Home
Mobile

ഡിസ്കൗണ്ട് മാറി; 7000mAh ബാറ്ററിയുള്ള റിയൽമി നാർസോ 90 5Gയുടെ പുതിയ വില 15400 രൂപ

റിയൽമി നാർസോ സീരീസിൽ അ‌ടുത്തിടെ ഇറങ്ങിയതിൽ മികച്ച മോഡലുകളിലൊന്നായ റിയൽമി നാർസോ 90 5ജിയുടെ (realme NARZO 90 5G) ഡിസ്കൗണ്ടുകളിൽ ചെറിയ മാറ്റങ്ങൾ വന്നിരിക്കുന്നു. റിയൽമി നാർസോ 90 5ജി 6GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 16,999 രൂപയും 8GB+128GB വേരിയന്റിന് 18,499 രൂപയുമായിരുന്നു ലോഞ്ച് വില. ​ഇപ്പോൾ ഇത് ലോഞ്ച് ഓഫർ സഹിതം ലഭ്യമായിരുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ആമസോണിൽ വാങ്ങാൻ ലഭ്യമാണ്. അ‌തിനായി കൂപ്പൺ ഡിസ്കൗണ്ടും ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിരിക്കുന്നു. രണ്ടും പ്രയോജനപ്പെടുത്തിയാൽ ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ ഇത് സ്വന്തമാക്കാം.

നിലവിൽ ആമസോണിൽ 16999 രൂപ പ്രാരംഭ വിലയിലാണ് റിയൽമി നാർസോ 90 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് 750 രൂപ കൂപ്പൺ ഡിസ്കൗണ്ടും 849 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. ഇവ പ്രയോജനപ്പെടുത്തിയാൽ 1599 രൂപ വിലക്കുറവ് കിട്ടും. റിയൽമിയുടെ ഔ​ദ്യോഗിക വെബ്​സൈറ്റിൽ ലഭ്യമായതിനെക്കാൾ മികച്ച ഡീൽ ഈ ഫോണിന് ലഭ്യമായിരിക്കുന്നത് ഇപ്പോൾ ആമസോണിൽ ആണ്.

7000mAh ബാറ്ററിയുള്ള റിയൽമി നാർസോ 90 5Gയുടെ പുതിയ വില 15400 രൂപ
Also Read

റിയൽമി നാർസോ 90x 5ജി മോഡലിന് ഒപ്പമാണ് റിയൽമി നാർസോ 90 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. അ‌ടുത്തിടെ നാർസോ 90x 5ജിക്ക് വില കൂട്ടിയെങ്കിലും ആമസോണിൽ ഇപ്പോൾ ലോഞ്ച് വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. വിലയും ഫീച്ചറുകളും കണക്കിലെടുക്കുമ്പോൾ നാർസോ 90x 5ജി വാങ്ങുന്നതിനെക്കാൾ നല്ലത് നാർസോ 90 5ജി തന്നെയാണ്.

തെർമൽ ഗ്രാഫൈറ്റ് സഹിതമുള്ള വലിയ 6050mm² എയർഫ്ലോ VC കൂളിംഗ് സിസ്റ്റം റിയൽമി നാർസോ 90 5ജിയിലുണ്ട്. 1200-ലധികം ചാർജ് സൈക്കിളുകൾ വാഗ്ദാനം ചെയ്യുന്ന 6 വർഷത്തെ ബാറ്ററി ഹെൽത്ത് ഗ്യാരണ്ടിയും ഈ റിയൽമി ഫോണിന്റെ പ്രത്യേകതയാണ്. സിൽവർ, ബ്ലാക്ക്, ഗോൾഡ് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വാങ്ങാൻ ലഭ്യമായിട്ടുള്ളത്.

7000mAh ബാറ്ററിയുള്ള റിയൽമി നാർസോ 90 5Gയുടെ പുതിയ വില 15400 രൂപ
Also Read

റിയൽമി നാർസോ 90 5ജി: പ്രധാന ഫീച്ചറുകൾ

ഒക്ടോ കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 മാക്സ് 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.5GHz 6x കോർടെക്സ്-A55 @ 2GHz) ആണ് നാർസോ 90 5ജിയുടെ കരുത്ത്. 60W ഫാസ്റ്റ് ചാർജിങ്, 10W റിവേഴ്‌സ് ചാർജിങ്, ബൈപാസ് ചാർജിങ് ഫീച്ചറുകൾ സഹിതം 7000mAh ബാറ്ററി ഈ ഫോണിന്റെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്.

120Hz റിഫ്രഷ് റേറ്റുള്ള 6.57-ഇഞ്ച് (2372 x 1080 പിക്സലുകൾ) FHD+ AMOLED സ്ക്രീൻ, 1400 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 2160Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, DT ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ ( f/2.2 അപ്പേർച്ചർ) എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 50MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ആം മാലി-G57 MC2 ജിപിയു, 6GB / 8GB LPDDR4X റാം, 128GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും നാർസോ 90 5ജി വാഗ്ദാനം ചെയ്യുന്നു.

Also Read
7000mAh ബാറ്ററിയുള്ള റിയൽമി നാർസോ 90 5Gയുടെ പുതിയ വില 15400 രൂപ

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0-ൽ ആണ് പ്രവർത്തനം. 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. IP66 + IP68 + IP69 റേറ്റിങ്, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/ NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
Realme Narzo 90 5G is now available on Amazon with a new coupon and bank discounts. The launch price of the Realme Narzo 90 5G 6GB + 128GB base variant was Rs 16,999 and the 8GB + 128GB variant was Rs 18,499. It is now listed on Amazon at the original price. A coupon discount of Rs 750 is available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X