ആളെ പൊട്ടനാക്കുന്ന വില! കൊള്ളാവുന്ന ഫോൺ: ഇപ്പോൾ 14999 രൂപ, ഡിസ്കൗണ്ട് വില 15999 രൂപ; ഏത് മോഡൽ
ആമസോണിൽ ജനുവരി 16 മുതൽ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026 നടക്കാൻ പോവുകയാണ്. ഈ ഓഫർ സെയിലിൽ വിവിധ സ്മാർട്ട്ഫോണുകൾക്ക് ലഭ്യമാകുന്ന ഡിസ്കൗണ്ട് കമ്പനി വെളിപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ അക്കൂട്ടത്തിൽ ചില മോഡലുകളുടെ ഡീലുകൾ കണ്ടാൽ അവ ഓഫർ സെയിലിൽ വാങ്ങുന്നതിനെക്കാൾ ലാഭം ഇപ്പോൾ വാങ്ങുന്നതാണ് എന്ന് തോന്നിപ്പോകും. അത്തരത്തിൽ വരാൻ പോകുന്ന ഡിസ്കൗണ്ട് സെയിലിനെക്കാൾ വിലക്കുറവിൽ ഇപ്പോൾ ലഭ്യമായിട്ടുള്ള ഒരു സ്മാർട്ട്ഫോൺ ആണ് റിയൽമി നാർസോ 90 5ജി (realme narzo 90 5G).
കഴിഞ്ഞ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോൺ ആണ് റിയൽമി നാർസോ 90 5ജി. ഇതിന്റെ 6GB+128GB വേരിയന്റിന് 16,999 രൂപയും 8GB+128GB വേരിയന്റിന് 18,499 രൂപയും ആണ് യഥാർഥ വില. ഇപ്പോൾ ആമസോൺ തങ്ങളുടെ ഓഫർ സെയിൽ ഡിസ്കൗണ്ടുകൾ വിവരിച്ചിരിക്കുന്ന കൂട്ടത്തിൽ പറഞ്ഞിരിക്കുന്നത് ഈ റിയൽമി ഫോൺ ഓഫർ സെയിലിൽ 15999 രൂപ വിലയിൽ വാങ്ങാനാകുമെന്നാണ്.

ഫോണിന്റെ ലോഞ്ച് വിലയും ആമസോൺ പറഞ്ഞിരിക്കുന്ന ഡിസ്കൗണ്ട് വിലയും നോക്കിയാൽ 1000 രൂപ വിലക്കുറവിൽ ഈ ഫോൺ ഓഫർ സെയിലിൽ ലഭ്യമാകും എന്ന് തോന്നും. എന്നാൽ ട്വിസ്റ്റ് എന്തെന്നാൽ ഇപ്പോൾ 14999 രൂപ വിലയിൽ ഈ ഫോൺ വാങ്ങാൻ ആമസോണിൽ തന്നെ അവസരം ഉണ്ട് എന്നതാണ്.
അതായത് നിലവിൽ ആമസോണിൽ 16,999 രൂപ വിലയിലാണ് ഈ സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഒപ്പം 1000 രൂപ കൂപ്പൺ ഡിസ്കൗണ്ടും 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ ഫോൺ 14999 രൂപയ്ക്ക് കിട്ടും. മറ്റൊരുകാര്യം എന്തെന്നാൽ റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇത് ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 15999 രൂപ വിലയിൽ ആണ് ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

1000 രൂപ കൂപ്പൺ ഡിസ്കൗണ്ട് റിയൽമി വെബ്സൈറ്റിലും ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 14999 രൂപ വിലയിൽ റിയൽമി വെബ്സൈറ്റിൽ നിന്നും ഈ ഫോൺ സ്വന്തമാക്കാം. എന്നാൽ ആമസോണിന്റെ ടീസർ പറയുന്നത് ഈ ഫോൺ ഡിസ്കൗണ്ട് സെയിൽ സമയത്ത് 15999 രൂപ വിലയിൽ നൽകാമെന്നാണ്. ഇത് ആളുകളെ പൊട്ടന്മാരാക്കുന്ന വിലയാണ് എന്ന് ആർക്കെങ്കിലും തോന്നിയാൽ കുറ്റംപറയാനാകില്ല.
ഇവിടെ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്, ഡിസ്കൗണ്ട് സെയിലിൽ ഡിസ്കൗണ്ട് കാണിക്കാൻ അധികം വൈകാതെ തന്നെ ഈ ഫോണിന്റെ നിലവിലുള്ള ഡിസ്കൗണ്ടുകൾ പിൻവലിക്കപ്പെടും എന്നതാണ് അത്. ഓഫർ സെയിൽ സമയത്ത് മിക്കവാറും 16999 രൂപ വിലയിലാകും റിയൽമി നാർസോ 90 ആമസോണിലും ഔദ്യോഗിക വെബ്സൈറ്റിലും കാണപ്പെടുക. ശേഷം കൂപ്പൺ ഡിസ്കൗണ്ട് അല്ലെങ്കിൽ ബാങ്ക് ഡിസ്കൗണ്ട് സഹിതം 15999 രൂപയ്ക്ക് വാങ്ങാം എന്ന ഡീൽ ആകും മുന്നോട്ട് വയ്ക്കപ്പെടുക.
വരാൻ പോകുന്ന ഡിസ്കൗണ്ട് സെയിലിൽ റിയൽമി നാർസോ 90 5ജിയാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതുവരെ കാത്തിരിക്കാതെ ഇപ്പോൾത്തന്നെ മികച്ച ഡിസ്കൗണ്ടിൽ ഇത് വാങ്ങുന്നതാണ് ഉചിതം. ഇപ്പോഴുള്ള ഡിസ്കൗണ്ടുകൾ ഏത് സമയം വേണമെങ്കിലും പിൻവലിക്കപ്പെടാൻ സാധ്യതയുണ്ട്. 15000 രൂപയിൽ താഴെ വിലയിൽ മികച്ച ഒരു ഓപ്ഷൻ തന്നെയാണ് ഇത്.

പ്രധാന ഫീച്ചറുകൾ
ഒക്ടോ കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 മാക്സ് 6nm പ്രോസസർ, 50MP മെയിൻ ക്യാമറ, 2MP ഡെപ്ത് സെൻസർ, 50MP ഫ്രണ്ട് ക്യാമറ, 6.57-ഇഞ്ച് (2372 x 1080 പിക്സലുകൾ) FHD+ AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1400 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 2160Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, DT ഗ്ലാസ് പ്രൊട്ടക്ഷൻ.
ആം മാലി-G57 MC2 ജിപിയു, 6GB / 8GB LPDDR4X റാം, 128GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, IP66 + IP68 + IP69 റേറ്റിങ്.
ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), റിയൽമി UI 6.0 (3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും), 5G SA/ NSA, ഡ്യുവൽ 4G VoLTE, 60W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി, ബൈപാസ് ചാർജിങ്, റിവേഴ്സ് ചാർജിങ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 158.36×75.19×7.79 മിമി വലിപ്പവും 181 ഗ്രാം ഭാരവും ഇതിനുണ്ട്.


Click it and Unblock the Notifications








