Home
Mobile

രണ്ട് ദിവസം നിൽക്കുന്ന 7000mAh ബാറ്ററി സഹിതം, റിയൽമി നാർസോ 90x 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ശക്തമായ സാന്നിധ്യമായ റിയൽമി തങ്ങളുടെ നാർസോ സീരീസിൽ പുതിയ ഫോണുകൾ ലോഞ്ച് ചെയ്തു. നാർസോ 80 സീരീസിന്റെ പിൻഗാമിയായി നാർസോ 90 സീരീസ് ആണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. റിയൽമി നാർസോ 90x 5ജി (realme NARZO 90x 5G), റിയൽമി നാർസോ 90x 5ജി (realme NARZO 90 5G) എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോൺ മോഡലുകൾ ഈ സീരീസിന്റെ ഭാഗമായി ഇന്ത്യയിൽ എത്തിയിരിക്കുന്നു. ഇതിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന മോഡൽ നാ​ർസോ 90x 5ജിയാണ്.

മീഡിയടെക് ഡൈമൻസിറ്റി 6300 പ്രോസസർ കരുത്തിലാണ് നാർസോ 90x 5ജി എത്തിയിരിക്കുന്നത്. ഇതിനൊപ്പം VC കൂളിംഗ്, 8GB വരെ റാം + 10GB വരെ ഡൈനാമിക് റാം എന്നിവ അ‌ടക്കം നിരവധി മറ്റ് ഫീച്ചറുകളും അ‌ണിനിരക്കുന്നു. 2 ദിവസത്തെ ഉപയോഗം വാഗ്‌ദാനം ചെയ്യുന്ന 7000mAh ബാറ്ററി ആണ് ഈ ബജറ്റ് റിയൽമി 5ജി ഫോണിന്റെ പ്രധാന സവിശേഷത.

2 ദിവസം നിൽക്കുന്ന 7000mAh ബാറ്ററി സഹിതം, റിയൽമി നാർസോ 90x 5G എത്തി

പ്രധാന ഫീച്ചറുകൾ

6.8- ഇഞ്ച് (1570×720 പിക്‌സൽസ്) HD+ IPS LCD സ്‌ക്രീൻ, 144Hz റിഫ്രഷ് റേറ്റ്, 180Hz വരെ ടച്ച് സാംപ്ലിംഗ് നിരക്ക്, 1200 nits വരെ പീക്ക് തെളിച്ചം, DT-Star D+ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ റിയൽമി നാർസോ 90x 5ജിയിലുണ്ട്.

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm (2x Cortex-A76 @ 2.4GHz 6x Cortex-A55 @ 2GHz) പ്രൊസസർ ആണ് ഈ ​ബജറ്റ് 5ജി ഫോണിന്റെ കരുത്ത്. ആം മാലി-G57 MC2 ജിപിയു, 6GB / 8GB LPDDR4X റാം, 128GB (eMMC5.1) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.

2 ദിവസം നിൽക്കുന്ന 7000mAh ബാറ്ററി സഹിതം, റിയൽമി നാർസോ 90x 5G എത്തി

1/1.95″ സോണി IMX852 സെൻസർ ഉള്ള 50MP മെയിൻ ക്യാമറ ( f/1.8 അപ്പേർച്ചർ), LED ഫ്ലാഷ്, 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് സഹിതമുള്ള റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ), 1080p 30fps വരെ വീഡിയോ റെക്കോർഡിംഗ് ഫീച്ചറും നാർസോ 90x 5ജിയിലുണ്ട്.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0 -ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിൻ്റ് സെൻസർ, 1115 അൾട്രാ-ലീനിയർ ബോട്ടം പോർട്ടഡ് സ്പീക്കർ, 400% അൾട്രാ വോളിയം ഓഡിയോ, IP65 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H സർട്ടിഫിക്കേഷൻ) എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+നാനോ /മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLOoNASS, GSSal USB-ype, 2 ദിവസത്തെ ഉപയോഗം വാഗ്‌ദാനം ചെയ്യുന്ന 7000mAh ബാറ്ററി, 60W ഫാസ്റ്റ് ചാർജിങ്, 6.5W റിവേഴ്സ് വയർഡ് ചാർജിങ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 166.07×77.93×8.28mm വലിപ്പവും 212 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

2 ദിവസം നിൽക്കുന്ന 7000mAh ബാറ്ററി സഹിതം, റിയൽമി നാർസോ 90x 5G എത്തി

വിലയും ലഭ്യതയും

റിയൽമി നാർസോ 90x 5ജിയുടെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 13,999 രൂപയും 8GB + 128GB വേരിയന്റിന് 15,499 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകുന്നതിനാൽ ഇവ യഥാക്രമം 11999 രൂപ, 13499 രൂപ വിലകളിൽ വാങ്ങാനാകും. ഡിസംബർ 23 മുതൽ ആമസോൺ, റിയൽമി വെബ്​സൈറ്റ് എന്നിവ വഴി വിൽപ്പന ആരംഭിക്കും.

More from GizBot

Best Mobiles in India

English summary
Realme Narzo 90x 5G launched in India with 7000mAh battery. It is priced at Rs 13,999 for the 6GB + 128GB variant and Rs 15,499 for the 8GB + 128GB variant. With a bank discount of Rs 2,000 available as part of the launch offer, these can be bought for Rs 11,999 and Rs 13,499 respectively. The sale will start from December 23 through Amazon and Realme website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X