അത് സാംപിൾ, ഇതല്ലേ മെയിൻ; റിയൽമി നാർസോ 90 5G വിൽപ്പനയ്ക്ക് എത്തി
റിയൽമി കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ അവതരിപ്പിച്ച റിയൽമി നാർസോ 90 സീരീസിലെ രണ്ടാമത്തെ മോഡൽ ഇന്ന് മുതൽ ഇന്ത്യയിൽ ആദ്യ വിൽപ്പന ആരംഭിക്കുന്നു. ഈ സീരീസിൽ ആകെ രണ്ട് മോഡലുകളാണ് ഉണ്ടായിരുന്നത്. റിയൽമി നാർസോ 90x 5ജി (realme NARZO 90x 5G), റിയൽമി നാർസോ 90 5ജി (realme NARZO 90 5G) എന്നിവയായിരുന്നു അവ. ഇതിൽ ബജറ്റ് ഓപ്ഷനായ നാർസോ 90x 5ജി ഡിസംബർ 23 മുതൽ വിൽപ്പന ആരംഭിച്ചിരുന്നു. ഇന്ന് മുതൽ (ഡിസംബർ 24) റിയൽമി നാർസോ 90 5ജിയും ഇന്ത്യയിൽ വാങ്ങാനാകും.
ആമസോൺ, റിയൽമി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴിയാണ് ഇന്ന് മുതൽ റിയൽമി നാർസോ 90 5G വാങ്ങാൻ ലഭ്യമാകുക. എന്നാൽ ഇപ്പോൾ നടക്കുന്നത് ഫസ്റ്റ് സെയിൽ ആണ്, ഇത് 24 മുതൽ 26 വരെയുള്ള പരിമിതമായ സമയത്തേക്ക് മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്.

ഇന്ത്യയിൽ റിയൽമി നാർസോ 90 5ജി 6GB + 128GB അടിസ്ഥാന വേരിയന്റ് 16,999 രൂപ വിലയിൽ എത്തിയിരിക്കുന്നു. ഇതിന്റെ 8GB+128GB വേരിയന്റിന് 18,499 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ ഈ വേരിയന്റുകൾ യഥാക്രമം 15,999 രൂപ, 17499 രൂപ വിലകളിൽ വാങ്ങാനാകും.
പ്രധാന ഫീച്ചറുകൾ
ഇപ്പോൾ ഇറങ്ങിയ റിയൽമി നാർസോ 90 സീരീസ് ഫോണുകളിൽ ഏറ്റവും മികച്ച മോഡൽ നാർസോ 90 5ജി ആണ്. ഒക്ടോ കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 മാക്സ് 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.5GHz 6x കോർടെക്സ്-A55 @ 2GHz) ആണ് നാർസോ 90 5ജിയുടെ കരുത്ത്.

120Hz റിഫ്രഷ് റേറ്റുള്ള 6.57-ഇഞ്ച് (2372 x 1080 പിക്സലുകൾ) FHD+ AMOLED സ്ക്രീൻ, 1400 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 2160Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, DT ഗ്ലാസ് പ്രൊട്ടക്ഷൻ എന്നീ ഫീച്ചറുകൾ സഹിതമാണ് നാർസോ 90 5ജിയിലെ ഡിസ്പ്ലേ എത്തിയിട്ടുള്ളത്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി നാർസോ 90 5ജിയിൽ ഉള്ളത്. അതിൽ 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ ( f/2.2 അപ്പേർച്ചർ) എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ f/2.4 അപ്പേർച്ചറുള്ള 50MP സെൽഫി ക്യാമറയും ഉണ്ട്.
ആം മാലി-G57 MC2 ജിപിയു, 6GB / 8GB LPDDR4X റാം, 128GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും നാർസോ 90 5ജിയിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0-ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

60W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. കൂടാതെ ബൈപാസ് ചാർജിങ്, റിവേഴ്സ് ചാർജിങ് പിന്തുണയുമുണ്ട്. ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സെൻസർ, IP66+ IP68+ IP69 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/ NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 158.36×75.19×7.79 മിമി വലിപ്പവും 181 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.


Click it and Unblock the Notifications








