Home
Mobile

പൂക്കുറ്റി പോലെ ചാർജ് കേറും; 80W SuperVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള റിയൽമി പ്രോ 5G ഫോണിന് ഡിസ്കൗണ്ട്

റിയൽമി കഴിഞ്ഞ ദിവസം ഇന്ത്യയിൽ രണ്ട് കിടിലൻ സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിക്കുകയുണ്ടായി, റിയൽമിയുടെ നാർസോ 80 സീരീസിന് പിൻഗാമികളായി റിയൽമി നാർസോ 90 സീരീസിൽ റിയൽമി നാർസോ 90x 5ജി (realme NARZO 90x 5G), റിയൽമി നാർസോ 90x 5ജി (realme NARZO 90 5G) എന്നിവയാണ് അ‌വതരിപ്പിക്കപ്പെട്ടത്. ഈ പുതിയ മോഡലുകളുടെ ആദ്യ വിൽപ്പന ഡിസംബർ 17 മുതൽ 26 വരെയാണ് നടക്കുക. എന്നാൽ 80 സീരീസിന്റെ സ്ഥാനത്ത് പുതിയ 90 സീരീസ് വന്നെങ്കിലും നാർസോ 80 സീരീസിൽ ഉണ്ടായിരുന്ന പ്രോ മോഡലിന് പകരക്കാരൻ എത്തിയിട്ടില്ല.

ഈ വർഷം ഏപ്രിലിലാണ് റിയൽമി നാർസോ 80 സീരീസ് അ‌വതരിപ്പിച്ചത്. അ‌തിൽ നാർസോ 80 പ്രോ 5G, നാർസോ 80x 5G എന്നിങ്ങനെ രണ്ട് മോഡലുകളാണ് എത്തിയത്. ഇതിൽ ടോപ് മോഡൽ പ്രോ തന്നെ! ഇപ്പോൾ അ‌വതരിപ്പിക്കപ്പെട്ട നാർസോ 90 സീരീസിൽ പ്രോ മോഡൽ എത്തിയിട്ടില്ല എന്നത് ശ്രദ്ധിക്കുക. പകരക്കാരനെ അ‌ന്വേഷിക്കാതെ റിയൽമി ആരാധകർക്ക് ഇപ്പോഴും നാർസോ 80 പ്രോ തന്നെ സ്വന്തമാക്കാവുന്നതാണ്.

പൂക്കുറ്റി പോലെ ചാർജ് കേറും;  റിയൽമി പ്രോ 5G ഫോണിന് ഡിസ്കൗണ്ട്

റിയൽമി നാർസോ 80 പ്രോ 5ജിക്ക് ഇപ്പോൾ ആമസോണിലും റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റിലും വ്യത്യസ്ത ഡിസ്കൗണ്ടുകൾ ലഭ്യമാണ്. ഏപ്രിലിൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്ന സമയത്ത് റിയൽമി നാർസോ 80 പ്രോയുടെ 8ജിബി+ 128ജിബി അ‌ടിസ്ഥാന വേരിയന്റിന് 19999 രൂപയും 8ജിബി+ 256ജിബി വേരിയന്റിന് 21,499 രൂപയും 12ജിബി + 256ജിബി വേരിയന്റിന് 23,499 രൂപയും ആയിരുന്നു വില.

ഇപ്പോഴും ലോഞ്ച് വിലയിൽ തന്നെയാണ് റിയൽമി നാർസോ 80 പ്രോ 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ലോഞ്ച് ചെയ്ത് ഏതാണ്ട് എട്ട് മാസത്തിനടുത്ത് പിന്നിടുന്നു, ഇപ്പോൾ ഈ ഫോൺ ലോഞ്ച് വിലയിൽ തന്നെ തുടരുന്നതിന്റെ ഒരു കാരണം സ്മാർട്ട്ഫോൺ വിലകൾ വർധിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. ഇവിടെ വില കുറഞ്ഞില്ല എന്ന് നിരാശപ്പെടുകയല്ല, വില കൂടിയില്ലല്ലോ എന്ന് ആശ്വസിക്കുകയാണ് വേണ്ടത്.

പൂക്കുറ്റി പോലെ ചാർജ് കേറും;  റിയൽമി പ്രോ 5G ഫോണിന് ഡിസ്കൗണ്ട്

റിയൽമി നാർസോ 80 പ്രോ 5ജിക്ക് റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ് ലഭ്യമായിരിക്കുന്നത്. അ‌തായത് 18999 രൂപ വിലയിലാണ് റിയൽമി വെബ്​സൈറ്റിൽ നിന്ന് ഈ ഫോൺ ഇപ്പോൾ വാങ്ങാനാകുക. എന്നാൽ ആമസോൺ കുറച്ചുകൂടി മികച്ച ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.

അ‌തായത്, 19,998 രൂപ വിലയിൽ ആണ് ആമസോൺ റിയൽമി നാർസോ 80 പ്രോ 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ഇതിന് 1499 രൂപ ബാങ്ക് ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിനാൽ 18,499 രൂപ വിലയിൽ ഈ ഫോൺ ആമസോണിൽ നിന്ന് സ്വന്തമാക്കാൻ സാധിക്കും.

മികച്ച ഫീച്ചറുകൾ സഹിതമാണ് റിയൽമി നാർസോ 80​ പ്രോ അ‌വതരിപ്പിച്ചിട്ടുള്ളത്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ ആണ് ഈ മോഡലിന്റെ കരുത്ത്. വലിയ ബാറ്ററി ശേഷിയും അ‌തിവേഗ ചാർജിങ്ങും ഇതിൽ റിയൽമി നൽകിയിരിക്കുന്നു. 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററിയാണ് ഇതിൽ ഉള്ളത്.

പൂക്കുറ്റി പോലെ ചാർജ് കേറും;  റിയൽമി പ്രോ 5G ഫോണിന് ഡിസ്കൗണ്ട്

1/1.95 ഇഞ്ച് IMX882 സോണി സെൻസർ ഉള്ള 50MP മെയിൻ ക്യാമറ (OIS, f/1.88 അപ്പേർച്ചർ), 2MP മോണോക്രോം ക്യാമറ (f/2.4 അപ്പേർച്ചർ) എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കായി f/2.4 അപ്പേർച്ചറുള്ള 16MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് ഫുൾ HD+ AMOLED സ്ക്രീൻ സഹിതമാണ് ഇത് അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

മാലി-G615 MC2 ജിപിയു, 8GB LPDDR4X റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ്, 6050mm² VC കൂളിംഗ് സിസ്റ്റം, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H), IP66+IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C എന്നിവയും ഇതിലുണ്ട്. സ്പീഡ് സിൽവർ, റേസിംഗ് ഗ്രീൻ, നിട്രോ ഓറഞ്ച് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
The Realme Narzo 80 Pro 5G with 80W SuperVOOC fast charging support is available at a discount. The bank discount is available at Rs 1000 on the Realme website and Rs 1499 on Amazon. The original price of the Realme Narzo 80 Pro is Rs 19,999 for the 8GB + 128GB base variant, Rs 21,499 for the 8GB + 256GB variant, and Rs 23,499 for the 12GB + 256GB variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X