ഇങ്ങനെയും വാലന്റൈൻസ് ഡേ കളറാക്കാം! റിയൽമി നാർസോ 90x 5G പുത്തൻ വേരിയന്റ് ഫെബ്രുവരി 14ന് എത്തും
ആറ്റുനോറ്റിരുന്ന് ഒരു സ്മാട്ട്ഫോൺ വാങ്ങാൻ പോകുമ്പോൾ പ്രിയപ്പെട്ട കളർ കിട്ടിയില്ലെങ്കിൽ അത് പലരെയും നിരാശരാക്കാറുണ്ട്. എന്നാൽ മെറൂൺ റെഡ് ഇഷ്ടപ്പെടുന്നവർ ഇനി റിയൽമി നാർസോ 90x 5ജി (realme NARZO 90x 5G) വാങ്ങാൻ പോയാൽ അത്തരത്തിൽ നിരാശരാകേണ്ടിവരില്ല. കാരണം വാലന്റൈൻസ് സ്പെഷൽ എന്ന നിലയിൽ ഫെബ്രുവരി 14 മുതൽ റിയൽമി നാർസോ 90x 5ജി മെറൂൺ റെഡ് (Maroon Red) വേരിയന്റ് വിൽപ്പന ആരംഭിക്കുമെന്ന് ആമസോൺ അറിയിച്ചിരിക്കുന്നു. ആമസോണിൽ മാത്രമല്ല, റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഈ പുതിയ കളർ വേരിയന്റ് ലഭ്യമാകും.
റിയൽമി നാർസോ 90 സീരീസ് രണ്ട് മാസം മുമ്പാണ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. റിയൽമി നാർസോ 90x 5ജി, റിയൽമി നാർസോ 90 5ജി എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോൺ മോഡലുകൾ ആണ് ഈ സീരീസിൽ ഉണ്ടായിരുന്നത്. ഇതിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഓപ്ഷനാണ് റിയൽമി നാർസോ 90x 5ജി.

ലോഞ്ച് ചെയ്യുമ്പോൾ ഫ്ലാഷ് ബ്ലൂ, നിട്രോ ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ മാത്രമാണ് റിയൽമി നാർസോ 90x 5ജി ലഭ്യമായിരുന്നത്. എന്നാൽ നാളെ മുതൽ പുതിയ മെറൂൺ റെഡ് കളറിലും ഈ ഫോൺ വാങ്ങാനാകും. പുതിയ കളർ വേരിയന്റിൽ എത്തുന്നു എന്നതിനപ്പുറം ഇതിന്റെ വിലയിലും ഫീച്ചറുകളിലും മറ്റ് മാറ്റങ്ങളൊന്നും വന്നിട്ടില്ല.
റിയൽമി നാർസോ 90x 5ജിയുടെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 13,999 രൂപയും 8GB + 128GB വേരിയന്റിന് 15,499 രൂപയുമാണ് വില. നിലവിൽ ഇതേ വിലയിൽ തന്നെയാണ് ആമസോണിലും റിയൽമി സ്റ്റോറിലും ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ലോഞ്ച് സമയത്ത് ഇതിന് 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായിരുന്നു.

അതിനാൽ വിൽപ്പന ആരംഭിച്ച സമയത്ത് 11999 രൂപ പ്രാരംഭ വിലയിൽ ഈ റിയൽമി ഫോൺ വാങ്ങാൻ സാധിച്ചിരുന്നു. എന്നാൽ നിലവിൽ റിയൽമി വെബ്സൈറ്റിൽ കാര്യമായ ബാങ്ക് ഡിസ്കൗണ്ട് ഇല്ല. ആമസോണിൽ 1000 രൂപ ഡിസ്കൗണ്ട് ഉണ്ടെങ്കിലും വില 12999 രൂപ എന്നത് വരെയേ കുറയൂ. വിൽപ്പന ആരംഭിക്കുന്നത് കണക്കിലെടുത്ത് ഫെബ്രുവരി 14ന് പ്രത്യേക ഡിസ്കൗണ്ട് ലഭ്യമാകുമോയെന്ന് ഇപ്പോൾ വ്യക്തമല്ല.
പ്രധാന ഫീച്ചറുകൾ
ബജറ്റ് വിലയ്ക്കുള്ളിൽ നിന്നുകൊണ്ട് തന്നെ നൽകാൻ കഴിയുന്ന മാന്യമായ നിരവധി മികച്ച ഫീച്ചറുകൾ ഈ റിയൽമി ഫോണിൽ കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm (2x Cortex-A76 @ 2.4GHz 6x Cortex-A55 @ 2GHz) പ്രൊസസർ ആണ് ഈ റിയൽമി നാർസോ സീരീസ് ഫോണിന്റെ കരുത്ത്.
60W ഫാസ്റ്റ് ചാർജിങ്, 6.5W റിവേഴ്സ് വയർഡ് ചാർജിങ് പിന്തുണകളോടെ 7000mAh ബാറ്ററി ഇതിലുണ്ട്. ഇത് 2 ദിവസം വരെ ചാർജ് നിൽക്കുമെന്ന് കമ്പനി പറയുന്നു. 6.8- ഇഞ്ച് (1570×720 പിക്‌സൽസ്) HD+ IPS LCD സ്‌ക്രീൻ, 144Hz റിഫ്രഷ് റേറ്റ്, 180Hz വരെ ടച്ച് സാംപ്ലിംഗ് നിരക്ക്, 1200 nits വരെ പീക്ക് തെളിച്ചം, DT-Star D+ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

1/1.95″ സോണി IMX852 സെൻസർ ഉള്ള 50MP മെയിൻ ക്യാമറ ( f/1.8 അപ്പേർച്ചർ), LED ഫ്ലാഷ്, 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് സഹിതമുള്ള റിയർ ക്യാമറ സജ്ജീകരണവും 8MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ, 1080p 30fps വരെ വീഡിയോ റെക്കോർഡിംഗ്) അടങ്ങുന്നതാണ് ഇതിലെ ക്യാമറ സജ്ജീകരണം.
ആം മാലി-G57 MC2 ജിപിയു, 6GB / 8GB LPDDR4X റാം, 128GB (eMMC5.1) സ്റ്റോറേജ്, സൈഡ് മൌണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, IP65 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H സർട്ടിഫിക്കേഷൻ), ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+നാനോ /മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0 -ൽ ആണ് പ്രവർത്തനം.


Click it and Unblock the Notifications








