വില മെലിഞ്ഞു, ഡിസ്കൗണ്ട് കൊഴുത്തു! ഈ റിയൽമി നാർസോ പ്രോ 5G ഫോൺ ഇപ്പോൾ ഈസിയായി പോക്കറ്റിലാക്കാം
റിയൽമി സ്മാർട്ട്ഫോണുകൾക്ക് ഇപ്പോൾ ആമസോണിൽ പ്രത്യേക ഓഫർ സെയിൽ ഡിസ്കൗണ്ടുകൾ ലഭ്യമായിട്ടുണ്ട്. അതിനാൽ ചില മോഡലുകൾ കൂടുതൽ ഇസിയായി ഇപ്പോൾ വാങ്ങാനാകും. അത്തരത്തിൽ വില കുറഞ്ഞ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് റിയൽമി നാർസോ 80 പ്രോ 5ജി (realme NARZO 80 Pro 5G). കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഈ റിയൽമി നാർസോ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. അന്ന് ഇതിന്റെ 8ജിബി+ 128ജിബി അടിസ്ഥാന വേരിയന്റിന് 19999 രൂപയും 8ജിബി+ 256ജിബി വേരിയന്റിന് 21,499 രൂപയും 12ജിബി + 256ജിബി വേരിയന്റിന് 23,499 രൂപയുമായിരുന്നു വില.
ഇപ്പോൾ ഈ ഫോണിന്റെ വില ഒന്ന് മെലിയുകയും ഡിസ്കൗണ്ട് ഒന്ന് കൊഴുക്കുകയും ചെയ്തതിനാൽ ഈസിയായി പോക്കറ്റിലാക്കാനാകും. ആമസോണിൽ നിലവിൽ റിയൽമി നാർസോ 80 പ്രോ 5ജി അടിസ്ഥാന മോഡൽ 17998 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ 1500 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്.

ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ റിയൽമി നാർസോ 80 പ്രോ 5ജി ഇപ്പോൾ 16,498 രൂപ വിലയിൽ ആമസോണിൽ നിന്ന് വാങ്ങാനാകും. താൽപര്യമുള്ളവർക്ക് ഈ റിയൽമി ഡീൽ പരിഗണിക്കാവുന്നതാണ്. സ്പീഡ് സിൽവർ, റേസിംഗ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമായിട്ടുള്ളത്.
ഫെബ്രുവരി 24വരെയാണ് റിയൽമി നാർസോ 80 പ്രോ 5ജിക്ക് ഈ ഡിസ്കൗണ്ടും വിലക്കുറവും ലഭ്യമാകുക എന്നാണ് ടീസറിൽ വ്യക്തമാക്കിയിട്ടുള്ളത്. 15000 രൂപയോട് അടുത്ത വിലയിൽ ഒരു പുതിയ 5ജി ഫോൺ തേടുന്നവർക്ക് ഈ നാർസോ സീരീസ് പ്രോ മോഡലിന്റെ ഡീൽ പരിഗണിക്കാവുന്നതാണ്.

പ്രധാന ഫീച്ചറുകൾ
ഒക്ട കോർ (2 x 2.6GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ ആണ് ഈ പ്രോ മോഡലിന്റെ കരുത്ത്. 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററിയാണ് റിയൽമി നാർസോ 80 പ്രോ 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അതിൽ 1/1.95 ഇഞ്ച് IMX882 സോണി സെൻസർ ഉള്ള 50MP മെയിൻ ക്യാമറ (OIS, f/1.88 അപ്പേർച്ചർ), 2MP മോണോക്രോം ക്യാമറ (f/2.4 അപ്പേർച്ചർ) എന്നിവ അടങ്ങുന്നു. വീഡിയോ കോളുകൾക്കും സെൽഫിക്കും മറ്റുമായി f/2.4 അപ്പേർച്ചറുള്ള 16MP ഫ്രണ്ട് ക്യാമറയും ഇതോടൊപ്പം ഉണ്ട്.
6.7-ഇഞ്ച് (2392×1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 2500Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 3840Hz PWM ഡിമ്മിംഗ്, 100% DCI-P3 കളർ ഗാമട്ട്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

മാലി-G615 MC2 ജിപിയു, 8GB LPDDR4X റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ്, 6050mm² VC കൂളിംഗ് സിസ്റ്റം, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H), IP66+IP68+IP69 റേറ്റിങ് എന്നിവയും നാർസോ 80 പ്രോയിലുണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ), 5G (n1/n3/n5/n8/n28B/n40/n41(2535-2655MHz)/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, ഗലീലിയോ, USB ടൈപ്പ്-C എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി 6.0 ൽ ആണ് പ്രവർത്തനം. 2 OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.


Click it and Unblock the Notifications








