ഐഫോണിന്റെ വില ഇടാൻ തോന്നാഞ്ഞത് ഭാഗ്യം! റിയൽമി നാർസോ 90X 5G വില കൂട്ടി, നാർസോ 90 5G ആണ് ലാഭം
ആമസോണിൽ ഫെബ്രുവരി 24 വരെ റിയൽമി നാർസോ സൂപ്പർ ഡേയ്സ് സെയിൽ നടക്കുകയാണ്. റിയൽമി നാർസോ സീരീസിലെ പുതിയ സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ട് വിലയിൽ ലഭ്യമാകും എന്നതാണ് ഈ ഓഫർ സെയിലിന്റെ പ്രത്യേകതയെങ്കിലും ചില ഡീലുകൾ ലാഭത്തെക്കാൾ നഷ്ടമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് റിയൽമി നാർസോ 90x 5ജിയുടെ ഇപ്പോഴത്തെ വില. രണ്ട് മാസം മുമ്പാണ് റിയൽമി നാർസോ 90 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അതിൽ റിയൽമി നാർസോ 90x 5ജി (realme NARZO 90x 5G), നാർസോ 90x 5ജി (realme NARZO 90 5G) എന്നീ മോഡലുകളാണ് ഉണ്ടായിരുന്നത്.
ബജറ്റ് വിലയിൽ വാങ്ങാവുന്ന 5ജി ഫോൺ എന്നതായിരുന്നു നാർസോ 90x 5ജിയുടെ പ്രത്യേകത, അതേസമയം നാർസോ 90 അൽപ്പം കൂടി ഉയർന്ന വിലയിൽ ലഭ്യമാകുന്ന ഒരു ടോപ് മോഡൽ ഓപ്ഷനായി എത്തി. എന്നാൽ ഇപ്പോൾ ഓഫർ സെയിലിൽ ലോഞ്ച് വിലയെക്കാൾ കൂടിയ വിലയിലാണ് റിയൽമി നാർസോ 90x 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്.

റിയൽമി നാർസോ 90x 5ജിയുടെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 13,999 രൂപയും 8GB + 128GB വേരിയന്റിന് 15,499 രൂപയുമായിരുന്നു ലോഞ്ച് വില. എന്നാലിപ്പോൾ അടിസ്ഥാന മോഡൽ 15499 രൂപ വിലയിലും ടോപ് മോഡൽ 16999 രൂപ വിലയിലുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് 1500 രൂപ വീതം ഇരു വേരിയന്റുകൾക്കും വില വർധിപ്പിച്ചിരിക്കുന്നു.
500 രൂപ കൂപ്പൺ ഡിസ്കൗണ്ടും 1500 രൂപ ബാങ്ക് ഡിസ്കൗണ്ടും പ്രയോജനപ്പെടുത്തിയാൽ 13499 രൂപ വിലയിൽ അടിസ്ഥാന മോഡൽ വാങ്ങാം എന്നതാണ് ഡീൽ. എന്നാൽ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് അത്ര മെച്ചപ്പെട്ട ഡീൽ ആണെന്ന് പറയാൻ കഴിയില്ല. ലോഞ്ച് ചെയ്ത സമയത്ത് ലോഞ്ച് ഓഫർ സഹിതം 11999 രൂപ വിലയിൽ ഈ ഫോൺ വാങ്ങാൻ ലഭ്യമായിരുന്നു എന്നത് ശ്രദ്ധേയമാണ്.

റിയൽമി നാർസോ 90X 5ജിയെക്കാൾ ഉയർന്ന മോഡലായ റിയൽമി നാർസോ 90 5ജിയുടെ 6GB+128GB അടിസ്ഥാന വേരിയന്റിന് 16,999 രൂപയും 8GB+128GB വേരിയന്റിന് 18,499 രൂപയും ആയിരുന്നു ലോഞ്ച് വില. ഇപ്പോഴും ഇതേ വിലയിൽ തന്നെയാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്.
1000 രൂപയുടെ കൂപ്പൺ ഡിസ്കൗണ്ടും 1000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമായതിനാൽ 14999 രൂപ വിലയിൽ റിയൽമി നാർസോ 90 5ജി ഇപ്പോൾ വാങ്ങാനാകും. അതിനാൽ 13499 രൂപ വിലയുള്ള നാർസോ 90x 5ജിയെക്കാൾ ലാഭകരമായ ഡീൽ 14999 രൂപ വിലയുള്ള നാർസോ 90 5ജി ആണ്.
144Hz 6.8-ഇഞ്ച് HD+IPS LCD സ്‌ക്രീൻ, ഒക്ട-കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ, ആം മാലി-G57 MC2 ജിപിയു, 6GB/ 8GB LPDDR4X റാം, 128GB (eMMC5.1) സ്റ്റോറേജ്, 50MP മെയിൻ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, IP65 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H സർട്ടിഫിക്കേഷൻ), 7000mAh ബാറ്ററി, 60W ഫാസ്റ്റ് ചാർജിങ്, 6.5W റിവേഴ്സ് വയർഡ് ചാർജിങ് എന്നിവയാണ് 90x 5ജിയിലെ പ്രധാന ഫീച്ചറുകൾ.

120Hz 6.57-ഇഞ്ച് FHD+ AMOLED ഡിസ്പ്ലേ, DT ഗ്ലാസ് പ്രൊട്ടക്ഷൻ, ഒക്ടോ-കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 മാക്സ് 6nm പ്രോസസർ, ആം മാലി-G57 MC2 ജിപിയു, 6GB/8GB LPDDR4X റാം, 128GB UFS 2.2 സ്റ്റോറേജ്, 50MP മെയിൻ ക്യാമറ, 50MP ഫ്രണ്ട് ക്യാമറ, IP66+IP68+IP69 റേറ്റിങ്, 60W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി, ബൈപാസ് ചാർജിങ്, റിവേഴ്സ് ചാർജിങ് നാർസോ 90 5ജിയുടെ പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








