിയൽമി നാർസോ 80 പ്രോ 5Gയുടെ അടിസ്ഥാന വേരിയന്റ് 18999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. അതായത് ലോഞ്ച് സമയത്തെ വിലയെക്കാൾ 1000 രൂപ വിലക്കുറവിൽ. ഇത് കൂടാതെ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ ആമസോണിൽ നിന്ന് അടിസ്ഥാന മോഡൽ 17999 രൂപ വിലയിൽ വാങ്ങാനാകും.
അതേസമയം റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ ഫോൺ 18999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. റിയൽമിയും കാണിച്ചിരിക്കുന്നത് ഇതിന്റെ യഥാർഥ വില 25999 രൂപയാണ് എന്നാണ്. പക്ഷേ, 6500 രൂപ ഓഫറും 500 രൂപ കൂപ്പൺ ഡിസ്കൗണ്ടും സഹിതമാണ് 18999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് റിയൽമി പറയുന്നു.

പ്രധാന ഫീച്ചറുകൾ
ഒക്ട കോർ (2 x 2.6GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7400 4എൻഎം പ്രോസസർ ആണ് റിയൽമി നാർസോ 80 പ്രോ 5Gയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (2392×1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ ആണ് ഇതിലുള്ളത്.
240Hz ടച്ച് സാമ്പിൾ റേറ്റ്, 2500Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 3840Hz PWM ഡിമ്മിംഗ്, 100% DCI-P3 കളർ ഗാമട്ട്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തുന്നത്. മാലി-G615 MC2 ജിപിയു, 6050mm² VC കൂളിംഗ് സിസ്റ്റം, 8GB LPDDR4X റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.
1/1.95 ഇഞ്ച് IMX882 സോണി സെൻസർ ഉള്ള 50MP മെയിൻ ക്യാമറ (OIS, f/1.88 അപ്പേർച്ചർ), 2MP മോണോക്രോം ക്യാമറ (f/2.4 അപ്പേർച്ചർ) എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും ഫ്രണ്ടിൽ f/2.4 അപ്പേർച്ചറുള്ള 16MP ക്യാമറയും റിയൽമി നാർസോ 80 പ്രോ 5ജിയിൽ ഉണ്ട്.

80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H), IP66+IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, USB ടൈപ്പ്-C എന്നിവയും ഇതിലുണ്ട്.


Click it and Unblock the Notifications








