ഈ വിലയ്ക്ക് 6000mAh ബാറ്ററി അടക്കം ഇത്രയും കിട്ടുന്നത് വല്യകാര്യം! ഈ റിയൽമി 5G ഫോണിന്റെ വില കുറച്ചു
10000 രൂപയിൽ താഴെ വിലയിൽ ലോഞ്ച് ചെയ്യപ്പെട്ട 5ജി സ്മാർട്ട്ഫോണുകൾ വാങ്ങുന്നതിനെക്കാൾ മികച്ച ഒരു നീക്കമാണ് ഉയർന്ന വിലയിൽ ലോഞ്ച് ചെയ്യപ്പെട്ട ശേഷം വില പതിനായിരം രൂപയിലേക്ക് കുറയുന്ന സ്മാർട്ട്ഫോണുകൾ വാങ്ങുക എന്നത്. കാരണം അവിടെ കുറച്ചുകൂടി മെച്ചപ്പെട്ട ഫീച്ചറുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം ഉണ്ട്. ഇത്തരത്തിൽ ഒരു ഡീലിന് താൽപര്യമുള്ളവർക്ക് പരിഗണിക്കാൻ ഒരു റിയൽമി 5ജി ഫോൺ ഇപ്പോൾ കുറഞ്ഞ വിലയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട റിയൽമി നാർസോ 80x 5ജി (realme NARZO 80x 5G) ആണ് ആ സ്മാർട്ട്ഫോൺ.
ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്ന സമയത്ത് റിയൽമി നാർസോ 80x 5Gയുടെ 6ജിബി+ 128ജിബി അടിസ്ഥാന വേരിയന്റിന് 13,999 രൂപയും 8ജിബി+ 128ജിബി വേരിയന്റിന് 14,999 രൂപയും ആയിരുന്നു വില. എന്നാലിപ്പോൾ ഈ മോഡലിന് വില കുറഞ്ഞിരിക്കുന്നു. റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇവ യഥാക്രമം 11,499 രൂപ, 12999 രൂപ എന്നീ വിലകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അതായത് അടിസ്ഥാന മോഡലിന് 2500 രൂപയും ടോപ് മോഡലിന് 2000 രൂപയും വില കുറഞ്ഞിരിക്കുന്നു. ഇത് കൂടാതെ അടിസ്ഥാന മോഡലിന് 500 രൂപ കൂപ്പൺ ഡിസ്കൗണ്ടും ടോപ് മോഡലിന് 1000 രൂപ കൂപ്പൺ ഡിസ്കൗണ്ടും റിയൽമി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ ഇവ 10999 രൂപ, 11999 രൂപ വിലകളിൽ വാങ്ങാനാകും.
റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ അതേ വിലയിൽ തന്നെയാണ് ആമസോണും ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഓഫറുകളിൽ വ്യത്യാസമുണ്ട്. അതായത് 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകുന്നതിനാൽ അടിസ്ഥാന മോഡൽ 10499 രൂപ വിലയിൽ സ്വന്തമാക്കാൻ അവസരമുണ്ട്. 10000 രൂപ ബജറ്റിൽ ഒരു 5ജി ഫോൺ തേടുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

ഉയർന്ന വിലയുടെ ഫോൺ ആയതിനാൽ മുടക്കുന്ന തുകയ്ക്ക് തക്ക മൂല്യം ഉപയോക്താവിന് തിരിച്ച് പ്രതീക്ഷിക്കാം. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.5GHz + 6x കോർടെക്സ്-A55 @ 2GHz) ആണ് റിയൽമി നാർസോ 80x 5G യുടെ കരുത്ത്.
120Hz വരെ ഡൈനാമിക് റിഫ്രഷ് റേറ്റുള്ള 6.72 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ ആണ് ഇതിലുള്ളത്. 240Hz ടച്ച് സാമ്പിൾ റേറ്റ്, 680 nits പീക്ക് ബ്രൈറ്റ്നസ് എന്നിവയും ഇതിനുണ്ട്. ആം മാലി-G57 MC2 GPU, 6GB / 8GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ലഭിക്കും.
50MP മെയിൻ ക്യാമറ (OMNIVISION OV50D സെൻസർ, f/1.8 അപ്പേർച്ചർ), 2MP പോർട്രെയിറ്റ് ക്യാമറ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ്, ഫ്രണ്ടിൽ f/45 അപ്പേർച്ചറുള്ള 16MP ക്യാമറ, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H), IP68+IP69 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) എന്നിവയും ഇതിലുണ്ട്.

45W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി, 5G SA / NSA (n1/3/5/8/28B/40/41/77/78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0-ൽ ആണ് പ്രവർത്തനം. ഡീപ് ഓഷ്യൻ, സൺലിറ്റ് ഗോൾഡ് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.


Click it and Unblock the Notifications








