ആഹാ കളറായിട്ടുണ്ട്! റിയൽമി നാർസോ 80 പ്രോ 5G നൈട്രോ ഓറഞ്ച് കളർ വേരിയന്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു
പഴയ സ്മാർട്ട്ഫോണുകളും പുതിയ സ്മാർട്ട്ഫോണുകളും ഇപ്പോൾ സമ്മർ സെയിലിൽ വൻ ഡിസ്കൗണ്ടിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നതിനിടെ റിയൽമിയുടെ നാർസോ 80 പ്രോ 5G പുതിയ കളർ വേരിയന്റിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നു. കഴിഞ്ഞ മാസം, അതായത് ഏപ്രിൽ ആദ്യമാണ് റിയൽമി നാർസോ 80 പ്രോ 5G (realme NARZO 80 Pro 5G) ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. അന്ന് സ്പീഡ് സിൽവർ, റേസിംഗ് ഗ്രീൻ നിറങ്ങളിൽ ആയിരുന്നു ഈ ഫോൺ എത്തിയത്. എന്നാലിപ്പോൾ ഈ ഫോണിന്റെ പുതിയ നൈട്രോ ഓറഞ്ച് കളർ വേരിയന്റ് റിയൽമി ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നു.
റിയൽമി നാർസോ 80 പ്രോ 5Gയുടെ 8ജിബി+ 128ജിബി അടിസ്ഥാന വേരിയന്റ് 21499 രൂപ വിലയിലും 12ജിബി + 256ജിബി വേരിയന്റ് 23,499 രൂപ വിലയിലും ആണ് ലോഞ്ച് ചെയ്യപ്പെട്ടത്. എന്നാൽ ഇതിന് 2000 രൂപ കൂപ്പൺ ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ ഇവ യഥാക്രമം, 19499 രൂപ, 21499 രൂപ വിലകളിൽ ലഭ്യമാകും.

റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ആമസോണിലും ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാണ്. 6 മാസ നോ കോസ്റ്റ് ഇഎംഐ ഓപ്ഷൻ ഉൾപ്പെടെ ഇതിന് ലഭ്യമാക്കിയിട്ടുണ്ട്. 162.75 × 74.92 × 7.55mm വലിപ്പവും 179 ഗ്രാം ഭാരവുമാണ് റിയൽമി നാർസോ 80 പ്രോ 5Gക്ക് ഉള്ളത്.
റിയൽമി നാർസോ 80 പ്രോ 5Gയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ (2 x 2.6GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7400 4എൻഎം പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. മാലി-ജി615 എംസി2 ജിപിയുവും ഇതിലുണ്ട്.

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (2392×1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ ആണ് റിയൽമി ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. 240Hz ടച്ച് സാമ്പിൾ റേറ്റ്, 2500Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 3840Hz PWM ഡിമ്മിംഗ്, 100% DCI-P3 കളർ ഗാമട്ട്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയും ഇതിലുണ്ട്.
8GB LPDDR4X റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് ഓപ്ഷനുകൾ ഈ റിയൽമി നാർസോ 80 പ്രോ 5ജി വാഗ്ദാനം ചെയ്യുന്നു. 6050mm² VC കൂളിംഗ് സിസ്റ്റമാണ് ഇതിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി 6.0 ൽ ആണ് പ്രവർത്തനം. 2 OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.
ക്യാമറകളുടെ കാര്യമെടുത്താൽ, 1/1.95 ഇഞ്ച് IMX882 സോണി സെൻസർ ഉള്ള 50MP മെയിൻ ക്യാമറ (OIS, f/1.88 അപ്പേർച്ചർ), 2MP മോണോക്രോം ക്യാമറ (f/2.4 അപ്പേർച്ചർ) എന്നിവ റിയൽമി നാർസോ 80 പ്രോ 5ജിയുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ ഇടം പിടിച്ചിരിക്കുന്നു. സെൽഫിക്കായി f/2.4 അപ്പേർച്ചറുള്ള 16MP ഫ്രണ്ട് ക്യാമറയും ഇതിൽ ഉണ്ട്.

80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H), IP66+IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G (n1/n3/n5/n8/n28B/n40/n41(2535-2655MHz)/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, ഗലീലിയോ, USB ടൈപ്പ്-C, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ എന്നിവയും ഇതിലുണ്ട്.


Click it and Unblock the Notifications








