ഒന്ന് 11999 രൂപയ്ക്ക് വാങ്ങാം, പ്രോ മോഡൽ 17999 രൂപയ്ക്കും! റിയൽമി നാർസോ 80 പ്രോ, 80x 5G സെയിൽ തുടങ്ങി
റിയൽമി തങ്ങളുടെ നാർസോ 80 സീരീസിലേക്ക് കഴിഞ്ഞ ആഴ്ച രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ കൂടി അവതരിപ്പിച്ചിരുന്നു. റിയൽമി നാർസോ 80 പ്രോ 5ജി (realme NARZO 80 Pro 5G), റിയൽമി നാർസോ 80x 5ജി (realme NARZO 80x 5G) എന്നിവയായിരുന്നു അവ. ഈ രണ്ട് മോഡലുകളും ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. ലോഞ്ച് ഓഫർ ലഭ്യമായതിനാൽ മികച്ച ഡിസ്കൗണ്ടിൽ ഇവ വാങ്ങാൻ ഇത് സുവർണാവസരമാണ്. കിടിലൻ ഡിസൈനും പവർഫുൾ പെർഫോമൻസും മാന്യമായ വിലയിൽ ഈ രണ്ട് സ്മാർട്ട്ഫോണുകളും വാഗ്ദാനം ചെയ്യുന്നു എന്ന് റിയൽമി പറയുന്നു.
റിയൽമി നാർസോ 80 പ്രോ 5ജി മോഡൽ 25000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലും റിയൽമി നാർസോ 80x 5G 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലും ആണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ റിയൽമി നാർസോ 80 പ്രോ മോഡൽ 17999 രൂപ വിലയിൽ വാങ്ങാനാകും.

റിയൽമി നാർസോ 80 പ്രോ 5ജി, റിയൽമി നാർസോ 80x 5ജി എന്നിവ റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ആമസോൺ വഴിയും ആണ് വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. നാർസോ 80 പ്രോ 5Gയുടെ 8ജിബി+ 128ജിബി അടിസ്ഥാന വേരിയന്റിന് 19999 രൂപയും 8ജിബി+ 256ജിബി വേരിയന്റിന് 21,499 രൂപയും 12ജിബി + 256ജിബി വേരിയന്റിന് 23,499 രൂപയും വില നിശ്ചയിച്ചിരിക്കുന്നു.
എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി പരിമിത കാലത്തേക്ക് റിയൽമി നാർസോ 80 പ്രോ 5Gയുടെ എല്ലാ വേരിയന്റുകൾക്കും 2000 രൂപ കൂപ്പൺ ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ ഇതിന്റെ വേരിയന്റുകൾ യഥാക്രമം 17999 രൂപ, 19499 രൂപ, 21499 രൂപ വിലകളിൽ വാങ്ങാനാകും.
അതേപോലെ റിയൽമി നാർസോ 80x 5Gയുടെ 6ജിബി+ 128ജിബി അടിസ്ഥാന വേരിയന്റിന് 13,999 രൂപയും 8ജിബി+ 128ജിബി വേരിയന്റിന് 14,999 രൂപയുമാണ് യഥാർഥ വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 500 രൂപ പ്രൈസ് ഡിസ്കൗണ്ടും 1500 രൂപ കൂപ്പൺ ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ ആകെ 2000 രൂപ ഡിസ്കൗണ്ടിന് ശേഷം യഥാക്രമം 11999 രൂപ, 12999 രൂപ വിലകളിൽ ഇത് സ്വന്തമാക്കാം.
റിയൽമി നാർസോ 80 പ്രോ 5Gയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ (2 x 2.6GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ ആണ് ഈ പ്രോ മോഡലിന്റെ കരുത്ത്. 6.7-ഇഞ്ച് (2392×1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ ആണ് ഇതിലുള്ളത്.
120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 2500Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 3840Hz PWM ഡിമ്മിംഗ്, 100% DCI-P3 കളർ ഗാമട്ട്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. മാലി-G615 MC2 ജിപിയു, 8GB LPDDR4X റാം, 128GB /256GB (UFS 3.1) സ്റ്റോറേജ്, 6050mm² VC കൂളിംഗ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.
1/1.95 ഇഞ്ച് IMX882 സോണി സെൻസർ ഉള്ള 50MP മെയിൻ ക്യാമറ (OIS, f/1.88 അപ്പേർച്ചർ), 2MP മോണോക്രോം ക്യാമറ (f/2.4 അപ്പേർച്ചർ) എന്നിവ റിയൽമി നാർസോ 80 പ്രോ 5ജിയുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ ഇടം പിടിച്ചിരിക്കുന്നു. സെൽഫിക്കായി f/2.4 അപ്പേർച്ചറുള്ള 16MP ഫ്രണ്ട് ക്യാമറയാണ് നൽകിയിരിക്കുന്നത്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി 6.0 ൽ ആണ് ഈ പ്രോ മോഡലിന്റെ പ്രവർത്തനം. 2 OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും. AI അൾട്രാ ക്ലാരിറ്റി 2.0, AI സ്നാപ്പ് മോഡ്, AI ഇറേസർ 2.0 എന്നിവയും ഉണ്ട്.
ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H), IP66+IP68+IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), 5G (n1/n3/n5/n8/n28B/n40/n41(2535-2655MHz)/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, ഗലീലിയോ, USB ടൈപ്പ്-C എന്നിവയും ഇതിലുണ്ട്.

80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററിയാണ് റിയൽമി നാർസോ 80 പ്രോ 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്. 162.75×74.92×7.55mm വലിപ്പവും 179 ഗ്രാം ഭാരവും ഈ ഫോണിന് ഉണ്ട്. സ്പീഡ് സിൽവർ, റേസിംഗ് ഗ്രീൻ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.
റിയൽമി നാർസോ 80x 5G യുടെ പ്രധാന ഫീച്ചറുകൾ: 120Hz വരെ ഡൈനാമിക് റിഫ്രഷ് റേറ്റുള്ള 6.72 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 680 nits പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 6nm പ്രോസസർ ആണ് റിയൽമി നാർസോ 80x 5G യുടെ കരുത്ത്.
ആം മാലി-G57 MC2 GPU, 6GB / 8GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0-ൽ ആണ് പ്രവർത്തനം. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ആണ് ഇതിലും നൽകിയിരിക്കുന്നത്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് നാർസോ 80x 5G വാഗ്ദാനം ചെയ്യുന്നത്. അതിൽ 50MP മെയിൻ ക്യാമറ (OMNIVISION OV50D സെൻസർ, f/1.8 അപ്പേർച്ചർ), 2MP പോർട്രെയിറ്റ് ക്യാമറ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. f/45 അപ്പേർച്ചറുള്ള 16MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H), IP68+IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സൂപ്പർ ലീനിയർ സ്പീക്കർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA (n1/3/5/8/28B/40/41/77/78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C തുടങ്ങിയ ഫീച്ചറുകളും 80x 5Gയിൽ ഉണ്ട്.
45W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററിയാണ് നാർസോ 80x 5G യിൽ സജ്ജീകരിച്ചിരിക്കുന്നത്. 165.7×76.22×7.94mm വലിപ്പവും 197 ഗ്രാം ഭാരവും ഈ റിയൽമി നാർസോ സീരീസ് 5ജി ഫോണിന് ഉണ്ട്. ഡീപ് ഓഷ്യൻ, സൺലിറ്റ് ഗോൾഡ് നിറങ്ങളിൽ ഈ ഫോൺ വാങ്ങാനാകും. ഉപയോക്താക്കൾക്ക് തങ്ങളുടെ ബജറ്റിന് അനുയോജ്യമായ വിധത്തിൽ, 20000 രൂപയിൽ താഴെ വിലയിൽ ഈ സ്മാർട്ട്ഫോൺ മോഡലുകളിലൊന്ന് സ്വന്തമാക്കാനാകും.


Click it and Unblock the Notifications








