Home
Mobile

7000mAh ബാറ്ററി, 6 വർഷത്തെ ബാറ്ററി ഹെൽത്ത് ഗ്യാരണ്ടി; റിയൽമി നാർസോ 90 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

റിയൽമി ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിക്ക് 15000 രൂപയിൽ താഴെ വിലയിലും 20000 രൂപയിൽ താഴെ വിലയിലും ഓരോ പുതിയ സ്മാർട്ട്ഫോണുകൾ സംഭാവന ചെയ്തിരിക്കുന്നു. റിയൽമി നാർമസാ 80 സീരീസിന്റെ പിൻഗാമിയായി പുതിയ റിയൽമി നാർസോ 90 സീരീസ് ഇന്ത്യയിൽ ഇന്ന് ലോഞ്ച് ചെയ്തു. റിയൽമി നാർസോ 90x 5ജി (realme NARZO 90x 5G), റിയൽമി നാർസോ 90x 5ജി (realme NARZO 90 5G) എന്നിവയാണ് ഈ സീരീസിൽ എത്തിയിരിക്കുന്നത്. ഇതിൽ കൂടുതൽ മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നത് നാർസോ 90 5ജി ആണ്.

മീഡിയടെക് ഡൈമെൻസിറ്റി 6400 മാക്‌സ് 5G ചിപ്‌സെറ്റ് ആണ് നാർസോ 90 5ജിയുടെ കരുത്ത്. തെർമൽ ഗ്രാഫൈറ്റ് സഹിതമുള്ള വലിയ 6050mm² എയർഫ്ലോ VC കൂളിംഗ് സിസ്റ്റവും ഇതിലുണ്ട്. 1200-ലധികം ചാർജ് സൈക്കിളുകൾ വാഗ്ദാനം ചെയ്യുന്ന 6 വർഷത്തെ ബാറ്ററി ഹെൽത്ത് ഗ്യാരണ്ടിയും ഈ റിയൽമി ഫോണിന്റെ പ്രത്യേകതയാണ്. 60W ഫാസ്റ്റ് ചാർജിങ്, 10W റിവേഴ്‌സ് ചാർജിങ്, ബൈപാസ് ചാർജിങ് ഫീച്ചറുകൾ സഹിതം 7000mAh ബാറ്ററിയും ഇതിലുണ്ട്.

7000mAh ബാറ്ററിയുമായി റിയൽമി നാർസോ 90 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

റിയൽമി നാർസോ 90 5ജിയുടെ പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റുള്ള 6.57-ഇഞ്ച് (2372 x 1080 പിക്സലുകൾ) FHD+ AMOLED ഡിസ്പ്ലേ, 1400 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 2160Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, DT ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ഒക്ടോ കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 മാക്സ് 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.5GHz 6x കോർടെക്സ്-A55 @ 2GHz) ആണ് നാർസോ 90 5ജിയുടെ കരുത്ത്. ആം മാലി-G57 MC2 ജിപിയു, 6GB / 8GB LPDDR4X റാം, 128GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.

7000mAh ബാറ്ററിയുമായി റിയൽമി നാർസോ 90 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ ( f/2.2 അപ്പേർച്ചർ) എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.4 അപ്പേർച്ചറുള്ള 50MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0-ൽ ആണ് പ്രവർത്തനം. 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66 + IP68 + IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) എന്നീ ഫീച്ചറുകളും നാർസോ 90 5ജിയിലുണ്ട്.

5G SA/ NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.5GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C 2.0, 60W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി, ബൈപാസ് ചാർജിങ്, റിവേഴ്സ് ചാർജിങ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 158.36×75.19×7.79 മിമി വലിപ്പവും 181 ഗ്രാം ഭാരവും ഇതിനുണ്ട്.

7000mAh ബാറ്ററിയുമായി റിയൽമി നാർസോ 90 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

വിലയും ലഭ്യതയും

റിയൽമി നാർസോ 90 5ജിയുടെ 6GB+128GB അ‌ടിസ്ഥാന വേരിയന്റിന് 16,999 രൂപയും 8GB+128GB വേരിയന്റിന് 18,499 രൂപയും ആണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ യഥാക്രമം 15,999 രൂപ, 17499 രൂപ വിലകളിൽ ഇവ വാങ്ങാനാകും. ഇതിന്റെ ആദ്യ വിൽപ്പന ഡിസംബർ 14 മുതൽ 26 വരെ നടക്കും. ആമസോൺ, റിയൽമി വെബ്​സൈറ്റ് എന്നിവ വഴിയാണ് ഇത് ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
The Realme Narzo 90 5G powered by the Dimensity 6400 Max has been launched in India. Its 6GB+128GB variant is priced at Rs 16,999 and the 8GB+128GB variant is priced at Rs 18,499. With a bank discount of Rs 1000 as part of the launch offer, these can be purchased at prices of Rs 15,999 and Rs 17,499 respectively. Its first sale will take place from December 14 to 26. It will be available via Amazon and Realme website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X